എഡിത് കോവൻ | |
---|---|
Member of the Parliament of Western Australia | |
മുൻഗാമി | Thomas Draper |
പിൻഗാമി | Thomas Davy |
മണ്ഡലം | West Perth |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Edith Dircksey Brown 2 August 1861 Geraldton, Western Australia |
മരണം | 9 June 1932 Perth, Western Australia |
രാഷ്ട്രീയ കക്ഷി | Nationalist |
പങ്കാളി | James Cowan (m. 1879) |
ഒരു സാമൂഹിക പരിഷ്കർത്താവും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഒരു ആസ്ത്രേലിയക്കാരിയാണ് എഡിത് കോവൻ (Edith Dircksey Cowan) OBE (née Brown; 2 ആഗസ്ത്1861 – 9 ജൂൺ1932). ആസ്ത്രേലിയൻ പാർലമെന്റിലെ ആദ്യ സ്ത്രീയും കോവനാണ്. ആസ്ത്രേലിയയിലെ 50 ഡോളർ നോട്ടിന്റെ പിൻവശത്ത് കോവന്റെ ചിത്രം 1955 മുതൽ അലേഖനം ചെയ്തിട്ടുണ്ട്. എഡിത് കോവൻ സർവ്വകലാശാലയ്ക്കും ഫെഡറൽ ദിവിഷൻ ഒഫ് കോവനും എഡിത് ഡിർകസി കോവൻ മെമോറിയലിനും ആ പേരുകൾ നൽകിയത് ഇവരോടുള്ള ആദരസൂചകമായിട്ടാണ്.
1861 ഓഗസ്റ്റ് 2-ന് പടിഞ്ഞാറൻ ആസ്ത്രേലിയയിൽ ഒരു ആടുവളർത്തൽ കേന്ദ്രമായിരുന്ന ഗെറാൾഡ്ടണിനു സമീപത്തെ ഗ്ലെങ്കാറിയിലാണ് ജനിച്ചത്. ആദ്യകാല യോർക്ക് കുടിയേറ്റക്കാരായിരുന്ന തോമസ്, എലിസ ബ്രൌൺ എന്നിവരുടെ പുത്രനും കന്നുകാലി വളർത്തൽകാരനായിരുന്ന തോമസ്, അദ്ദേഹത്തിന്റെ ആദ്യ പത്നിയും കൊളോണിയൽ പാതിരി ജെ.ബി. വിറ്റർനൂണിന്റെ മകളും അദ്ധ്യാപികയുമായിരുന്ന മേരി എലിസ ഡിർക്സി വിറ്റർനൂൺ എന്നിവരുടെ രണ്ടാമത്തെ പുത്രിയായാണ് അവർ ജനിച്ചത്. 1868 ൽ എഡിതിന് 7 വയസു പ്രായമുള്ളപ്പോൾ അവരുടെ മാതാവ് പ്രസവിച്ചതിനെത്തുടർന്ന് മരിച്ചു. ഭാവി ഭർത്താവിന്റെ സഹോദരി മിസ്സസ് കോവാൻ നടത്തിയിരുന്ന പെർത്തിലെ ഒരു ബോർഡിങ് സ്കൂളിൽ അവർ വിദ്യാഭ്യാസത്തിനായി ചേർന്നു. പോയി. 1876-ൽ രണ്ടാം ഭാര്യയുടെ കൊലപാതകത്തിന്റെ പേരിൽ ആ വർഷം പിതാവിനെ വിചാരണചെയ്തു തൂക്കിലേറ്റിയതോടെ ഒരു പതറിപ്പോയ യൗവനമായിരുന്നു എഡിതിനു ലഭിച്ചത്. ഈ അനുഭവങ്ങൾ അവളെ തികച്ചും ഏകാകിയാക്കി എന്നിരുന്നാൽക്കൂടി സ്ത്രീകളുടെ അന്തസും ഉത്തരവാദിത്തവും വർധിപ്പിക്കുക, അമ്മമാരെയും കുട്ടികളെയും സംരക്ഷിക്കുക തുടങ്ങിയുൾപ്പെട്ട സാമൂഹ്യ പരിഷ്ക്കരണങ്ങളോടു പ്രതിജ്ഞാബദ്ധയാക്കുന്നനുള്ള ഒരു നിയോഗത്തിലേയ്ക്ക് അവരെ നയിക്കുകയും ചെയ്തു.
അവരുടെ പിതാവിന്റെ മരണത്തിനു ശേഷം ബോർഡിംഗ് സ്കൂളിൽ നിന്നു മാറിയ അവർ മുത്തശ്ശിയോടൊപ്പം താമസിക്കുവാനായി ഗിൽഡ്ഫോർഡിലേക്ക് പോയി. അവിടെ, ജോൺ ഫോറസ്റ്റ്, സെപ്റ്റിമസ് ബർട്ട് എന്നിവരുൾപ്പടെ നിരവധി പ്രമുഖരായ വ്യക്തികളുടെ ഗുരുവായിരുന്നയാളും ബിഷപ്പ് ഹേൽ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകനുമായിരുന്ന കാനൺ സ്വീറ്റിങ്ങ് നടത്തിയിരുന്ന സ്കൂളിൽ പഠനത്തിനായി ചേർന്നു. അവരുടെ ജീവചരിത്രകാരൻ പറയുന്നതുപ്രകാരം, സ്വീറ്റിങ്ങിൽന്നു ലഭിച്ച ശിക്ഷണം എഡിത് ബ്രൌണിൽ "വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ഒരു ദീർഘകാല ബോധവത്കരണവും പുസ്തകങ്ങളിലും വായനയിലും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു താല്പര്യം" നിലനിർത്തുന്നതിനും സാഹായകമായി.
{{cite book}}
: CS1 maint: location missing publisher (link) CS1 maint: multiple names: authors list (link)