എഡിത്ത് പെച്ചെയ് | |
---|---|
![]() | |
ജനനം | മേരി എഡിത്ത് പെച്ചെയ് 7 ഒക്ടോബർ 1845 ലാങ്ഹാം, യുണൈറ്റഡ് കിംഗ്ഡം |
മരണം | 14 ഏപ്രിൽ 1908 ഫോക്ക്സ്റ്റോൺ, യുണൈറ്റഡ് കിംഗ്ഡം | (പ്രായം 62)
ദേശീയത | ബ്രിട്ടീഷ് |
മറ്റ് പേരുകൾ | എഡിത്ത് പെച്ചെയ്-ഫിപ്സൺ |
കലാലയം | എഡിൻബർഗ് സർവകലാശാല |
തൊഴിൽ(s) | Physician, Suffragette |
ജീവിതപങ്കാളി | ഹെർബർട്ട് മസ്ഗ്രേവ് ഫിപ്സോ
(m. 1889) |
മേരി എഡിത്ത് പെച്ചെയ് (ജീവിതകാലം 7 ഒക്ടോബർ 1845 - 14 ഏപ്രിൽ 1908) യുണൈറ്റഡ് കിംഗ്ഡത്തിലെ ആദ്യത്തെ വനിതാ ഡോക്ടർമാരിൽ ഒരാളും വനിതാ അവകാശങ്ങളുടെ പ്രചാരകയും ആയിരുന്നു. ഒരു വനിതാ ഹോസ്പിറ്റലിൽ സീനിയർ ഡോക്ടറായി 20 വർഷത്തിലേറെക്കാലം അവർ ഇന്ത്യയിൽ ചെലവഴിക്കുകയും കൂടാതെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.[1]
മേരി എഡിത്ത് പെച്ചെ, എസെക്സിലെ ലാങ്ഹാമിൽ, ഒരു അഭിഭാഷകയുടെ മകളും തന്റെ തലമുറയിലെ ഒരു സ്ത്രീക്ക് അസാധാരണമായി ഗ്രീക്ക് പഠിക്കാൻ അവസരം ലഭിച്ച സാറയുടേയും (മുമ്പ്, റോട്ടൺ) എഡിൻബർഗ് സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ എം.എ. നേടിയ ബാപ്റ്റിസ്റ്റ് മന്ത്രി വില്യം പെച്ചേയുടേയും മകളായി ജനിച്ചു.[2] മാതാപിതാക്കളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം, അവൾ 1869 വരെ ഗൃഹാദ്ധ്യാപിക, അധ്യാപിക ജോലികൾ ചെയ്തു.
എഡിൻബർഗ് സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാനുള്ള സോഫിയ ജെക്‌സ്-ബ്ലേക്കിന്റെ ഏക അപേക്ഷ നിരസിച്ചതിന് ശേഷം, കൂടുതൽ സ്ത്രീകൾ തന്നോടൊപ്പം ചേരുന്നതിനായി അവർ ദി സ്കോട്ട്‌സ്മാൻ എന്ന വർത്തമാനപ്പത്രത്തിൽ പരസ്യം നൽകി. അവൾക്ക് ലഭിച്ച രണ്ടാമത്തെ കത്ത് എഡിത്ത് പെച്ചെയിൽ നിന്നായിരുന്നു.[3]
ആശങ്കകൾക്കിടയിലും, എഡിൻബർഗ് സെവനിൽ ഒരാളായിത്തീർന്ന പെച്ചെയ്, മേരി ആൻഡേഴ്സൺ, എമിലി ബോവൽ, മറ്റിൽഡ ചാപ്ലിൻ, ഹെലൻ ഇവാൻസ്, സോഫിയ ജെക്സ്-ബ്ലേക്ക്, ഇസബെൽ തോൺ എന്നിവരോടൊപ്പം ഏതെങ്കിലും ബ്രിട്ടീഷ് സർവകലാശാലയിൽ പ്രവേശനം ലഭിച്ച ആദ്യത്തെ ഏഴ് വനിതാ ബിരുദ മെഡിക്കൽ വിദ്യാർത്ഥികളിൽ ഒരാളായി. ആദ്യ വർഷ പഠനത്തിൽ തന്നെ കെമിസ്ട്രി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയ അവൾ തന്റെ അക്കാദമിക് കഴിവ് തെളിയിക്കുകയും ഒരു ഹോപ്പ് സ്കോളർഷിപ്പ് ലഭിക്കാൻ യോഗ്യത നേടുകയും ചെയ്തു.[4]