വ്യക്തിവിവരങ്ങൾ | |
---|---|
ജനനപ്പേര് | എഡിത്ത് ഹങ്കലർ |
ദേശീയത | സ്വിസ് |
ജനനം | ലുസെർണെ, സ്വിറ്റ്‌സർലൻഡ് | 30 ജൂലൈ 1972
ഉയരം | 168 സെന്റിമീറ്റർ (5 അടി 6 ഇഞ്ച്) |
Sport | |
രാജ്യം | സ്വിറ്റ്സർലാൻ്റ് |
കായികയിനം | അത്‌ലറ്റിക്സ് |
Disability class | T54 |
Event(s) | വീൽചെയർ റേസിംഗ് |
വിരമിച്ചത് | 2015 |
ടി 54 ക്ളാസിഫിക്കേഷനിൽ മത്സരിച്ച സ്വിസ് മുൻ വീൽചെയർ റേസറാണ് എഡിത്ത് വുൾഫ് (നീ ഹങ്കലർ, ജനനം 30 ജൂലൈ 1972)[1] 400 മീറ്റർ മുതൽ മാരത്തൺ ദീർഘദൂര മത്സരങ്ങളിൽ വോൾഫ് മത്സരിച്ചു. ഒപ്പം ഒന്നിലധികം ലോക, പാരാലിമ്പിക് ഗെയിംസ് വിജയിയുമാണ്. ബെർലിൻ മാരത്തോൺ (2011), ബോസ്റ്റൺ മാരത്തോൺ (2002, 2006), ന്യൂയോർക്ക് മാരത്തോൺ (2004, 2005, 2007, 2008, 2009) എന്നിവയിൽ വനിതാ വീൽചെയർ മൽസരത്തിൽ വിജയിച്ച വോൾഫിന് എട്ട് പ്രധാന മാരത്തോൺ കിരീടങ്ങളും ലഭിച്ചിട്ടുണ്ട്.
22-ാം വയസ്സിൽ ഹങ്കലർ ഒരു വാഹനാപകടത്തിൽപ്പെട്ടു. അത് അവരുടെ കാലുകൾ തളരാനിടയായി. രണ്ടുവർഷത്തിനുശേഷം അവർ വീൽചെയർ റേസിംഗ് ആരംഭിച്ചു.[2]
2004-ലെ ഒളിമ്പിക് ഗെയിംസിൽ വനിതകളുടെ 800 മീറ്റർ വീൽചെയറിന്റെ പ്രകടന കായികരംഗത്ത് ആറാം സ്ഥാനത്തെത്തി. 2004-ലെ സമ്മർ പാരാലിമ്പിക്‌സിലും പങ്കെടുത്തു. അവിടെ 1500 മീറ്റർ, 5000 മീറ്റർ ഓട്ടങ്ങളിൽ വെള്ളി മെഡൽ നേടി. 2008-ലെ പാരാലിമ്പിക്‌സിൽ 1500 മീറ്ററിൽ വെങ്കലവും മാരത്തോണിൽ ഒരു സ്വർണവും നേടി. 2008-ലെ പാരാലിമ്പിക്‌സിൽ 1500 മീറ്ററിൽ വെങ്കലവും മാരത്തണിൽ ഒരു സ്വർണവും നേടി. 5000 മീറ്ററിലെ ഫൈനലിലേക്ക് അവർ മുന്നേറി, പക്ഷേ ഓട്ടം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മറ്റൊരു വീൽചെയറുമായി കൂട്ടിയിടിച്ചു വീണു. അപകടത്തിൽ കോളർബോൺ ഒടിഞ്ഞതിനാൽ ഓട്ടത്തിന്റെ റീ-റണ്ണിൽ പങ്കെടുക്കുന്നതിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു.[3]
2004, 2005, 2007, 2008, 2009 വർഷങ്ങളിൽ ന്യൂയോർക്ക് സിറ്റി മാരത്തണിലെ വനിതാ വീൽചെയർ വിഭാഗത്തിൽ അവർ വിജയിച്ചു. ടിസിഎസ് ന്യൂയോർക്ക് സിറ്റി മാരത്തൺ റേസ് വാരത്തിൽ 2018 നവംബർ 1 ന് ന്യൂയോർക്ക് റോഡ് റണ്ണേഴ്സ് അവരെ ബഹുമാനിച്ചു.[4] .