എണ്ണപ്പൈൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. pinnatum
|
Binomial name | |
Prioria pinnatum (Roxb. ex DC.) Breteler
| |
Synonyms[1] | |
|
പശ്ചിമഘട്ടത്തിലെ 1000 മീറ്റർ വരെ ഉയരമുള്ള മലകളിലെ നിത്യഹരിതവനങ്ങളിൽ ഉണ്ടാകുന്ന ഒരു വന്മരമാണ് കിയാവ്, എണ്ണപ്പൈൻ, ചുക്കെണ്ണപ്പൈൻ എന്നെല്ലാം അറിയപ്പെടുന്ന കൊളവ്. (ശാസ്ത്രീയനാമം: Hardwickia pinnata). കാട്ടിൽനിന്നും തൈ പറിച്ചുനട്ട് വളർത്താം. ഉറപ്പുള്ള കാതൽ ഫർണിച്ചറുണ്ടാക്കാൻ കൊള്ളാം. കമ്പോളത്തിൽ മലബാർ മഹാഗണി എന്ന പേരിൽ ഇത് ലഭ്യമാണ്. ഇന്ത്യയിൽ മാത്രമാണ് ഈ മരം കാണപ്പെടുന്നത്.
ഒരു താണതരം വാർണിഷ് ഉണ്ടാക്കാൻ പറ്റിയ ഒളിയോറെസിൻ ഈ മരത്തിൽ നിന്നും ശേഖരിക്കാറുണ്ട്. 80 സെന്റിമീറ്ററോളം വ്യാസമുള്ള മരത്തിൽനിന്നും പത്തുവർഷത്തിലൊരിക്കൽ 50 ലിറ്ററോളം ഒളിയോറെസിൻ കിട്ടും. തറനിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ തടിയുടെ കേന്ദ്രം വരെ എത്തുന്നതും രണ്ടു സെന്റിമീറ്റർ വ്യാസമുള്ളതുമായ ദ്വാരമുണ്ടാക്കിയാണ് കറ ശേഖരിക്കുക. ഈ കറ ടർപെന്റൈൻ ചേർത്ത് വാർണീഷാക്കും[2].
നിത്യഹരിതവൃക്ഷമായ എണ്ണപ്പൈൻ സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്[3]. ഇലകൾക്ക് 5 - 7 സെന്റമീറ്റർ നീളവും 3 സെന്റമീറ്റർ വീതിയും ഉണ്ടാകും. മരത്തിന്റെ തൊലിക്ക് നേർത്ത തവിട്ടു നിറമാണ്. പച്ച നിറത്തിലുള്ള ശാഖകൾക്ക് കാതലില്ല. വർഷത്തിൽ രണ്ടു പ്രാവശ്യം പുഷ്പിക്കുന്നു. ചെറിയ പൂക്കൾക്ക് വെള്ള നിറമാണ്. വരൾച്ചയും ശൈത്യവും താങ്ങാനാകാത്ത വൃഷത്തിന്റെ സ്വാഭാവിക പുനരുത്ഭവം വനത്തിൽ നന്നായി നടക്കുന്നു. ഫർണിച്ചർ നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. തടിയ്ക്ക് വെള്ളയുണ്ട്. വെള്ളയ്ക്ക് ഈട് തീരെയില്ല. കാതലിന് നല്ല ഈടും ഉറപ്പും ബലവുമുണ്ട്. മിനുസപ്പണികൾക്കും ഘന ഉരുപ്പടികൾക്കും അത്യുത്തമം. പഴകുംതോറും തടിയിലുള്ള ഒളിയോറസിൻ പ്രതലത്തിളക്കം കുറയ്ക്കുന്നതുകൊണ്ട് ഫർണിച്ചറിന് ഈ തടി വ്യാപകമായി ഉപയോഗിക്കാറില്ല. എങ്കിലും മലബാർ മഹാഗണി എന്ന പേരിൽ ഇതു കമ്പോളത്തിൽ വിറ്റുവരുന്നു.
മരത്തിൽ നിന്നും ഒളിയോറസിൻ എന്ന എണ്ണ ഊറ്റി എടുക്കുന്നതിനാൽ ഇവ വംശനാശത്തിന്റെ വക്കിലാണ്. വാർണീഷുണ്ടാക്കുവാനായി തടി തുരന്ന് എണ്ണ കവർന്നെടുക്കുന്നു. ഭൂനിരപ്പിൽ നിന്നും മരത്തിന്റെ ഒന്നര മീറ്റർ ഉയരത്തിൽ തടി തുരന്ന് ഈറ്റ കുഴൽ പ്രവേശിപ്പിച്ചാണ് എണ്ണ ഊറ്റിയെടുക്കുന്നത്. 80 സെന്റിമീറ്ററോളം വ്യാസമുള്ള മരത്തിൽനിന്ന് പത്തു വർഷത്തിലൊരിക്കൽ 50 ലിറ്ററോളം ഒളിയോറസിൻ കിട്ടും. ഈ പ്രവൃത്തിമൂലം മരം വളരെ വേഗം ഉണങ്ങി നശിക്കുന്നു.
ഈ മരത്തിൽ നിന്നും ലഭിക്കുന്ന ഒളിയോറസിൻ എന്ന എണ്ണ ഗൊണേറിയയ്ക്കും മറ്റു ലൈംഗിക മൂത്രാശയരോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നു. ആനകളുടെ മുറിവ് ഉണക്കാനും ഇത് ഉപയോഗിക്കാറുണ്ട്.
ആവാസവ്യവസ്ഥയുടെ നാശത്താലും അമിതമായ ഉപയോഗം മൂലവും വംശനാശത്തിന്റെ വക്കിലാണ് ഈ മരം.[4]
<ref>
ടാഗ്;
iucn
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.