എനിഗ്മചന്ന ഗോലം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Anabantiformes |
Family: | Channidae |
Genus: | Aenigmachanna |
Species: | A. gollum
|
Binomial name | |
Aenigmachanna gollum Britz, Anoop, Dahanukar and Raghavan, 2019
|
ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന ഒരു അപൂർവയിനം വരാൽ മത്സ്യമാണ് ഗോലം സ്നേക്ക്ഹെഡ് (ശാസ്ത്രീയനാമം: Aenigmachanna gollum)[1]. വരാൽ കുടുംബത്തിലെ ഒരു സ്പീഷീസ് മാത്രമുള്ള കേരളത്തിലെ തദ്ദേശവാസിയായ അനിക്മാചന മത്സ്യവംശത്തെ ആദ്യമായി കണ്ടെത്തിയത് മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള ഒരു നെൽവയലിൽ നിന്നാണ്. 2018 ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ കലക്കത്തിൽപ്പെട്ട് യാദൃച്ഛികമായി മുകളിൽ എത്തിയപ്പോൾ ഒരു തദ്ദേശവാസി ഫേസ്ബുക്കിൽ ഇട്ട ഫോട്ടോയിൽ നിന്നാണ് കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാലയിലെ ഗവേഷകരുടെ ശ്രദ്ധയിലേക്ക് ഗോലം സ്നേക്ക്ഹെഡ് വന്നത്. 9.2 സെ.മീ നീളം വരുന്ന ഈ മത്സ്യം ലോകത്താകമാനമുള്ള ഭൂമിക്കടിയിൽ ജീവിക്കുന്ന 250 ഓളം മത്സ്യസ്പീഷീസുകളുടെ കൂട്ടത്തിലെ പുതിയ അംഗമാണ്. ആഫ്രിക്കയിലും ഏഷ്യയിലും ആണ് സ്നേക്ക്ഹെഡ് മത്സ്യങ്ങളെ കാണുന്നത്. [2] [3]