കുട്ടികളിൽ മസ്തിഷ്ക്ക ജ്വരം (Cerebral encephalitis) ഉണ്ടാക്കുന്ന എന്റെറോ വൈറസ് 71 ( Enterovirus 71 -EV71), എന്റെറോവൈറുടെ (Enterovirudae) കുടുംബത്തിലെ ഒരു വ്യത്യസ്ത സിറം ഇനം (Serotype) വൈറസ് ആണ്.[1]( പിള്ളവാതം ഉണ്ടാക്കുന്ന പോളിയോ വൈറസും ഈ കുടുംബത്തിൽപ്പെടുന്നു.) 1969ൽ കാലിഫോർണിയയിൽകുട്ടികളിൽ മസ്തിഷ്ക്ക ജ്വരം ഉണ്ടാക്കുന്ന ഈ വൈറസിനെ ആദ്യമായി കണ്ടെത്തി.[2][3]
വൈറസിന്റെ മോളിക്കുലാർ ഘടന പൂർണമായി മനസ്സിലാക്കിയിട്ടില്ല. എം- ആർ എൻ എ ലേഖിത കീമോകൈൻസ് (Chemokines) മാംസ്യത്തിനു നാശം ഉണ്ടാകുന്നതായി കാണപ്പെടുന്നു. [4]
വൈറസ് ബാധ ഉണ്ടാകുന്ന എല്ലാവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ചിലരിൽ വയറിളക്കം മാത്രമായിരിക്കും. എന്നാൽ ഇപ്പോൾ കാണപ്പെട്ടത് വായറിളക്കത്തോടൊപ്പം വായിലും കൈവെള്ളയിലും കാൽപ്പാദത്തിലും കുമിളകൾ ഉണ്ടാക്കുന്ന കൈ-കാൽ-വായ് രോഗം (Hand foot and mouth disease :HFMD) ആണ് തന്മൂലം തലച്ചോറിന്റെ ആവരണത്തെ ബാധിച്ചു മസ്തിഷ്ക്ക ജ്വരം ഉണ്ടാക്കാം.
രോഗബാധിതരുടെ ശരീരവിസർജ്യം കലർന്ന വെള്ളം, ഭക്ഷണം എന്നിവ ഉള്ളിൽ ചെന്നോ, രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയോ വൈറസ് ബാധ ഉണ്ടാകാം. ചെറുകുടലിൽ ഇവ വംശവർദ്ധന നടത്തി രോഗമുണ്ടാക്കുന്നു. പത്തു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിലാണ് രോഗം കൂടുതലായി ബാധിക്കുന്നത്.
ഈ വൈറസിനെതിരെ ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമല്ല. വാക്സിനും ഇല്ല. വാക്സിൻ-മരുന്ന് ഗവേഷണങ്ങൾ പുരോഗമിക്കുന്നു.[5][1] റിബാവിറിൻ (ribavirin) എന്ന മരുന്ന് പരീക്ഷണത്തിൽ വിജയിച്ചിരിക്കുകയാണ്. [6]
2011ഡിസംബറിൽ കേരളത്തിലെ മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി - കുഴിമണ്ണ എന്ന സ്ഥലത്ത് 11 മാസം പ്രായമുള്ള ഒരു കുഞ്ഞിനു എന്റെറോ വൈറസ് 71 മൂലമുള്ള മസ്തിഷ്ക്ക ജ്വരം ബാധിച്ചതായി കണ്ടെത്തി. ചൈന, സിംഗപൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന എന്റെറോ വൈറസിന്റെ മറ്റു പല സീറോ ഇനങ്ങളേയും എന്റെറോ വൈറസ് 71നെത്തന്നെയും കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ,എന്റെറോ വൈറസ് 71 മൂലം മസ്തിഷ്ക്ക ജ്വരം ഉണ്ടാക്കുന്ന ഇനം കണ്ടെത്തിയത് ആദ്യമാണെന്നാണ് മണിപ്പാൽ മെഡിക്കൽ കോളേജിലെ സൂക്ഷ്മജീവശാസ്ത്ര പരീക്ഷണശാല മേധാവി വെളിപ്പെടുത്തിയത്. [7]
{{cite journal}}
: Unknown parameter |month=
ignored (help)CS1 maint: multiple names: authors list (link)
{{cite journal}}
: Unknown parameter |month=
ignored (help)CS1 maint: multiple names: authors list (link)
{{cite journal}}
: CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)
{{cite journal}}
: Explicit use of et al. in: |author=
(help); Unknown parameter |month=
ignored (help)CS1 maint: multiple names: authors list (link)