1941 സെപ്തംബറിൽ IGHQ സ്ഥാപിച്ച ഒരു സൈനിക ഇന്റലിജൻസ് ഓപ്പറേഷൻ ആണ് ഫ്യൂജിവാറ കികാൻ ( 藤原 機関 Fujiwara or Efu (F) Kikan ). ആ മാസം അവസാനത്തോടെ ബാങ്കോക്ക് 15-ആം ആർമിയിലെ ഇൻറലിജൻസ് മേധാവി മേജർ ഫ്യൂജിവാറ ഇവൈച്ചിയെ തലവനാക്കി. ജപ്പാനുമായി സൗഹൃദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും വിദേശ ചൈനക്കാരെയും മലാനിയൻ സുൽത്താനെയും ബന്ധിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ജപ്പാനിലെ സാമ്രാജ്യവും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, വിദേശ ചൈനക്കാരും വിവിധ മലയ് സുൽത്താനും തമ്മിലുള്ള സഹകരണ ഉടമ്പടികൾ രൂപീകരിക്കുന്നതിൽ ഈ യൂണിറ്റ് ശ്രദ്ധേയമായിരുന്നു.[1]
ചൈനയിലെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി, ഇംപീരിയൽ ജാപ്പനീസ് ആർമി തെക്ക് കിഴക്കൻ ഏഷ്യയിലെ പ്രാദേശിക സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുമായി ബന്ധം നിലനിർത്താൻ ഒരു അർദ്ധ സ്വയംഭരണാധികാര യൂണിറ്റ് സ്ഥാപിച്ചു. തെക്കു കിഴക്കൻ ഏഷ്യയിൽ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനുമുമ്പ് സ്ഥാപിച്ച രണ്ട് യൂണിറ്റുകൾ: മിനാമി കികാൻ, എഫ് കികാൻ എന്നിവയായിരുന്നു.[2]
1941 കളുടെ ആദ്യം 15-ആം ആർമി രഹസ്യാന്വേഷണ വിഭാഗം താവളം ബാങ്കോക്കിൽ സ്ഥാപിക്കുകയും ഇതിൻറെ ജപ്പാനീസ് ഇൻറലിജൻസ് മേധാവി മേജർ ഫ്യൂജിവാറ ഇവൈച്ചി എഫ് കികാൻ എന്ന് നാമകരണം നല്കുകയുംചെയ്തു. ഫ്യൂജിവാറയിലെ ഉദ്യോഗസ്ഥരിൽ അഞ്ച് കമ്മീഷൻ ഓഫീസർമാരും രണ്ട് ഹിന്ദി സംസാരിക്കുന്ന വ്യാഖ്യാതാക്കളും ഇതിൽ ഉൾപ്പെടുന്നു. ഇംപീരിയൽ ജാപ്പനീസ് ആർമിയിലേക്കുള്ള ഇന്റലിജൻസ് പ്രവർത്തനത്തിൻറെ ഫ്യുജിവാറയുടെ മുദ്രാവാക്യം "ആത്യന്തികം ആത്മാർത്ഥത" എന്നായിരുന്നു.
പേൾ ഹാർബർ ആക്രമണത്തിനു ശേഷം 15-ആം ആർമിയെ മലയയുമായുള്ള ആക്രമണത്തിന് ചുമതലപ്പെടുത്തി. അക്കാലത്ത് കെയ്ദയിലെ സുൽത്താൻ അബ്ദുൽ ഹമീദ് ഹാലിം , കുടുംബാംഗങ്ങളെ എഫ് കികാൻ രക്ഷപ്പെടുത്തി. തന്റെ മകനും (ഭാവിയിൽ മലേഷ്യൻ പ്രധാനമന്ത്രിയും) തുങ്കു അബ്ദുൾ റഹ്മാൻ മലയ ജപ്പാനുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു റേഡിയോ പ്രഖ്യാപനം നടത്തി. ബ്രിട്ടീഷുകാരനായ കെസാട്വാൻ മലാമു മുദയെ] അണിനിരത്താനും എഫ്-കികാൻ ശ്രമിച്ചുവെങ്കിലും, യുദ്ധം ആരംഭിച്ചതിനു ശേഷം ബ്രിട്ടീഷുകാരുടെ മിക്ക നേതൃത്വവും അറസ്റ്റ് ചെയ്തെങ്കിലും അതിന്റെ ആഘാതം ചെറുതായിരുന്നു.
വടക്കൻ സുമാത്രയിലെ ആച്ചെ, ഇൻഡോനേഷ്യയിൽ ജപ്പാന്റെ അധിനിവേശത്തിനു പശ്ചാത്തലമൊരുക്കി ഡച്ച് സാമ്രാജ്യത്വ ഭരണത്തിനെതിരെ ഇന്തോനേഷ്യൻ പ്രതിരോധപ്രസ്ഥാനങ്ങളുമായി ബന്ധം പുലർത്തുന്നതിൽ എഫ്-കികാനും പ്രധാന പങ്കു വഹിച്ചു. [3]
എന്നിരുന്നാലും F- കികാന്റെ ഏറ്റവും വലിയ വിജയം ഇൻഡ്യൻ ഇൻഡിപെൻഡൻറ് ലീഡർ ഗിയാനി പ്രീതി സിംഗ് ധില്ലോനും ക്യാപ്റ്റൻ മോഹൻ സിങ്ങുമായുള്ള ബന്ധത്തിലും, 40,000 ഇന്ത്യൻ തടവുകാരെ റിക്രൂട്ട് ചെയ്തതും പിന്നീട് ഇത് ഇന്ത്യൻ നാഷണൽ ആർമി രൂപീകരിക്കുന്നതിലേയ്ക്ക് നയിച്ചു. [4] ഈ വികസനം ജപ്പാനീസ് സർക്കാരിനുവേണ്ടിയുള്ള വലിയ അട്ടിമറിയായിരുന്നു. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനത്തേക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നതായിരുന്നു.
1942-ൽ സിങ്കപ്പൂരിൽ ബ്രിട്ടീഷുകാർ കീഴടങ്ങിയതിനുശേഷം എഫ് കികാനെ പിരിച്ചുവിട്ടു. പകരം ഇന്ത്യൻ നാഷനൽ ആർമിയിലും ജപ്പാനീസ് ആർമിയിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ രഹസ്യഏജൻസി ഐവകുറോ കിക്കൻ അല്ലെങ്കിൽ ഐ- കക്കൻ നിലവിൽ വന്നു.
{{cite book}}
: Cite has empty unknown parameter: |coauthors=
(help)