എമിലി ബോവൽ | |
---|---|
ജനനം | |
മരണം | ഏപ്രിൽ 1885 (വയസ്സ് 43–44) നൈസ്, ഫ്രാൻസ് |
വിദ്യാഭ്യാസം | ക്വീൻസ് കോളേജ്, ലണ്ടൻ എഡിൻബർഗ് സർവകലാശാല |
തൊഴിൽ | വൈദ്യൻ |
അറിയപ്പെടുന്നത് | എഡിൻബർഗ് സെവൻ അംഗം Officier des Ordre des Palmes Académiques (1880) |
Medical career | |
ഒപ്പ് | |
എമിലി ബോവൽ (21 ഫെബ്രുവരി 1841-ഏപ്രിൽ 1885) ഒരു ഫിസിഷ്യനും കൂടാതെ എഡിൻബർഗ് സെവനിലെ യഥാർത്ഥ അംഗങ്ങളിൽ ഒരാളായി അംഗീകരിക്കപ്പെട്ട വനിതയുമായിരുന്നു.[1] വൈദ്യശാസ്ത്ര യോഗ്യത നേടിയ ശേഷം ലണ്ടനിലെ മെറിലിബോൺ റോഡിലെ ന്യൂ ഹോസ്പിറ്റൽ ഫോർ വുമൺ എന്ന സ്ഥാപനത്തിലും പാരീസിലും അവർ ജോലി ചെയ്തു.[2] വൈദ്യശാസ്ത്ര രംഗത്തിന് അവർ നൽകിയ സേവനങ്ങളുടെപേരിൽ ഫ്രഞ്ച് സർക്കാർ അവർക്ക് ഓഫീസിയെർ ഡെസ് ഓർഡ്രെ ഡെസ് പാംസ് അക്കാദെമിക്വെസ് അവാർഡ് നൽകി. ന്യൂറോളജിസ്റ്റ് വില്യം അലൻ സ്റ്റർജ് ആയിരുന്നു അവരുടെ ഭർത്താവ്.
1841 ഫെബ്രുവരി 21 ന് ലണ്ടനിൽ സാറാ ലൂയിസയുടെയും (മുമ്പ്, ജോൺസ്) ജോൺ റോച്ച് ബോവെലിന്റെയും (1803-1852) മകളായി ബോവൽ ജനിച്ചു. ലണ്ടനിലെ ക്വീൻസ് കോളേജിൽ വിദ്യാഭ്യാസം ചെയ്ത അവർ അവിടെ ഗണിതശാസ്ത്ര അദ്ധ്യാപികയായി കുറച്ചുകാലം താമസിച്ചു. ക്വീൻസ് കോളേജിലെ മറ്റ് സമകാലിക വിദ്യാർത്ഥികളിൽ സോഫിയ ജെക്സ്-ബ്ലേക്ക് ഉൾപ്പെടുന്നു, അവൾ പിന്നീട് എഡിൻബർഗ് സർവകലാശാലയിൽ പഠിച്ചു.
'എഡിൻബർഗ് സെവൻ', (മേരി ആൻഡേഴ്സൺ, മറ്റിൽഡ ചാപ്ലിൻ, ഹെലൻ ഇവാൻസ്, സോഫിയ ജെക്സ്-ബ്ലേക്ക്, എഡിത്ത് പെച്ചെയ്, ഇസബെൽ തോൺ) എന്നിവരിൽ ഒരാളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, 1869 ലെ മെട്രിക്കുലേഷൻ റെക്കോർഡുകളിലും എഡിൻബർഗ് സർവകലാശാലയുടെ 1869/70 അധ്യയന വർഷത്തിലെ[3] (മറ്റ് വനിതാ വിദ്യാർത്ഥികളെ അവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്) ക്ലാസ് പ്രൈസ് ലിസ്റ്റുകളിലും അവളുടെ പേര് ഇല്ല. 1870-ന്റെ അവസാനത്തിൽ, കാതറിൻ റസ്സൽ, വിസ്‌കൗണ്ടസ് ആംബർലി[4] സ്പോൺസർ ചെയ്‌ത സ്‌കോളർഷിപ്പ് അവർ നേടുകയും, അവളുടെ ചരമക്കുറിപ്പിൽ 1871-ൽ എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിൽ സോഫിയ ജെക്‌സ്-ബ്ലേക്കിനോടും മറ്റുള്ളവരോടുമൊപ്പം വൈദ്യശാസ്ത്രം പഠിക്കാൻ ചേർന്നതായി പറയുന്നുണ്ട്.[5] എഡിൻബറോയിൽ തുടരാൻ കഴിയാതെ വന്നപ്പോൾ 1873-ൽ പഠനം തുടരാനായി ഫ്രാൻസിലെ പാരീസിലേക്ക് താമസം മാറിയ അവർ ഒടുവിൽ 1877-ൽ പാരീസിൽ ഡോക്ടറായി യോഗ്യത നേടി. അവരുടെ മെഡിക്കൽ തീസിസിന്റെ വിഷയം "അപസ്മാരം, ഹിസ്റ്ററോ-അപസ്മാര രോഗങ്ങളെ തുടർന്നുള്ള കൺജസ്റ്റീവ് പ്രതിഭാസങ്ങൾ" എന്നതായിരുന്നു.[6]
1877-ൽ പാരീസിൽ വച്ച് തന്റെ ഭാവി ഭർത്താവും, ഫിസിഷ്യനുമായ വില്യം അലൻ സ്റ്റർജിനെ[7] കണ്ടുമുട്ടുകയും അവർ ഒരുമിച്ച് ലണ്ടനിലേക്ക് മടങ്ങി, സെപ്റ്റംബർ 27-ന് പാഡിംഗ്ടണിലെ സെന്റ് സേവിയേഴ്‌സ് പള്ളിയിൽ വച്ച് വിവാഹിതരാകുകയും ചെയ്തു.[8] അതിനുശേഷം വിംപോൾ സ്ട്രീറ്റിൽ ഒരുമിച്ച് പരിശീലനം ആരംഭിക്കുകയും ബോവൽ ക്വീൻസ് കോളേജുമായുള്ള ബന്ധം തൻറെ പുതുക്കുകയും ചെയ്ത ബോവൽ, ശരീരശാസ്ത്രത്തെയും ശുചിത്വത്തെയും കുറിച്ച് പ്രഭാഷണം നടത്തിയതോടൊപ്പം, സ്ത്രീകൾക്കായി ആംബുലൻസ് ക്ലാസുകളും നടത്തി.
1884-ൽ അവരുടെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായതോടെ 1885 ഏപ്രിൽ ആദ്യം അവർ അന്തരിച്ചു.[9] ഫ്രാൻസിലെ നൈസിലെ സെന്റ് മാർഗറൈറ്റ് സെമിത്തേരിയിൽ അവളെ സംസ്കരിച്ചു.[10]