സ്വിസ് ജർമ്മൻ ചിത്രകാരനായ പോൾ ക്ലീ, 1920 ൽ രചിച്ച ഒരു മോണോ പ്രിന്റാണ് എയ്‌ഞ്ചെലസ് നോവസ് (Angelus Novus - പുതിയ എയ്ഞ്ചെൽ ). അദ്ദേഹം തന്നെ ആവിഷ്കരിച്ച എണ്ണച്ഛായം പകരുന്ന വിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ജെറുസലേമിലെ ഇസ്രയേലി മ്യൂസിയത്തിലാണ് ഈ രചന ഇപ്പോഴുള്ളത്.
1921, ൽ ഈ ചിത്രം വിലയ്ക്കു വാങ്ങിയ ജർമ്മൻ ദാർശനികനായ വാൾട്ടർ ബഞ്ചമിൻ ഈ ചിത്രത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ചു. 1940 ലെ തന്റെ “Thesis on the Philosophy of History,” എന്ന ഉപന്യാസത്തിൽ ഈ ചിത്രത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു:
എയ്‌ഞ്ചെലസ് നോവസ് എന്ന ക്ലീ പെയിന്റിംഗ്, എന്തോ ഒന്നിൽ ചിന്താഗ്രസ്തയായ ഒരു മാലാഖയെ കാട്ടുന്നു. തിരിഞ്ഞുനോക്കുന്ന ഒരു മാലാഖ. ചരിത്രത്തിന്റെ മാലാഖയെ ഇങ്ങനെയല്ലാതെ എങ്ങനെ കാണാനാവും. നടക്കാനായുന്ന മാലാഖ തിരിഞ്ഞുനോക്കുന്നത് ഭൂതകാലത്തിലേക്കാണ്. കഴിഞ്ഞുമറഞ്ഞുപോയ ജീവിത വേളകളാണ് മാലാഖ അവിടെ കാണുന്നത്. അതൊരു ദുരന്തമോ ഹർഷോന്മാദമോ ആവാം. നഷ്ടപ്പെട്ട എന്തിനെയോ തിരിച്ചുപിടിക്കാനുള്ള തീവ്രാസക്തി ആ ചിറകുകളിൽ തുടിക്കുന്നുണ്ട്.എത്രവിചാരിച്ചിട്ടും ശ്രമിച്ചിട്ടും മാലാഖയ്ക്കാ ചിറകുകളെ അനക്കാനാവുന്നില്ല. നിമിഷങ്ങളെ തിരിച്ചുപിടിക്കാനാവുന്നില്ല. കാറ്റിന്റെ ഗതി എതിർവശത്തേക്കാണ്. അങ്ങോട്ടു മാത്രമേ അവൾക്ക് പറക്കാനൊക്കൂ. ഇതിനെ പുരോഗതിയെന്ന് വിളിക്കാം. നഷ്ടപ്പെട്ടതിനെ തിരിച്ചറിയാനാവാത്ത മനുഷ്യപുരോഗതി.[1]
ബെഞ്ചമിന്റെ, ക്ലീ ചിത്രത്തിന്റെ വായന അതിനെ ഇടതു പക്ഷത്തിന്റെ ബിംബമാക്കി മാറ്റിയതായി ഓട്ടോ കാൾ റെക്ക്മിനിസ്ററർ ചൂണ്ടി കാട്ടുന്നു."[2]
എയ്ഞ്ചലിന്റെ പേരും ആശയവും ജോൺ അക്കോംഫ്ര, ഏരിയേല അസൗലേ, കരോലിൻ ഫോർച്ചെ തുടങ്ങി നിരവധി കലാകാരന്മാരെയും ചലച്ചിത്രകാരന്മാരെയും പ്രചോദിപ്പിച്ചിട്ടുണ്ട്. [3][4][5]
1940, സെപ്റ്റംബറിൽ വാൾട്ടർ ബെഞ്ചമിൻ നാസി ഭരണകൂടത്തിൽ നിന്നു രക്ഷ നേടാൻ ശ്രമിക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ബെഞ്ചമിന്റെ സുഹൃത്തായ ഗെർഷോം ഷോലമിന്റെ (1897–1982) പക്കലായിരുന്നു ഈ പ്രിന്റ്.[6]
{{cite web}}
: Italic or bold markup not allowed in: |publisher=
(help)[പ്രവർത്തിക്കാത്ത കണ്ണി]