വിമാനങ്ങൾ തമ്മിലുള്ള മത്സരമാണ് എയർ റേസിംഗ്. ഒരു നിശ്ചിത പാതയിലൂടെ ഏറ്റവും കുറഞ്ഞ സമയത്തിൽ പറക്കൽ പൂർത്തിയാക്കുന്നവരാണ് വിജയിക്കുക.
ആദ്യത്തെ ആകാശ മത്സരയോട്ടം നടന്നത് 1909 മെയ് 23-നു ഫ്രാൻസിലെ പാരിസിലെ പോർട്ട്-ഏവിയേഷൻ എയർപോർട്ടിൽ നടന്ന പ്രിക്സ് ഡി ലഗാട്ടിനെറിയാണ്. 4 പൈലറ്റുകൾ, റേസിൽ പങ്കെടുക്കാൻ എത്തി, രണ്ട് പേര് തുടങ്ങി, ഒരാളും ഫിനിഷ് ചെയ്തില്ല. എന്നാൽ ഇത് പ്രതീക്ഷിച്ചതായിരുന്നു, അതുകൊണ്ട്തന്നെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച ആളെ വിജയിയായി പ്രഖ്യാപിച്ചു. 1.2 കിലോമീറ്റർ ദൈർഘ്യമുള്ള റേസ് പാതയിൽ 10 ലാപ്പുകളിലെ പകുതി പൂർത്തിയാക്കിയ ലിയോൺ ഡിലഗ്രാൻജെ വിജയിയായി. [1]
1909 ഓഗസ്റ്റ് 22 മുതൽ 29 വരെ ഫ്രാൻസിലെ റെയിംസിൽ നടന്ന ഗ്രാൻഡ് സെമൈൻ ഡി’ഏവിയേഷൻ ഡി ല ഷാംപെയ്ൻ നടക്കുന്നതിനു മുൻപായി ചില ചെറിയ മത്സരങ്ങൾ നടന്നു. ഇതായിരുന്നു അന്താരാഷ്ട്ര ഫ്ലയിംഗ് മത്സരങ്ങളുടെ ആദ്യ പ്രധാന വേദി, ഏറ്റവും മികച്ച പൈലറ്റുമാരെയും വിമാന നിർമാതാക്കളെയും സെലിബ്രിറ്റികളെയും രാജകുടുംബത്തിൽ പെട്ടവരെയും ഇത് ആകർഷിച്ചു.
അമേരിക്കയിലെ ആദ്യ എയർ റേസ് നടന്നത് 1910 ജനുവരി 10 മുതൽ 20 വരെ സൗത്ത് ലോസ് ആഞ്ചലസിനു സമീപം ഡൊമിൻഗ്യുസ് ഫീൽഡിലാണ്. പൈലറ്റുമാരായ എ. റോയ് നബെന്ശു, ചാൾസ് ഹണ്ടിംഗ്ടൻ എന്നിവരാണ് ഈ റേസ് നടത്തിയത്. ഈ മത്സരത്തിൽ പങ്കെടുക്കാൻ 43 പേർ അപേക്ഷ നൽകി, 16 പേർ പങ്കെടുത്തു. അന്ന് പതിമൂന്ന് വയസുണ്ടായിരുന്ന പിൽകാലത്ത് മിലിട്ടറി പൈലറ്റ് ആയ ജിമ്മി ഡൂലിറ്റിൽ ആദ്യമായി വിമാനം കണ്ടത്. [2] 1919 ഒക്ടോബർ 19-നു 2700 മൈൽ ദൈർഘ്യമുള്ള ആർമി ട്രാൻസ്കോണ്ടിനെൻറൽ എയർ റേസ് മത്സരങ്ങൾ ആരംഭിച്ചു. പങ്കെടുത്ത 48 വിമാനങ്ങളിൽ 33 എണ്ണം കോണ്ടിനെന്റ് ഡബിൾ ക്രോസ് ചെയ്തു. [3]
1970-ൽ ഫോർമുല വൺ റേസുകൾ യൂറോപ്പിലേക്ക് വന്നു. യുഎസ്സിൽ നടക്കുന്ന അത്ര മത്സരങ്ങൾ തന്നെ യൂറോപ്പിലും നടന്നു. 1970-ൽ ഡഗ്ലസ് ഡിസി-7 വിമാനം ഉപയോഗിച്ചു മൊജാവേ എയർപോർട്ടിൽനിന്നും 66 ലാപ്പുകളുള്ള എയർ റേസ് മത്സരമായ കാലിഫോർണിയ 1000 എയർ റേസ് ആരംഭിച്ചു. [4][5] ഊർജമുള്ള പാരഗ്ലൈഡുകളും പാരമോട്ടോറുകളും ഉപയോഗിച്ചുള്ള ആകാശ പറക്കൽ മത്സരം ദക്ഷിണ ഫ്രാൻസിലെ മോൻട്ടോബൻ എയർഫീൽഡിൽ 2010 സെപ്റ്റംബർ 4-നു നടത്തി.[6]
പാഞ്ചോ ബാർനെസ്, ലോവെൽ ബൈലാസ്, ആന്ദ്രെ ബ്യൂമോണ്ട്, പീറ്റർ ബീസെൻയു, ലൂയിസ് ബ്ലെരിയോട്ട്, അലൻ കോഭം, ജാക്കെലിൻ കൊച്ച്റാൻ, ഗ്ലെൻ കുർട്ടിസ്, ജെഫ്രി ഡി ഹവിലാൻഡ്, ജെഫ്രി ഡി ഹവിലാൻഡ് ജൂനിയർ, ജിമ്മി ഡൂലിറ്റിൽ, അമേലിയ ഇയർഹാർട്ട്, റോളണ്ട് ഗാരോസ്, യൂജീൻ ഗിൽബെർട്ട്, ക്ലോഡെ ഗ്രഹാം-വൈറ്റ്, ഗുസ്റ്റാവ് ഹമേൽ, ഹാരി ഹോക്കർ, ഫ്രാങ്ക് ഹോക്സ്, അലക്സ് ഹെൻഷോ, സ്റ്റീവ് ഹിൻട്ടോൻ, സ്കിപ്പ് ഹോം, ബെന്നി ഹോവാർഡ്, അമി ജോൺസൻ, ഹൂബർട്ട് ലതാം, ടോണി ലെവിയർ, ജോണി ലിവിംഗ്സ്ടോൺ, പോൾ മാന്റ്സ്, ജിം മോള്ളിസൺ, ജോൺ മോയിസന്റ്, ബ്ലാഞ്ചെ നോയെസ്, അഡോൾഫ് പീഗോഡ്, ജോൺ സിറിൽ പോർട്ടെ, സി. ഡബ്യൂ, എ. സ്കോട്ട്, ലൈൽ ഷെൽട്ടൻ, തോമസ് സോപ്പുവിത്, ലൂയിസ് തടെൻ, ബോബി ട്രൂട്ട്, റോസ്കോ ടാർനെർ, ജൂൾസ് വെദ്രിൻസ്, ജിമ്മി വെടെൽ, ചാൾസ് ടരെസ് വെയ്മാൻ, മൈക്ക് മാൻഗോൾഡ്.