എലിനോർ ഗ്ലാൻവിൽ (c. 1654 – 1709) പതിനേഴാം നൂറ്റാണ്ടിലെ സോമർസെറ്റിലെ ടിക്കൻഹാമിൽനിന്നുള്ള ഒരു ഇംഗ്ലിഷ് എന്റമോളജിസ്റ്റായിരുന്നു.
അവർ പ്രധാനമായും ചിത്രശലഭങ്ങളിലാണ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത്. ഗ്ലാൻവിൽ വളരെയധികം ചിത്രശലഭങ്ങളുടെ സ്പെസിമെനുകൾ ശേഖരിച്ചു. അവയിൽ പലതും അതിജീവിച്ച ആദ്യകാല സ്പെസിമെൻ ആയി നാച്ചറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സുക്ഷിച്ചിട്ടുണ്ട്. വിരകളെ ലഭിക്കാനായി മൺപുറ്റുകൾ അവർ തകർക്കുമായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞിട്ടുണ്ട്.
Glanville Fritillary ചിത്രശലഭം അവരുടെ പേരിലാണ് അറിയപ്പെടുന്നത്.[1]