എലിസബത്ത് ഫ്രീമാൻ (a.k.a. Mum Bett) | |
---|---|
ജനനം | ca. 1742 |
മരണം | ഡിസംബർ 28, 1829 Stockbridge, Massachusetts, U.S. | (പ്രായം 87)
ദേശീയത | അമേരിക്കൻ |
മറ്റ് പേരുകൾ | ബെറ്റ്, മം ബെറ്റ്, മംബെറ്റ് |
തൊഴിൽ | Midwife, herbalist, servant |
അറിയപ്പെടുന്നത് | Brom and Bett v. Ashley (1781), gained freedom based on constitutional right to liberty |
അടിമത്തവ്യവസ്ഥിതിയെ കോടതിയിൽ ചോദ്യം ചെയ്ത് വിജയിച്ച ആദ്യത്തെ ആഫ്രോ-അമേരിക്കൻ വനിതകളിൽ ഒരാളായിരുന്നു എലിസബത്ത് ഫ്രീമാൻ. അടിമയായാണ് അവർ ജനിച്ചത്. ആദ്യനാമം ബെറ്റ് എന്നായിരുന്നു, മം ബെറ്റ് എന്ന് സംബോധന ചെയ്യപ്പെട്ടു. സ്വതന്ത്രയായപ്പോൾ എലിസബത്ത് ഫ്രീമാൻ എന്ന പേരു സ്വീകരിച്ചു.
നിരക്ഷരയായിരുന്ന ഫ്രീമാൻറെ, ജീവിതത്തെക്കുറിച്ച് രേഖാമൂലമുള്ള രേഖകളൊന്നുംതന്നെ അവശേഷിച്ചിട്ടില്ല. അവളുടെ ആദ്യകാല ചരിത്രം അവൾ തന്റെ കഥ പറഞ്ഞതോ പരോക്ഷമായി കേട്ടതോ ആയ സമകാലികരുടെ രചനകളിൽ നിന്നും ചരിത്ര രേഖകളിൽ നിന്നും ശേഖരിക്കപ്പെട്ടിട്ടുണ്ട്.[1][2]