Ellen Terry as Lady Macbeth | |
---|---|
![]() | |
കലാകാരൻ | John Singer Sargent |
വർഷം | 1889 |
Medium | Oil on canvas |
അളവുകൾ | 221.0 cm × 114.5 cm (87.0 ഇഞ്ച് × 45.1 ഇഞ്ച്) |
സ്ഥാനം | Tate |
1889-ൽ ജോൺ സിംഗർ സാർജന്റ് ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് എല്ലെൻ ടെറി ആസ് ലേഡി മക്ബെത്ത്. വില്യം ഷേക്സ്പിയറുടെ ദുരന്തനാടകമായ മാക്ബെത്തിലെ ലേഡി മക്ബെത്ത് ആയി അഭിനയിക്കുന്ന പ്രശസ്ത നടി എല്ലെൻ ടെറിയെ ചിത്രീകരിക്കുന്നു. മഴവിൽനിറങ്ങളിലുള്ള വണ്ടുകളുടെ ചിറകുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ലണ്ടനിലെ ലൈസിയം തിയേറ്ററിൽ ഹെൻറി ഇർവിംഗ് ഈ നാടകം നിർമ്മിച്ചു. ടെറിയോടൊപ്പം ഇർവിംഗ് മക്ബെത്ത് ആയി അഭിനയിക്കുന്നു. 1888 ഡിസംബർ 29-ന് ഉദ്ഘാടന രാത്രിയിൽ പങ്കെടുത്ത സാർജന്റ്, ടെറിയെ കാണാനിടവരികയും അത് ഛായാചിത്രം വരയ്ക്കാൻ പ്രചോദനമാകുകയും ചെയ്തു.[1]
ടെറിയുടെ അതിമനോഹരമായ ഗൗൺ ആലീസ് കോമിൻസ് കാർ (1850–1927) രൂപകൽപ്പന ചെയ്തതും അഡാ നെറ്റിൽഷിപ്പ് ക്രോച്ചറ്റിൽ നിർമ്മിച്ചതും ആണ്. [2] മൃദുവായ പച്ച കമ്പിളി, ബോഹെമിയയിൽ നിന്നുള്ള നീല ടിൻസൽ നൂൽ എന്നിവ ഉപയോഗിച്ച് ചെയിൻ മെയിലിനു സമാനമായ ഒരു പ്രതീതി സൃഷ്ടിക്കുന്നു. സ്വർണ്ണത്തിൽ ചിത്രത്തയ്യൽ ചെയ്തും ഗ്രീൻ ജുവൽ വണ്ട് സ്റ്റെർനോസെറ അക്വിസിഗ്നാറ്റയിൽ നിന്ന് മഴവിൽനിറങ്ങളിലുള്ള 1,000 ചിറകുകൾ കൊണ്ട് ഗൗൺ അലങ്കരിച്ചിരുന്നു.[3][4]