സുന്ദരം ബാലചന്ദർ | |
---|---|
ജനനം | 18 ജനുവരി1927 |
മരണം | 13 ഏപ്രിൽ 1990 (aged 63) ഭിലായ്, ചത്തീർഗഡ്, ഇന്ത്യ |
തൊഴിൽ(s) | Veena player, director, dancer, singer, poet, cine actor, playback singer, music composer, photographer, string artist |
സജീവ കാലം | 1934 to 1990 |
ജീവിതപങ്കാളി(കൾ) | ശാന്ത (1953–1990) (his death) |
കുട്ടികൾ | രാമൻ (son) |
അവാർഡുകൾ | പത്മഭൂഷൺ |
പ്രശസ്ത വീണാ വാദകനായ സുന്ദരം ബാലചന്ദർ തമിഴ്നാടിലെ മദ്രാസ്സിൽ ജനിച്ചു.(.ജനുവരി 18, 1927 – ഏപ്രിൽ 13, 1990). അദ്ദേഹത്തിന്റെ പിതാമഹന്മാർ തഞ്ചാവൂരിലെ ശ്രീവാജിയം എന്ന ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു. പിതാവായ സുന്ദരം അയ്യർ കുടുംബവുമൊത്ത്മൈലാപ്പൂരിലേയ്ക്കു താമസം മാറ്റുകയും പാപനാശം ശിവന്റെ ശിഷ്യത്വം ബാലചന്ദർ സ്വീകരിയ്ക്കുകയും ചെയ്തു. സുന്ദരം അയ്യരുടെ പുതിയ വസതി അന്നത്തെ പ്രഗല്ഭരായ ഒട്ടേറെ സംഗീതജ്ഞർക്കു ആതിത്ഥ്യം അരുളിയിരുന്നു.
കേവലം 5 വയസ്സുള്ളപ്പോൾ തന്നെ സംഗീതാഭിരുചി പ്രകടിപ്പിച്ച ബാലചന്ദർ 'ഗഞ്ചിറ'യാണ് ആദ്യം കൈകാര്യം ചെയ്തത്. തുടർന്ന് കച്ചേരികളിൽ പക്കമേളക്കാരിലൊരാളായി മാറി. അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനാണ് കർണ്ണാടക സംഗീതജ്ഞനായ എസ്.രാജം .സഹോദരിയായ ജയലക്ഷ്മി ത്യാഗരാജ ഭാഗവതരുടെ നായികയായി ശിവകവി'യിൽ അഭിനയിച്ചിട്ടുണ്ട്. സിത്താർ വാദകനായി ഓൾ ഇന്ത്യാ റേഡിയോയിൽ പ്രവർ ത്തിച്ചിരുന്ന ബാലചന്ദർ താമസിയാതെ തന്നെ വീണാ വാദനത്തിലേയ്ക്കു മാറി. തികഞ്ഞ ഏകാഗ്രതയും ,കഠിനപരിശ്രമവും കൊണ്ട് ഒരു ഗുരുവിന്റെ ശിക്ഷണം കൂടാതെ തന്നെ തന്റേതായ ഒരു ശൈലി വീണവായനയിൽ ഉൾക്കൊള്ളിച്ചു.[1] ഹിന്ദുസ്ഥാനി സംഗീതത്തിലും,പാശ്ചാത്യ സംഗീതത്തിലും തികഞ്ഞ അവഗാഹം ബാലചന്ദറിനുണ്ടായിരുന്നു.
ഒരു ബാലതാരമായി സീതാകല്യാണംഎന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് തുടക്കം . (1934) ദേവകി(1951), രാജാംബാൾ(1951), റാണി(1952), ഇൻസ്പെക്ടർ (1953), പെൺ (1954), കോടീശ്വരൻ (1955), ഡോക്ടർ സാവിത്രി (1955), മരഗധം (1959) എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. ബാലചന്ദർ സംവിധാനം ചെയ്ത ചിത്രങ്ങൾ "അന്ത നാൾ"(1954),[2] "ഭൂലോക രംഭ"(1958), "അവൻ അമരൻ"(1958), തെലുങ്കു ചിത്രമായ "എദി നിജം "(1958) ഇവയാണ്. ബാലചന്ദർ ഗാനങ്ങൾ ആലപിച്ചത് അവനാ ഇവൻ " (1962), ബൊമ്മൈi (1964) നാടു ഇരവിൽ' (1965) എന്നീ ചിത്രങ്ങളിലാണ്.