വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഡോ.എസ്.രാജശേഖരൻ | |
---|---|
ജനനം | |
വിദ്യാഭ്യാസം | എം.എ , പി.എച്ച്.ഡി |
തൊഴിൽ(s) | കവി , സാഹിത്യനിരൂപകൻ , പ്രഫസ്സർ, മുൻ പ്രോ-വൈസ്-ചൻസിലർ. |
ജീവിതപങ്കാളി(കൾ) | വി.സീതമ്മാൾ ( സംസ്ഥാനപ്രസിഡന്റ് വനിതാസാഹിതി, മുൻ സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം; സ്ഥാപക ജനറൽ സെക്രട്ടറി, വനിതാസാഹിതി) |
മാതാപിതാക്കൾ | റ്റി.കെ.ശങ്കുണ്ണി ആചാരി എൻ.ലക്ഷ്മി അമ്മ |
മലയാളത്തിലെ ഒരു എഴുത്തുകാരനും സാഹിത്യവിമർശകനുമാണ് ഡോ.എസ്.രാജശേഖരൻ . കേരളത്തിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ മുന്നണിപ്രവർത്തകനാണ് ഇദ്ദേഹം. മലയാളത്തിൽ അറുപതോളം പുസ്തകങ്ങളും വിവിധ ആനുകാലികങ്ങളിലായി നിരൂപണം , സാംസ്കാരികവുമർശനം, കവിത തുടങ്ങിയ വിഭാഗങ്ങളിൽ എണ്ണൂറോളം രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1946-ൽ ചേർത്തലയിൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 1970-ൽ ഒന്നാമനായി എം. എ.(മലയാളം) ബിരുദം. ‘വൈലോപ്പിള്ളിയുടെ കാവ്യ-ജീവിതദർശനം‘ എന്ന പ്രബന്ധത്തിന് 1991-ൽ കേരള സർവകലാശാലയിൽ നിന്ന് പി.എഛ്. ഡി. ബിരുദം.
ലക്ചറർ, റീഡർ, പ്രൊഫസർ എന്നീ നിലകളിൽ വിവിധ ഗവണ്മെന്റ് കോളെജുകളിലും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും മുപ്പത് വർഷത്തിലേറെക്കാലം പ്രവർത്തിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം പ്രാദേശികകേന്ദ്രം ഡയറക്ടറായിരുന്നു. 2006-ൽ വിരമിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രോ-വൈസ്-ചാൻസിലറായിരുന്നു(2008 - 2012).
കേരള സർവകലാശാലയുടെ ഓറിയന്റൽ സ്റ്റഡീസ് ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റ്ഡീസ് എന്നിവയിലും, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കേരള കലാമണ്ഡലം എന്നിവിടങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു.
കേരള സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല,കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിലെ അംഗീകൃത റിസർച്ച് ഗൈഡ്. കേരള സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, കേരള കലാമണ്ഡലം എന്നിവിടങ്ങളിലെ ഡോക്ടറൽ കമ്മിറ്റിയംഗം. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ടീച്ചേഴ്സ് അസ്സോസിയേഷൻ ഓഫ് ശ്രീ ശങ്കരാചാര്യ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി(TASSU, 1996), അസ്സോസിയേഷൻ ഓഫ് ശ്രീ ശങ്കരാചാര്യ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ്(ASSUT, 1998) എന്നിവയുടെ സ്ഥാപകാധ്യക്ഷൻ. തിരുവനന്തപുരം നഗരസഭയിലെ ആദ്യകാല റെസിഡൻസ് അസ്സോസിയേഷനുകളിലൊന്നായ തൈക്കാട് ശാസ്താ ഗാർഡൻസ് റെസിഡൻസ് അസ്സോസിയേഷൻ്റെ (TSGRA) രൂപീകരണത്തിന് തുടക്കം കുറിച്ചു.
മുൻകാലത്തെ ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ സംസ്ഥാന നിർവാഹകസമിതിയംഗം.[അവലംബം ആവശ്യമാണ്] പുരോഗമന കലാസാഹിത്യസംഘത്തിന്റെ (മുൻ) സംസ്ഥാന വൈസ് പ്രസിഡന്റ്.[അവലംബം ആവശ്യമാണ്] സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ(SPCS) മുൻ വൈസ് പ്രസിഡന്റ്.[അവലംബം ആവശ്യമാണ്] കേരളസർക്കാർ രൂപീകരിച്ച ഭാഷാവിദഗ്ധസമിതിയിലെ അംഗം. ആനുകാലികങ്ങളിലെ ഭാഷാപ്രയോഗ്ഗപരിമിതികൾ നിരീക്ഷിക്കുന്ന 'മലയാളിയുടെ മലആളം' എന്ന പംക്തി ഫേസ്ബുക്കിൽ തുടരുന്നു.
ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, റഷ്യ, വിയറ്റ്നാം, കംബോഡിയ, നേപ്പാൾ,ഭൂട്ടാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു.
ഭാഷ, സാഹിത്യം, സംസ്ക്കാരം എന്നീ മേഖലകളിലുള്ള പഠനങ്ങളും കവിതകളുമുൾപ്പെടെ എണ്ണൂറിലേറെ രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അറുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പഠനഗ്രന്ഥങ്ങൾ മിക്കവയും തന്നെ കേരള, കാലിക്കറ്റ്, മഹാത്മഗാന്ധി, സംസ്കൃത സർവകലാശാലകളിലും പൊതുവിദ്യാഭ്യാസ - ഹയർ സെക്കന്ററി മേഖലകളിലെ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങൾ/റഫറൻസ് ഗ്രന്ഥങ്ങൾ ആയിട്ടുണ്ട്.
@ സാഹിത്യവിമർശനം
@ ലഘുസാഹിത്യചരിത്രം
@ സാംസ്ക്കാരികപഠനങ്ങൾ
@ കവിതകൾ
@ യാത്രാവിവരണം
വിപ്ലവശതാബ്ദിയിൽ റഷ്യയിലൂടെ (2021 സുജിലി പബ്ലിക്കേഷൻസ്, കൊല്ലം)
@ എഡിറ്റു ചെയ്ത പുസ്തകങ്ങൾ