എസ്.എസ്. രാജേന്ദ്രൻ

എസ്.എസ്. രാജേന്ദ്രൻ
எஸ். எஸ். ராஜேந்திரன்
പ്രമാണം:S. S. Rajendran.jpg
ജനനം
സേദാപ്പട്ടി സൂര്യനാരായണ തേവർ രാജേന്ദ്രൻ

ജനുവരി 1928
ഉസിലംപെട്ടി, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ
മരണം24 ഒക്ടോബർ 2014(2014-10-24) (പ്രായം 85–86)
ചെന്നൈ, ഇന്ത്യ
മറ്റ് പേരുകൾഎസ്.എസ്.ആർ
ലച്ചിയ നടികർ
തൊഴിൽനടൻ, ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയപ്രവർത്തകൻ
സജീവ കാലം1952 to 2014
ജീവിതപങ്കാളി(കൾ)
  • ആർ. പങ്കജം, സി. ആർ. വിജയകുമാരി, താമരൈസെൽവി

പ്രശസ്തനായ ഒരു തമിഴ് ചലച്ചിത്രനടനായിരുന്നു എസ്.എസ്.ആർ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എസ്.എസ്. രാജേന്ദ്രൻ. അഭിനയ രംഗത്ത് എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയും സമശീർഷനായി ഗണിക്കപ്പെടുന്ന ഇദ്ദേഹം ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിനിമാനടനാണ് ഇദ്ദേഹം.[1]

ജീവിതരേഖ

[തിരുത്തുക]

ആദ്യകാല ജീവിതം

[തിരുത്തുക]

മധുരയിലെ ഉസിലംപെട്ടിക്ക് സമീപമുള്ള ചെറുഗ്രാമമായ സേദാപ്പട്ടിയിൽ ജനിച്ച രാജേന്ദ്രൻ പുലിയ മാനകർ ബോയ്സ് കമ്പനിയുടെ നാടകങ്ങളിലൂടെ ചെറുപ്രായത്തിൽ തന്നെ അഭിനയരംഗത്ത് സജീവമായി. നല്ലൊരു ഗായകൻ കൂടിയായിരുന്ന ഇദ്ദേഹം പിൽക്കാലത്ത് ടി.കെ.എസ് ബ്രദേഴ്സ് നാടക കമ്പനി തുടങ്ങിയ മറ്റ് ട്രൂപ്പുകളുടെയും ഭാഗമായി മാറി.

ചലച്ചിത്ര രംഗത്ത്

[തിരുത്തുക]

1947-ൽ[2] സിനിമയിലെത്തിയെങ്കിലും ശിവാജി ഗണേശൻ നായകനായ പരാശക്തി-യിലെ (1952) സഹനടവേഷമാണ് എസ്.എസ്. രാജേന്ദ്രനെ സിനിമാരംഗത്തേറെ പ്രശസ്തനാക്കിയത്. ഇരുവരും പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. അമ്പതോളം ചലച്ചിത്രങ്ങളിൽ നായക-സഹനട വേഷങ്ങൾ അവതരിപ്പിച്ച എസ്.എസ്.ആർ-നെ 'ലച്ചിയ നടികർ'(മൂല്യങ്ങളുള്ള നടൻ) എന്നാണ് ആരാധകർ ആദരവോടെ വിശേഷിപ്പിച്ചിരുന്നത്. ശുദ്ധമായ ഉച്ചാരണവും നീളൻ സംഭാഷണങ്ങൾ അനായാസം കൈകാര്യം ചെയ്യുന്നതിലുള്ള കഴിവും ഇദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രത്തകണ്ണീർ, രംഗൂൺ രാധ, ശിവഗംഗൈ സീമൈ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയ സിനിമകളാണ്. 2003-ൽ സിനിമാഭിനയം നിർത്തി.

രാഷ്ട്രീയ രംഗത്ത്

[തിരുത്തുക]

ഡി.എം.കെ. സ്ഥാപകൻ അണ്ണാദുരെയുടെ കൈപിടിച്ചാണ് എസ്.എസ്.ആർ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്.1962-ൽ ഡി.എം.കെ ടിക്കറ്റിൽ തേനി മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. 1970-ൽ ഡി.എം.കെ രാജ്യസഭാംഗമായി. എം. കരുണാനിധിയുടെ അടുത്ത സുഹൃത്തായിരുന്നെങ്കിലും എം.ജി.ആർ പാർട്ടി വിട്ടതോടെ എ.ഐ.ഡി.എം.കെയിൽ അംഗമായി. എ.ഐ.ഡി.എം.കെ സ്ഥാനാർഥിയായി അണ്ടിപ്പട്ടി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ആത്മകഥ

[തിരുത്തുക]

നാൻ വന്ത പാതൈ എന്ന പേരിൽ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[3]

സിനിമാജീവിതം

[തിരുത്തുക]

പ്രധാനപ്പെട്ട തമിഴ് ചിത്രങ്ങൾ .

Year Film Banner Director Music Co-Star
1952 Parasakthi National pictures & AVM Productions Krishnan-Panju R. Sudharsanam Sivaji Ganesan, Pandari Bai
1952 Panam Madras Pictures N. S. Krishnan Viswanathan Ramamoorthy Sivaji Ganesan, Padmini
1954 Manohara Manohar Pictures L. V. Prasad S. V. Venkatraman
& T. R. Ramanathan
Sivaji Ganesan, Girija
1954 Ratha Kanneer Manohar Pictures Krishnan-Panju C. S. Jayaraman M. R. Radha, Sriranjani
1954 Sorgavasal Parimala Pictures A. Kasilingam Viswanathan Ramamoorthy K. R. Ramaswamy, Padmini, Anjali Devi
1954 Ammaiyappan National Pictures A. Bhim Singh K. V. Mahadevan
1956 Raja Rani National Productions A. Bhim Singh T. R. Pappa Sivaji Ganesan, Padmini, Rajasulochana
1956 Kula Dheivam S. K. Pictures Krishnan-Panju R. Sudharsanam M. N. Rajam
1956 Rangoon Radha Mekala Pictures A. Kasilingam T. R. Pappa Sivaji Ganesan, P. Bhanumathi, M. N. Rajam, Rajasulochana
1957 Mudhalali M. A. V. Pictures Muktha V. Srinivasan K. V. Mahadevan Devika, M. N. Rajam
1958 Anbu Engey Jubilee Films D. Yoganand Vedha K. Balaji, Devika
1958 Petra Maganai Vitra Annai Modern Theatres V. Ramanathan Viswanathan Ramamoorthy C. R. Vijayakumari
1958 Thai Pirandhaal Vazhi Pirakkum Arunachalam Pictures A. K. Velan K. V. Mahadevan Prem Nazir, M. N. Rajam, Rajasulochana
1958 Thedi Vandha Selvam Arasu Pictures P. Neelakantan T. G. Lingappa Rajasulochana
1958 Pillai Kani Amudhu PSV Pictures M. A. Thirumugam K. V. Mahadevan E. V. Saroja
1958 Edhirigal Jakradhai K. V. Mahadevan G. Varalakshmi
1959 Alli Petra Pillai M. M. Production K. Somu K. V. Mahadevan Rajasulochana, M. N. Rajam
1959 Kalyanikku Kalyanam Manohar Pictures A. S. A. Sami K. V. Mahadevan
1959 Mamiyaar Mechiya Marumagal AVM Productions Krishnan-Panju R. Sudharsanam M. N. Rajam
1959 Nattukku Oru Nallavan Majestic Pictures K. Dasaratha Ramaiah Master Venu C. R. Vijayakumari
1959 President Panchatcharam Savithri Pictures A. Bhim Singh R. Sudharsanam B. Saroja Devi
1959 Sivagangai Seemai Kannadasan Productions K. Shankar Viswanathan Ramamoorthy Kumari Kamala, M. N. Rajam
1959 Thalai Koduthan Thambi Modern Theatres T. R. Sundaram Viswanathan Ramamoorthy K. R. Ramaswamy, Malini
1959 Sollu Thambi Sollu T. V. S. Production T. V. Sundaram Vedha Mynavathi
1960 Dheivapiravi Kamal Brothers Krishnan-Panju R. Sudharsanam Sivaji Ganesan, Padmini, M. N. Rajam
1960 Raja Desingu Krishna Films T. R. Raghunath G. Ramanathan M. G. Ramachandran, P. Bhanumathi, Padmini
1960 Petra Manam National Pictures A. Bhim Singh S. Rajeswara Rao Sivaji Ganesan
1960 Koodi Vaazhthaal Kodi Nanmai Narasu Studios D. S. Rajagopalan K. V. Mahadevan B.Saroja Devi
1960 Thangarathinam SSR Pictures M. A. Thirumugam K. V. Mahadevan C. R. Vijayakumari
1961 Kumudham Modern Theaters Adurthi Subba Rao K. V. Mahadevan C. R. Vijayakumari, Sowcar Janaki
1961 Manappandhal RR Pictures V. N. Reddy K. V. Mahadevan B. Saroja Devi
1961 Panam Pandhiyile K. V. Mahadevan C. R. Vijayakumari
1962 Dheivathin Dheivam Chithra Productions K. S. Gopalakrishnan G. Ramanathan C. R. Vijayakumari
1962 Senthamarai Madras Pictures A. Bhim Singh Viswanathan Ramamoorthy Sivaji Ganesan, K. R. Ramaswamy, Padmini, Lalitha
1962 Muthu Mandapam SSR Pictures A. S. A. Sami K. V. Mahadevan C. R. Vijayakumari
1962 Aalayamani PSV Pictures1952 to 2014 K. Shankar Viswanathan Ramamoorthy Sivaji Ganesan, B. Saroja Devi, C. R. Vijayakumari
1962 Saradha A. L. S. Productions K. S. Gopalakrishnan K. V. Mahadevan C. R. Vijayakumari
1962 Ethaiyum Thanggum Ithaiyam Udhayasooriyan Productions T. R. Pappa K. R. Ramaswamy, C. R. Vijayakumari
1963 Kaanji Thalaivan Mekala Pictures A. Kasilingam K. V. Mahadevan M. G. Ramachandran, P. Bhanumathi, C. R. Vijayakumari
1963 Aasai Alaigal Poongavanam Pictures A. S. A. Sami K. V. Mahadevan C. R. Vijayakumari
1963 Kaidhiyin Kadhali Arunachalam Pictures A. K. Velan K. V. Mahadevan C. R. Vijayakumari
1963 Kattu Roja Modern Theatres Adurthi Subba Rao K. V. Mahadevan Padmini
1963 Naanum Oru Penn AVM Productions A. C. Tirulokchandar R. Sudharsanam C. R. Vijayakumari
1963 Neengatha Ninaivu Padma Films T. R. Raghunath K. V. Mahadevan Kalyan Kumar, C. R. Vijayakumari
1963 Vanampaadi Kannadasan Productions G. R. Nathan K. V. Mahadevan R. Muthuraman, Devika, Kamal Hassan
1963 Kungumam Rajamani Pictures Krishnan-Panju K. V. Mahadevan Sivaji Ganesan, R. Muthuraman, C. R. Vijayakumari, Saradha
1964 Pachai Vilakku Vel Pictures A. Bhim Singh Viswanathan Ramamoorthy Sivaji Ganesan, A. V. M. Rajan, Sowcar Janaki, C. R. Vijayakumari, Pushpalatha
1964 Alli SSR Pictures S. S. Rajendran K. V. Mahadevan C. R. Vijayakumari
1964 Kai Kodutha Dheivam Sri Ponni Productions K. S. Gopalakrishnan Viswanathan Ramamoorthy Sivaji Ganesan, Savithri, K. R. Vijaya
1964 Poombugar Mekala Pictures P. Neelakantan K. V. Mahadevan C. R. Vijayakumari, Rajasree
1964 Vazhi Pirandhadhu A. K. Velan Pictures A. S. A. Sami K. V. Mahadevan C. R. Vijayakumari
1965 Pazhani Bharathamatha Pictures A. Bhim Singh Viswanathan Ramamoorthy Sivaji Ganesan, Sriram, R. Muthuraman, Devika
1965 Anandhi ALS Productions P. Neelakantan K. V. Mahadevan C. R. Vijayakumari
1965 Santhi ALS Productions A. Bhim Singh Viswanathan Ramamoorthy Sivaji Ganesan, Devika, C. R. Vijayakumari
1965 Kaakkum Karangal AVM Productions A. C. Tirulokchandar R. Sudharsanam C. R. Vijayakumari, Sivakumar (Debut)
1965 Paditha Manaivi Bala Movies Krishnaswamy K. V. Mahadevan C. R. Vijayakumari
1965 Poomalai Mekala Pictures P. Neelakantan R. Sudharsanam C. R. Vijayakumari
1966 Avan Pitthana A. L. S. Productions P. Neelakantan K. V. Mahadevan C. R. Vijayakumari Anjali Devi
1966 Mani Magudam SSR Pictures S. S. Rajendran R. Sudharsanam C. R. Vijayakumari, Jayalalitha
1966 Marakka Mudiyuma Mekala Pictures Murasoli Maran T. R. Pappa C. R. Vijayakumari
1966 Thedi Vandha Thirumagal K. V. Mahadevan C. R. Vijayakumari, Ravichandran
1969 Kula Vilakku K. V. Mahadevan Gemini Ganesan, B. Saroja Devi
1970 Edhiroli Kalakendra Productions K. Balachander K. V. Mahadevan Sivaji Ganesan, K. R. Vijaya, Sivakumar, Lakshmi, Jothilakshmi
1981 Irattai Manithan
1985 Anbin Mugavari Sri Meenakshi Production Manivannan Ilayaraja Mohan, Viji, Sasikala, Sathyaraj
1996 Rajali Velu Prabhakaran Aravind Ramki, Roja, Napoleon
1998 Dharma Rowther Films K. R. Ilayaraja Vijayakanth, Preetha Vijayakumar, Shilpa
2000 Vallarasu Captain Cine Creations N. Maharajan Deva Vijayakanth, Devayani
2001 Rishi P. A. Art Productions Sundar C. Yuvan Shankar Raja Sarath Kumar, Meena, Prakash Raj, Sanghavi, Arun Pandian, S. Ve. Shekhar
2003 Dum Rockline Productions A. Venkatesh Deva Silambarasan, Rakshitha, Ashish Vidyarthi

അവലംബം

[തിരുത്തുക]
  1. "തമിഴ് നടൻ എസ്.എസ്.രാജേന്ദ്രൻ അന്തരിച്ചു". മാതൃഭൂമി. ഒക്ടോബർ 25, 2014. Archived from the original on 2014-10-24. Retrieved ഒക്ടോബർ 25, 2014.
  2. "എസ്.എസ്.രാജേന്ദ്രൻ അന്തരിച്ചു". മനോരമ. ഒക്ടോബർ 25, 2014. Retrieved ഒക്ടോബർ 25, 2014.[പ്രവർത്തിക്കാത്ത കണ്ണി]
  3. "തമിഴ് നടൻ എസ്.എസ് രാജേന്ദ്രൻ അന്തരിച്ചു". മാധ്യമം. ഒക്ടോബർ 25, 2014. Archived from the original on 2014-10-25. Retrieved ഒക്ടോബർ 25, 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]