എൻ. മോഹനൻ | |
---|---|
![]() എൻ. മോഹനൻ | |
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
ദേശീയത | ![]() |
ശ്രദ്ധേയമായ രചന(കൾ) | ഇന്നലത്തെ മഴ, എൻ. മോഹനന്റെ കഥകൾ |
മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും,നോവലിസ്റ്റുമായിരുന്നു എൻ.മോഹനൻ.പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ മകനാണ്. ദുഃഖം ഒരു പ്രധാന അന്തർധാരയായി അദ്ദേഹത്തിന്റെ മിക്ക കഥകളിലും കാണുന്നു.
1933 ഏപ്രിൽ 27-ന് രാമപുരത്ത് ജനിച്ചു. രാമപുരം സെന്റ് അഗസ്റ്റിൻസ് ഇംഗ്ലീഷ് സ്കൂൾ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. കാലടി ശ്രീ ശങ്കര
കോളേജിൽ മലയാളം അദ്ധ്യാപകൻ,കേരള ഗവണ്മെന്റിന്റെ സാംസ്കാരികകാര്യ ഡയരക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് ഫലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഡയറക്റ്ററായി ഇരിയ്ക്കവേ 1988-ൽ സർവീസിൽ നിന്നും വിരമിച്ചു.
അച്ഛൻ:എൻ.നാരായണൻ നമ്പൂതിരിപ്പാട്, അമനകര ഇല്ലം, രാമപുരം, പാലാ, കോട്ടയം ജില്ല അമ്മ:എൻ.ലളിതാംബിക അന്തർജ്ജനം ഭാര്യ:ഭാമ മക്കൾ:സരിത,ഹരി
1999 ഒക്ടോബർ 3-ന് അന്തരിച്ചു.