എൻ.ആർ. അനിൽകുമാർ | |
---|---|
രാജ്യം | ഇന്ത്യ |
ജനനം | 1957 അയ്യന്തോൾ, തൃശ്ശൂർ, കേരള |
സ്ഥാനം | അന്താരാഷ്ട്ര കറസ്പോണ്ടൻസ് ചെസ്സ് മാസ്റ്റർ |
1982-ലെ ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുത്ത മലയാളിയായ ഒരു ഇന്ത്യൻ ചെസ്സ് കളിക്കാരനാണ് എൻ.ആർ. അനിൽകുമാർ.[1] അന്തർദേശീയ ചെസ്സ് ഫെഡറേഷനിൽ നിന്നും അന്താരാഷ്ട്ര കറസ്പോണ്ടൻസ് ചെസ്സ് മാസ്റ്റർ പദവി നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണ് ഇദ്ദേഹം.[1][2][3][4]
ശ്രീ കേരള കേരളവർമ്മ കോളേജിലെ ഇംഗ്‌ളീഷ് വിഭാഗം മുൻ മേധാവി കൂടിയായ ഇദ്ദേഹം, നിങ്ങൾക്കുമാകാം ചെസ്സ് ചാമ്പ്യൻ എന്ന ചെസ്സ് പരിശീലന പുസ്തകത്തിന്റെ കർത്താവും കൂടിയാണ്.[5] മലയാളത്തിൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ പ്രസാധകർ ഡി.സി. ബുക്ക്സ് ആണ് .[6] നിലവിൽ മാതൃഭൂമി ദിനപത്രത്തിൽ ചെസ്സിനെക്കുറിച്ചുള്ള ഒരു പംക്തി കൈകാര്യം ചെയ്യുന്നു.[7]