എൻ.എൻ. പിള്ള | |
---|---|
ജനനം | 1918[1] |
മരണം | 1995 നവംബർ 14 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടൻ |
മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു എൻ. എൻ. പിള്ള ( 1918 - നവംബർ 14 1995).
1918 ൽ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.1995 നവംബർ 14-ന് അന്തരിച്ചു.
ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; കാപാലിക, ഈശ്വരൻ അറസ്റ്റിൽ,ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്തനാടകങ്ങൾ നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു[2][3]. എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് ഞാൻ എന്നാണ്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും[4] സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്കാരവും ലഭിച്ചു.