എൻഡ്രെ സീസൽ

എൻഡ്രെ സീസൽ
Endre Czeizel 2009 ൽ
ജനനം(1935-04-03)3 ഏപ്രിൽ 1935
മരണം10 ഓഗസ്റ്റ് 2015(2015-08-10) (പ്രായം 80)
Budapest, Hungary
ദേശീയതHungarian
ജീവിതപങ്കാളി(കൾ)Judit Gerőfi
Erzsébet Mécs
Dóra
കുട്ടികൾGábor
Balázs
Barbara
Erzsébet
András
Fanni
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംGenetics
Gynaecology
Obstetrics
Teratology
സ്ഥാപനങ്ങൾWorld Health Organization

ഒരു ഹംഗേറിയൻ വൈദ്യനും, ജനിതകശാസ്ത്രജ്ഞനും, പൊതുജനാരോഗ്യ നിർവ്വാഹകനും, പ്രൊഫസറുമായിരുന്നു എൻഡ്രെ സീസൽ (ജീവിതകാലം: 3 ഏപ്രിൽ 1935 - 10 ഓഗസ്റ്റ് 2015)[1]. സെമ്മൽവീസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഒരു വൈദ്യനുമായിരുന്നു. വൈറ്റമിൻ ബി 9 അഥാവാ ഫോളിക് ആസിഡ് സ്‌പൈന ബിഫിഡ പോലുള്ള ന്യൂറൽ ട്യൂബ് വൈകല്യങ്ങളുടെ രൂപീകരണത്തെ തടയുകയോ അല്ലെങ്കിൽ കുറയ്ക്കുകയോ ചെയ്യുന്നുവെന്ന് കണ്ടെത്തിയതിൻറെ പേരിൽ അദ്ദേഹം പരക്കെ അറിയപ്പെടുന്നു. ആൻഡ്രൂ ഇ സിസെൽ എന്ന പേരിൽ അദ്ദേഹം തന്റെ ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണങ്ങളിൽ ചിലത് പുറത്തിറക്കി. അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ലോകാരോഗ്യ സംഘടനയുടെ ഹംഗേറിയൻ ഡയറക്ടറായിരുന്നു (1984-?). 1996 മുതൽ 1998 വരെ അദ്ദേഹം ഹംഗേറിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടർ ജനറലായി സേവനമനുഷ്ടിച്ചു. ഏകദേശം ഒരു വർഷത്തിനു ശേഷം വിജയകരമായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രക്താർബുദം ബാധിച്ച് അദ്ദേഹം മരിച്ചു.

സ്വകാര്യ ജീവിതം

[തിരുത്തുക]

1958-ൽ അദ്ദേഹം ജൂഡിറ്റ് ഗെറോഫിയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് നിന്ന് ഗാബോർ, ബാലാസ് എന്നീ രണ്ട് ആൺമക്കളും ബാർബറ എന്ന മകളും ജനിച്ചു.[2] 12 വർഷത്തെ ദാമ്പത്യത്തിന് ശേഷം ജൂഡിറ്റ് മരണമടഞ്ഞതോടെ പിന്നീട് അദ്ദേഹം എർസെബെറ്റ് മെക്സിനെ വീണ്ടും വിവാഹം കഴിച്ചു. അവളുടെ മകൾ ആൻഡ്രിയയെ അദ്ദേഹം വളർത്തി.[3] തന്റെ വെപ്പാട്ടി ഡോറയിൽ ആന്ദ്രാസ്, ഫാനി എന്നീ രണ്ട് അവിഹിത മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.[4] ഹംഗേറിയൻ ലിബറൽ പാർട്ടിയുടെ നേതാവായ ഗബോർ ഫോഡോർ ആണ് സീസലിന്റെ മരുമകൻ.[5]

അവലംബം

[തിരുത്തുക]
  1. "Elhunyt Czeizel Endre". Archived from the original on 2019-04-03. Retrieved 2023-01-31.
  2. András Bajtai - Ő Czeizel Endre legidősebb fia - Gábor elismert rendező lett
  3. Czeizelt megviselte, hogy meleg a fia
  4. Lezárult a Czeizel-hagyaték körüli vita
  5. Miniszteri biztos lesz Fodor Gábor élettársa