എൽ.കെ.ജി | |
---|---|
സംവിധാനം | കെ.ആർ. പ്രഭു |
നിർമ്മാണം | Iഇശാരി കെ. ഗണേഷ് |
രചന | ആർ.ജെ. ബാലാജിയും സുഹൃത്തുക്കളും |
അഭിനേതാക്കൾ | ആർ.ജെ. ബാലാജി പ്രിയ ആനന്ദ് നാഞ്ചിൽ സമ്പത്ത് ജെ.കെ. റിതേഷ് |
സംഗീതം | ലിയോൺ ജെയിംസ് |
ഛായാഗ്രഹണം | വിധു അയ്യണ്ണ |
ചിത്രസംയോജനം | ആന്റണി |
സ്റ്റുഡിയോ | വേൽസ് ഫിലിം ഇന്റർനാഷണൽ |
വിതരണം | ശക്തി ഫിലിം ഫാക്ടറി |
റിലീസിങ് തീയതി | 22 ഫെബ്രുവരി 2019 |
രാജ്യം | ഇന്ത്യ |
ഭാഷ | ഭാഷ |
സമയദൈർഘ്യം | 124 മിനിറ്റുകൾ |
2019 - ൽ നവാഗത സംവിധായകനായ കെ.ആർ. പ്രഭു ആദ്യമായി സംവിധാനം ചെയ്ത ഒരു തമിഴ് രാഷ്ട്രീയ ചലച്ചിത്രമാണ് എൽ.കെ.ജി (ലാൽഗുഡി കറുപ്പയ്യാ ഗാന്ധി എന്നും അറിയപ്പെടുന്നു). [1] [2] ആർ.ജെ. ബാലാജി , പ്രിയ ആനന്ദ്, നാഞ്ചിൽ സമ്പത്ത് എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . [3] വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ. ഗണേഷ് ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിയോൺ ജെയിംസ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഗാനരചയിതാവായ പാ. വിജയും പ്രശസ്ത സംവിധായകൻ വിഘ്നേഷ് ശിവനും ചേർന്നാണ്. [4] [5]
ഒരു പ്രാദേശിക കൗൺസിലർ ആയ ലാൽഗുഡി കറുപ്പയ്യാ ഗാന്ധി (ആർ.ജെ. ബാലാജി), എം.എൽ.എ ആകുന്നതിനു വേണ്ടി ഒരു ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മണ്ഡലത്തിലെ മറ്റൊരു ശക്തനായ എതിരാളിയായ രാമരാജ പാണ്ഡ്യനെ (ജെ.കെ. റിതേഷ്) ഏതുവിധേനയും പരാജയപ്പെടുത്താൻ രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് കമ്പനിയുടെ ഉദ്യോഗസ്ഥയായ സാറയുമായി (പ്രിയ ആനന്ദ്) ചേർന്ന് ശ്രമിക്കുകയും ചെയ്യുന്നു.
മുൻകാലങ്ങളിൽ തമിഴ് ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ പ്രഭുദേവയുടെ സംവിധാന സഹായിയായിരുന്ന പ്രഭു സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് 2018 ഫെബ്രുവരിയിൽ അറിയിക്കപ്പെട്ടിരുന്നു . ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലാൽഗുഡി കറുപ്പയ്യ ഗാന്ധിയെ അവതരിപ്പിക്കുന്നതിനായി ആർ.ജെ. ബാലാജിയെ ക്ഷണിക്കുകയുണ്ടായി. ബാലാജി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ചിത്രമായിരുന്നു ഇത്. [4] എൽ.കെ.ജി.യുടെ കഥയും തിരക്കഥയും ആർ.ജെ. ബാലാജി തന്നെ എഴുതിയമെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബാലാജിയെ കൂടാതെ സാങ്കേതിക എഴുത്തുകാരായ എറ മുരുകൻ, പ്രദീപ് രംഗനന്ദൻ എന്നിവരും തിരക്കഥ, സംഭാഷണ രചനയുടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. [6]
ആർ.ജെ.ബാലാജി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി തെരുവു മതിലിൽ പെയിന്റ് ചെയ്യുന്ന ചിത്രം പുറത്തുവിട്ടുകൊണ്ട് സ്റ്റാർ സ്പോർട്സ് തമിഴിലാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ഒന്നിലധികം ബ്രാൻഡുകൾ സ്പോൺസർ ചെയ്തിട്ടുള്ള അപൂർവ്വം ചില തമിഴ് ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു എൽ.കെ.ജി. നിപ്പോൺ പെയിന്റ്സ്, പൊൻവാന്ധു സോപ്പ് മുതലായവ. ). സ്ക്രിപ്റ്റിങ് ഘട്ടത്തിൽ തന്നെ റിലീസ് ചെയ്യുവാനുള്ള ഒരു മാർക്കറ്റിംഗിനും പ്രൊമോഷനും വേണ്ടി ഒരു പ്രത്യേക ടീം തന്നെ പ്രവർത്തിച്ചു. 2019 ഫെബ്രുവരി 2 നാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങിയത്. ഒരു മണിക്കൂറിൽ (ഇപ്പോൾ 5.1M വ്യൂകൾ) 1M പ്രദർശനങ്ങളും മറികടന്നു. [7] [8] തമിഴ് പതിപ്പിലെ സിനിമയുടെ തീയറ്ററിലുള്ള അവകാശങ്ങളെ ശക്തി ഫിലിം ഫാക്ടറിക്ക് ഇതിനെ തുടർന്ന് വിൽക്കുകയുണ്ടായി. [9] ഇതേ സമയത്തു തന്നെ കർണാടകത്തിലെ സിനിമയുടെ തിയറ്ററിലുള്ള അവകാശങ്ങളെ എ.കെ.കെ ഫിലിംസിന് വിറ്റു. [10] 2019 ഫെബ്രുവരി 11 - ന് മുംബൈയിൽ സ്ഥിതി ചെയ്യുന്ന ട്വിറ്റർ ആസ്ഥാനത്തിലെ ബ്ലൂ റൂമിൽ നിന്നും ചിത്രത്തിന്റെ പ്രവർത്തകർ എൽ.കെ.ജിയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിക്കുന്നതിനായി ട്വിറ്റർ # ബ്ലൂം ഉപയോഗിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ചലച്ചിത്രമാണ് ഇത്. 2019 ഫെബ്രുവരി 22 നാണ് ഈ ചിത്രം പുറത്തിറങ്ങിയത്. പൊതുവരെ പ്രേക്ഷകരിൽ നിന്നും അനുകൂലമായ പ്രതികരണങ്ങളാണ് എൽ.കെ.ജി ചലച്ചിത്രത്തിന് ലഭിച്ചത്.
എൽ.കെ.ജി | ||||
---|---|---|---|---|
ശബ്ദട്രാക്ക് by ലിയോൺ ജെയിംസ് | ||||
Released | 2019 | |||
Genre | ചലച്ചിത്രത്തിന്റെ ശബ്ദട്രാക്ക് | |||
Label | സ രി ഗ മ ('എത്തനൈ കാലം') തിങ്ക് മ്യൂസിക് ഇന്ത്യ | |||
ലിയോൺ ജെയിംസ് chronology | ||||
|
ലിയോൺ ജെയിംസ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ചലച്ചിത്രത്തിലെ എത്തനൈ കാലം താൻ എന്ന ഗാനം 1954 - ൽ പുറത്തിറങ്ങിയ മലൈകള്ളൻ എന്ന ചലച്ചിത്രത്തിലെ ഇതേ പേരിൽ തുടങ്ങുന്ന ഗാനത്തിന്റെ റീമിക്സ് ഗാനമാണ്. ഈ ഗാനം 2019 ജനുവരി 26 - ന് ഔദ്യോഗികമായി പുറത്തിറങ്ങി. [11] [12]
മെട്രോ മേഖലകളിലെ എല്ലാ സ്ക്രീനുകളിലും കാര്യമായ ആധിപത്യം ആദ്യത്തെ ദിവസത്തിൽ തന്നെ എൽ.കെ.ജി നേടിയെടുത്തിരുന്നു. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ സമയംഈ സിനിമ പൊതുവേ അനുകൂലമായ അവലോകനങ്ങൾ നേടുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യയുടെ എം.സുഗാന്ത്, "ഇത് തൃപ്തികരമായ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രവും അടുത്തകാലത്തെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകളിൽ ഏറ്റവും മികച്ചത്ആണെ"ന്നും പ്രശംസനീയമായി അഭിപ്രായപ്പെട്ടിരുന്നു. [13] കൂടാതെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ശുഭകീർത്തന പറയുഞ്ഞു, "ജനകീയ പ്രീതി"യുള്ള ചിത്രമാണിത്", " കഥാപാത്രങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും കബളിപ്പിക്കപ്പെടുമ്പോൾ മുന്നേറുന്നില്ല. " എന്നും അഭിപ്രായപ്പെട്ടിരുന്നു. [14] തമിഴ്നാട്ടിൽ എൽ.കെ.ജി വാണിജ്യപരമായി വിജയം നേടുകയുണ്ടായി. 15 കോടിയിലധികം കളക്ഷൻ കുറഞ്ഞ ദിവസങ്ങൾ കൊണ്ടു തന്നെ ഈ ചിത്രം നേടിയെടുത്തിരുന്നു.
റിലീസ്
22.02.19 ന് സിനിമ റിലീസ് ചെയ്തു. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശങ്ങൾ സൺ ടി.വിയ്ക്കായിരുന്നു വിറ്റിരുന്നത്.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite web}}
: |last2=
has numeric name (help)CS1 maint: numeric names: authors list (link)
{{citation}}
: Empty citation (help)