എൽസി ഇംഗ്ലിസ് | |
---|---|
ജനനം | എലിസ മൗഡ് ഇംഗ്ലിസ് (എൽസി) 16 ഓഗസ്റ്റ് 1864 നൈനിറ്റാൾ, ഇന്ത്യ |
മരണം | 26 നവംബർ 1917 | (പ്രായം 53)
അന്ത്യ വിശ്രമം | ഡീൻ സെമിത്തേരി |
ദേശീയത | British |
മറ്റ് പേരുകൾ | The Woman with the Torch |
കലാലയം | University of Edinburgh |
തൊഴിൽ | ഡോക്ടർ |
അറിയപ്പെടുന്നത് | Suffragist; First World War doctor; campaigner for women and children's health |
ബഹുമതികൾ | Serbian Order of the White Eagle (First Class) |
എലിസ മൗഡ് "എൽസി" ഇംഗ്ലിസ് (ജീവിതകാലം: 16 ഓഗസ്റ്റ് 1864 - 26 നവംബർ 1917) ഒരു സ്കോട്ടിഷ് ഡോക്ടർ, ശസ്ത്രക്രിയാ വിദഗ്ധ , അദ്ധ്യാപിക,[1] വോട്ടവകാശ പ്രവർത്തക, സ്കോട്ടിഷ് വനിതാ ആശുപത്രികളുടെ സ്ഥാപക എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു.[2] സെർബിയൻ ഓർഡർ ഓഫ് ദി വൈറ്റ് ഈഗിൾ നേടിയ ആദ്യത്തെ വനിതയായിരുന്നു അവർ.[3]
1864 ഓഗസ്റ്റ് 16-ന് ഇന്ത്യയിലെ നൈനിത്താൾ എന്ന ഹിൽ സ്റ്റേഷനിലാണ് ഇംഗ്ലിസ് ജനിച്ചത്. എട്ട് സഹോദരങ്ങളുണ്ടായിരുന്ന ഇംഗ്ലിസ് മാതാപിതാക്കളുടെ രണ്ടാമത്തെ മകളും മൂന്നാമത്തെ ഇളയകുട്ടിയുമായിരുന്നു.[4] ഹാരിയറ്റ് ലോസ് തോംസൺ, ജോൺ ഫോർബ്സ് ഡേവിഡ് ഇംഗ്ലിസ് (1820-1894) എന്നിവരായിരുന്നു അവളുടെ മാതാപിതാക്കൾ. പിതാവ് മാതൃ മുത്തച്ഛനെപ്പോലെ ഈസ്റ്റ് ഇന്ത്യാ കമ്പനി[5] മുഖേന ഔധ് ചീഫ് കമ്മീഷണറായി ഇന്ത്യൻ സിവിൽ സർവീസിൽ ജോലി ചെയ്തിരുന്ന ഒരു മജിസ്‌ട്രേട്ട് ആയിരുന്നു. ഇംഗ്ലിസിന്റെ മാതാപിതാക്കൾ ഒരു മകന്റെ വിദ്യാഭ്യാസം പോലെ മകളുടെയും വിദ്യാഭ്യാസവും പ്രധാനമായി കണക്കാക്കുകയും[6] അവരെ ഇന്ത്യയിൽ പഠിപ്പിക്കുകയും ചെയ്തു.
ഇംഗ്ലിസിന്റെ പിതാവ് മതവിശ്വാസിയായിരുന്നു, "പ്രാദേശിക സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ശിശുഹത്യയ്‌ക്കെതിരെ സംസാരിക്കുന്നതിനും സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും" ഇന്ത്യയിൽ അദ്ദേഹം തന്റെ സ്ഥാനം ഉപയോഗിച്ചു."[7] അബർഡീൻഷെയറിലെ ഗാരിയോക്ക് ചാപ്പലിലെ റെവ് ഹെൻറി സിംസൺ ആയിരുന്നു ഇംഗ്ലിസിന്റെ മാതൃപിതാവ്.[8] ഗൈനക്കോളജിസ്റ്റായ സർ ഹെൻറി സിംസണിൻറെ ബന്ധുവും സഹ വനിതാ മെഡിക്കൽ പയനിയർ ഗ്രേസ് കേഡലിൻറ സമകാലികയുമായിരുന്നു.[9]
1894-ൽ എഡിൻബർഗിലേക്ക് മടങ്ങിയ ഇംഗ്ലിസ്, തന്റെ മെഡിക്കൽ ബിരുദം പൂർത്തിയാക്കി വനിതാ മെഡിക്കൽ കോളേജിൽ ഗൈനക്കോളജിയിൽ ലക്ചററായി, തുടർന്ന് സഹവിദ്യാർത്ഥിയായിരുന്ന ജെസ്സി മക്ലാരൻ മക്ഗ്രെഗറുമായി ചേർന്ന ഒരു മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മരുന്നുകളുടെ വിഭവശേഷി കുറവായതിനാൽ, ദരിദ്രരായ സ്ത്രീകൾക്കായി ദ ഹോസ്പൈസ് എന്ന പേരിൽ ഒരു മെറ്റേണിറ്റി ഹോസ്പിറ്റൽ, ഒരു മിഡ്‌വൈഫറി റിസോഴ്‌സ് ആൻഡ് ട്രെയിനിംഗ് സെന്ററിനോടൊപ്പം തുടക്കത്തിൽ ജോർജ്ജ് സ്‌ക്വയറിൽ ആരംഭിച്ചു. തുടർന്ന് ദ ഹോസ്പിസ് അപകട, പൊതു സേവന, പ്രസവ ശുശ്രൂഷകൾ നൽകുന്നതും ഒരു ഓപ്പറേഷൻ തിയേറ്ററും എട്ട് കിടക്കകളുമായി ഒരു സംവിധാനം കോക്ക്ബേൺ സ്ട്രീറ്റിന് അടുത്തുള്ള റോയൽ മൈലിൽ 219 ഹൈ സ്ട്രീറ്റിൽ പുതിയ പരിസരത്ത് ആരംഭിക്കുകയും അത് എൽസി ഇംഗ്ലിസ് മെമ്മോറിയൽ മെറ്റേണിറ്റി ഹോസ്പിറ്റലിന്റെ മുൻഗാമിയെന്ന നിലയിൽ അറിയപ്പെടുകയും ചെയ്തു.
1916 ഏപ്രിലിൽ ലണ്ടനിൽ നടന്ന ചടങ്ങിൽ സെർബിയയിലെ കിരീടാവകാശിയായിരുന്ന അലക്‌സാണ്ടറിൽനിന്ന് ഓർഡർ ഓഫ് ദി വൈറ്റ് ഈഗിൾ (ഫസ്റ്റ് ക്ലാസ്) നേടിയ ആദ്യത്തെ വനിതയായി ഇംഗ്ലിസ് മാറി.[10][11][12][13] മുമ്പ് ഓർഡർ ഓഫ് സെന്റ് സാവ (III ക്ലാസ്) ലഭിച്ചിരുന്നു.[14]
when she saw suffering or injustice she wanted to make a difference... and what she did paved the way for other women to come after her..... Alan Cumming in an interview with Nan Spowart on 11 November 2017 The National
when she saw suffering or injustice she wanted to make a difference... and what she did paved the way for other women to come after her..... Alan Cumming in an interview with Nan Spowart on 11 November 2017 The National
{{cite book}}
: |work=
ignored (help)
{{cite book}}
: |work=
ignored (help)