ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.
സമകാലീന ഇന്ത്യയിൽ മത-ജാതി അധിഷ്ഠിത വർഗ്ഗീകരണവും വ്യക്തി നിയമവും നിലനിൽക്കുന്നതിനാൽ, ഒരു ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ് എന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ സ്വത്തവകാശം നിയമാവകാശം മാത്രമാണെന്നിരിക്കേ ഇത്തരം നിയമത്തിന് പ്രസക്തിയില്ല എന്ന് എതിർവാദവുമുണ്ട്. മതവിശ്വാസപ്രകാരം ഒസ്യത്ത് എഴുതി വച്ചാൽ UCC കൊണ്ട് യാതൊരു പ്രയോജനവുമില്ല
{{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help){{cite book}}
: Invalid |ref=harv
(help)