വളരെ ശക്തിയേറിയ ഒരു കളനാശിനിയും ഇലനാശിനിയുമാണ് ഏജന്റ് ഗ്രീൻ. അമേരിക്കൻ പട്ടാളം വിയറ്റ്നാം യുദ്ധത്തിന്റെ ഭാഗമായി നടത്തിയ കളനാശിനിയുദ്ധത്തിൽ ഉപയോഗിച്ച രാസസംയുക്തമാണ് ഏജന്റ് ഗ്രീൻ. ഇത് സൂക്ഷിച്ചിരുന്ന ബാരലുകളിൽ പച്ച നിറത്തിലുള്ള വരകൾ വരച്ചിരുന്നതിൽനിന്നാണ് ഏജന്റ് ഗ്രീൻ എന്ന പേർ വന്നത്. മലയൻ അടിയന്തരാവസ്ഥയിൽ ബ്രിട്ടീഷ് പട്ടാളം ഉപയോഗിച്ച കളനാശിനികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്കൻ പട്ടാളം മഴവിൽ കളനാശിനികൾ വികസിപ്പിച്ചെടുത്തത്. 1962 നും 1964 നും ഇടയിലാണ് ഏജന്റ് ഗ്രീൻ ഉപയോഗിച്ചത്. ഇത് പരീക്ഷണ തളിക്കലുകളിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളു.
എജന്റ് ഗ്രീൻ ഏജന്റ് പിങ്കിന്റെ കൂടെ മിശ്രിതമായാണ് ഉപയോഗിച്ചത്. ഇത് വിളകളെ നശിപ്പിക്കാനാണ് പ്രധാനമായും പ്രയോജനപ്പെടുത്തിയത്. 20,000 ഗാലൺ ഏജന്റ് ഗ്രീൻ ഉണ്ടാക്കിയിട്ടുണ്ട്[1].