വളരെ ശക്തിയേറിയ ഒരു കളനാശിനിയാണ് ഏജന്റ് വൈറ്റ്. അമേരിക്കൻ പട്ടാളം വിയറ്റ്നാം യുദ്ധത്തിന്റെ ഭാഗമായി നടത്തിയ കളനാശിനിയുദ്ധത്തിൽ ഉപയോഗിച്ച രാസസംയുക്തമാണ് ഏജന്റ് വൈറ്റ്. മഴവിൽ കളനാശിനികളിലെ ഒരു കളനാശിനിയാണിത്. ഇത് സൂക്ഷിച്ചിരുന്ന ബാരലുകളിൽ വെള്ള നിറത്തിലുള്ള വരകൾ വരച്ചിരുന്നതിൽനിന്നാണ് ഏജന്റ് വൈറ്റ് എന്ന പേർ വന്നത്. വിവിധ കളനാശിനികളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായാണ് ബാരലുകളുടെ പുറത്ത് വിവിധ കളറുകൾകൊണ്ട് വരകളിട്ടിരുന്നത്. അമേരിക്കൻ പട്ടാളമാണ് ഈ നിറങ്ങൾ തെരഞ്ഞെടുത്തത്. മലയൻ അടിയന്തരാവസ്ഥയിൽ ബ്രിട്ടീഷ് പട്ടാളം ഉപയോഗിച്ച കളനാശിനികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്കൻ പട്ടാളം മഴവിൽ കളനാശിനികൾ വികസിപ്പിച്ചെടുത്തത്.
2,4-ഡിയുടെയും പൈക്ലോറാമിന്റെയും 4:1 അനുപാതത്തിലുള്ള മിശ്രിതമാണ് ഏജന്റ് വൈറ്റ്. ഏജന്റ് വൈറ്റിൽ ഡയോക്സിന്റെ അംശം ഇല്ല. മറ്റ് മഴവിൽ കളനാശിനികളിൽ ഡയോക്സിന്റെ അംശം അടങ്ങിയിട്ടുണ്ടായിരുന്നു. ഡൌ കെമിക്കൽ കമ്പനിയുടെ കുത്തക ഉത്പന്നമായിരുന്നു ഏജന്റ് വൈറ്റ്.
ഏജന്റ് ഓറഞ്ച് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഏജന്റ് വൈറ്റ് ഉപയോഗിച്ചിരുന്നത്. 1970 ൽ ഏജന്റ് ഓറഞ്ചിന്റെ ഉപയോഗം നിറുത്തിയതിനുശേഷവും ഏജന്റ് വൈറ്റ് ഉപയോഗിച്ചിരുന്നു. 5.4 മില്യൺ ഗാലൺ(20,000 m3) ഏജന്റ് വൈറ്റ് 1966 നും 1971 നും[1] ഇടയ്ക്ക് വിയറ്റ്നാമിൽ തളിച്ചിട്ടുണ്ട്. 1960 ൽ ടോറഡോൺ 101 ഉം പൈക്ലോറാമും വിവിധ ഗാഢതയിൽ അമേരിക്കയിലെയും പ്യൂർട്ടോറിക്കയിലെയും വിവിധ പരീക്ഷണ ഇടങ്ങളിലും തളിച്ചിട്ടുണ്ട്.[2]
ടോറഡോൺ 101 എന്ന ബ്രാന്റ് പേരിൽ ഡൌ അഗ്രോ ഏജൻസീസ് ഇതേപോലുള്ള ഒരു ഉത്പന്നം വിറ്റിരുന്നു. ഇതിൽ 2,4-ഡിയും പൈക്ലോറാമും അടങ്ങിയിരുന്നു.[3][4][5][6]
{{cite web}}
: CS1 maint: archived copy as title (link)
{{cite web}}
: CS1 maint: archived copy as title (link)