പ്രമുഖ ബ്രസീലിയൻ വിഷ്വൽ ആർടിസ്റ്റാണ് ഏണസ്റ്റോ നെറ്റോ(ജനനം:1964). കാഴ്ചക്കാരനെ സർഗാത്മക സൃഷ്ടിയുടെ മധ്യത്തിൽ പ്രതിഷ്ഠിക്കുന്ന ‘നിയോ കൺസേർട്ടോ” എന്ന ബ്രസീലിയൻ കലാ പ്രസ്ഥാനത്തിന്റെ പിൻമുറക്കാരനാണ് ഇദ്ദേഹം. സ്ഥലത്തിന്റെ സാധ്യകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന വമ്പൻ ഇൻസ്റ്റലേഷനുകളാണു നെറ്റോ മെനഞ്ഞെടുക്കുന്നത്.
1964ൽ ബ്രസീലിലെ റിയോ ഡി ജനേറോയിൽ ജനിച്ചു. 1988ൽ ആദ്യ സോളോ എക്സിബിഷൻ നടത്തി. 2006ലെ പാരീസ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ലെവിയത്തൻ തോട്ട് ആണു നെറ്റോയുടെ ഏറ്റവും പ്രശസ്തമായ സൃഷ്ടി. ബൈബിൾ കഥാപാത്രമായ ലെവിയത്തനെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ഈ ഇൻസ്റ്റലേഷൻ. ശരീരത്തോടും ജൈവപരമായ കാര്യങ്ങളോടും ബന്ധം സ്ഥാപിക്കുന്നതാണു നെറ്റോയുടെ കലാസൃഷ്ടികളിൽ പലതും.[1]
ലൈഫ് ഈസ് എ റിവർ എന്ന കോട്ടൺ തുണി കൊണ്ടുള്ള ഇൻസ്റ്റളേഷനാണ് മൊയ്തു ഹെരിറ്റേജ് പ്ലാസയിൽ അവതരിപ്പിച്ചിരുന്നത്. മൊയ്തൂസ് ഹെറിറ്റേജിന്റെ തട്ടിൻപുറത്തേക്ക് ഗോവണി വഴി കയറിച്ചെന്നു വേണം ഇൻസ്റ്റലേഷൻ കാണാൻ.നീലയും ഓറഞ്ചും വെളുപ്പും നിറങ്ങളുള്ള പരുത്തിത്തുണികൾക്കുള്ളിൽ സുഗന്ധവ്യഞ്ജനങ്ങൾ പൊടിച്ചു നിറച്ചാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഈ പ്രതിഷ്ടാപനത്തിൽ ഉപയോഗിച്ചിരിക്കുന്ന തുണിയെ ചർമ്മമായിട്ടാണ് സങ്കൽപിച്ചിരിക്കുന്നത്. നീലനിറം ഭാരതീയ പുരാണത്തിലെ ശിവനിൽ നിന്നും കൃഷ്ണനിൽ നിന്നുമാണ് നെറ്റോ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആത്മാവും ഊർജ്ജവുമാണ് അതിനു പുറമേയുള്ള ഓറഞ്ച് നിറത്തിലുള്ള തുണി സൂചിപ്പിക്കുന്നത്.[2]
{{cite news}}
: Check date values in: |date=
(help)[പ്രവർത്തിക്കാത്ത കണ്ണി]