ഐ.സി.സി. യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു ഏകദിന ക്രിക്കറ്റ് ടൂർണമെന്റാണ് ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2013. 2013 ജൂൺ 6 മുതൽ 23 വരെയാണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. ലണ്ടൻ, കാർഡിഫ്, ബിർമിങ്ഹാം എന്നിവിടങ്ങളിലായാണ് ഈ ടൂർണമെന്റ് നടത്തപ്പെട്ടത്. ഈ ടൂർണമെന്റിലെ വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക $2 മില്യനാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെയും അവസാനത്തെയുമായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റാണ് 2013ലേത്[1]. 2017ൽ ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻസ് ട്രോഫിക്ക് പകരമായി നടത്തും എന്ന് കരുതപ്പെടുന്നു. ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെ ഏറ്റവും മികച്ച് 8 ടീമുകളാണ് 2 ഗ്രൂപ്പുകളായി ഈ ടൂർണമെന്റിൽ പങ്കെടുക്കുത്തത്. 2013 ജൂൺ 23ന് ബിർമിങ്ഹാമിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 5 റൺസിന് തോല്പിച്ച് ഇന്ത്യ ജേതാക്കളായി. ഈ ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയതിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം രവീന്ദ്ര ജഡേജയും, ഏറ്റവും അധികം റൺസ് നേടിയതിനുള്ള ഗോൾഡൻ ബാറ്റ് പുരസ്കാരവും, മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും ശിഖർ ധവനും നേടി
- ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
- പോയിന്റുകൾ: ഇംഗ്ലണ്ട് 2, ഓസ്ട്രേലിയ 0
- ശ്രീലങ്ക ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
- പോയിന്റുകൾ: ന്യൂസിലൻഡ് 2, ശ്രീലങ്ക 0
- ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
- ന്യൂസിലാന്റിന്റെ ഇന്നിങ്സ് മഴ മൂലം പാതിവഴി ഉപേക്ഷിച്ചു
- *പോയിന്റുകൾ: ന്യൂസിലാന്റ് 1, ഓസ്ട്രേലിയ 1
- ശ്രീലങ്ക ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
- *പോയിന്റുകൾ: ശ്രീലങ്ക 2, ഇംഗ്ലണ്ട് 0
- ന്യൂസിലൻഡ് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
- മഴ മൂലം മത്സരം 24 ഓവർ വീതമായി കുറച്ചു.
- *പോയിന്റുകൾ: ഇംഗ്ലണ്ട് 2, ന്യൂസിലൻഡ് 0
- ഈ വിജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടി
- ഓസ്ട്രേലിയ ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
- *പോയിന്റുകൾ: ശ്രീലങ്ക 2, ഓസ്ട്രേലിയ 0
- ഈ വിജയത്തോടെ ശ്രീലങ്ക സെമി ഫൈനലിന് യോഗ്യത നേടി
- ദക്ഷിണാഫ്രിക്ക ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു
- *പോയിന്റുകൾ: ഇന്ത്യ 2, ദക്ഷിണാഫ്രിക്ക 0
- വെസ്റ്റ് ഇൻഡീസ് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
- വെസ്റ്റ് ഇൻഡീസിന്റെ ഇന്നിങ്സ് മഴ മൂലം തടസ്സപ്പെട്ടു
- *പോയിന്റുകൾ: വെസ്റ്റ് ഇൻഡീസ് 2, പാകിസ്താൻ 0
- ദക്ഷിണാഫ്രിക്ക ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
- *പോയിന്റുകൾ: ദക്ഷിണാഫ്രിക്ക 2, പാകിസ്താൻ 0
- ഇന്ത്യ ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
- *പോയിന്റുകൾ: ഇന്ത്യ 2, വെസ്റ്റ് ഇൻഡീസ് 0
- ഈ വിജയത്തോടെ ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടി
- വെസ്റ്റ് ഇൻഡീസ് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
- മഴ മൂലം മത്സരം 31 ഓവറുകൾ വീതമായി കുറച്ചു
- *പോയിന്റുകൾ: ദക്ഷിണാഫ്രിക്ക 1, വെസ്റ്റ് ഇൻഡീസ് 1
- മികച്ച നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്ക സെമി യോഗ്യത നേടി, വെസ്റ്റ് ഇൻഡീസ് ടൂർണമെന്റിൽനിന്ന് പുറത്തായി
- ഇന്ത്യ ടോസ് നേടി, ഫീൽഡിങ് തിരഞ്ഞെടുത്തു.
- മഴ മൂലം കളി 40 ഓവർ വീതമായി കുറച്ചു.
- പിന്നീട് വീണ്ടും മഴയെത്തിയതിനാൽ ഇന്ത്യയുടെ ലക്ഷ്യം 22 ഓവറിൽ 102 റൺസായി കുറച്ചു.
- *പോയിന്റുകൾ: ഇന്ത്യ 2, പാകിസ്താൻ 0
- ഇംഗ്ലണ്ട് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
- *ഈ വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിൽ കടന്നു, ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽനിന്ന് പുറത്തായി.
- ഇന്ത്യ ടോസ് നേടി, ഫീൽഡിങ് തിരഞ്ഞെടുത്തു
- ഈ വിജയത്തോടെ ഇന്ത്യ ഫൈനലിൽ കടന്നു, ശ്രീലങ്ക ടൂർണമെന്റിൽനിന്ന് പുറത്തായി
- ഇംഗ്ലണ്ട് ടോസ് നേടി, ബൗളിങ് തിരഞ്ഞെടുത്തു
- മഴ മൂലം 5.50 മണിക്കൂർ വൈകിയാണ് കളി ആരംഭിച്ചത്, അതിനാൽ മത്സരം 20 ഓവർ വീതമാക്കി കുറച്ചു.
- 2013ലെ അവസാന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായി
- കൂടുതൽ റൺസ്[2]
- കൂടുതൽ വിക്കറ്റുകൾ[3]
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനിടെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോ റൂട്ടിനെ ഒരു പബ്ബിൽ വെച്ച് കൈയ്യേറ്റം ചെയ്തതിന് ഓസ്ട്രേലിയൻ കളിക്കാരൻ ഡേവിഡ് വാർണറെ നിശ്ചിത കാലയളവിലേക്ക് ടീമിൽനിന്ന് പുറത്താക്കി.[4]
ഇംഗ്ലണ്ട്-ശ്രീലങ്ക ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഒരു ഇംഗ്ലീഷ് കളിക്കാരൻ റിവേഴ്സ് സ്വിങ് വരുത്താനായി പന്തിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് മുൻ ഇംഗ്ലണ്ട് നായകൻ ബോബ് വില്ലിസ് രംഗത്തെത്തി. എന്നാൽ ഈ ആരോപണം ഇംഗ്ലണ്ട് കോച്ച് ആഷ്ലി ഗൈൽസ് തള്ളിക്കളഞ്ഞു.[5]