ഐറിസ് വാട്ടി | |
---|---|
Iris wattii flower head | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Subgenus: | |
Section: | |
Species: | Iris wattii
|
Binomial name | |
Iris wattii | |
Synonyms | |
None known[1] |
ഐറിസ് ജനുസ്സിലെ ഒരിനം സസ്യമാണ് ഐറിസ് വാട്ടി. ഇത് ലിംനിറിസിന്റെയും ലോഫിറിസ് വിഭാഗത്തിന്റെയും (ക്രസ്റ്റഡ് ഐറിസസ്) ഉപജീനസിലും ഉൾപ്പെടുന്നു. ഇത് ഒരു റൈസോം വർഗ്ഗത്തിൽപ്പെട്ട ബഹുവർഷ സസ്യമാണ്. ചൈന, ബർമ, ഇന്ത്യ എന്നിവിടങ്ങളിലെ തദ്ദേശിയായ ഈ സസ്യത്തിന് ലാവെൻഡർ അല്ലെങ്കിൽ ഇളം നീല പൂക്കളാണ്. ഇതിനെ 'ബാംബൂ ഐറിസ്' എന്നും വിളിക്കുന്നു. ഐറിസ് കൺഫ്യൂസയും ആയി ഇത് ആശയക്കുഴപ്പമുണ്ടാകാറുണ്ട്. മിതശീതോഷ്ണ പ്രദേശങ്ങളിൽ അലങ്കാര സസ്യമായി ഇത് കൃഷി ചെയ്യുന്നു.
ഈ ഇനത്തിന് 0.7 മില്ലിമീറ്റർ മുതൽ 1.5 സെന്റിമീറ്റർ വരെ വ്യാസമുള്ള[2][3] മൂലകാണ്ഡങ്ങളുണ്ട്.[4] അവയ്ക്ക് മങ്ങിയ ഇളം പച്ച നിറവും[2] വ്യതിരിക്തമായ മുഴകളും കാണപ്പെടുന്നു.[3] മൂലകാണ്ഡത്തിനു മുകളിൽ കാണപ്പെടുന്ന അടയാളങ്ങളും അവസാന ഋതുക്കളിലെ ഇലകളുടെ അവശിഷ്ടങ്ങളും അവശേഷിക്കുന്നു.[3] മൂലകാണ്ഡം നിന്ന് ചെടികളുടെ കൂട്ടമായി പുറത്തേക്ക് പടർന്ന് വളരുന്നു.[4][5]
ഇതിന്റെ പത്തോ അതിലധികമോ കൂട്ടമായി കാണപ്പെടുന്ന ഇലകൾ ഒരു ഫാൻ ആകൃതിയായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.[5][6][7]വാൾ ആകൃതിയിലുള്ളതും[4][8] മഞ്ഞകലർന്ന പച്ചനിറത്തിലുള്ളതുമായ[3][9]ഇലകൾക്ക് 30-90 സെന്റിമീറ്റർ (12–35 ഇഞ്ച്) ഉയരവും 3.5–7.5 സെന്റിമീറ്ററും (1–3 ഇഞ്ച്) വരെ വീതിയിലും വളരുന്നു. [10][11][12]ഇലകൾക്ക് 10 ഇലഞരമ്പുകളുണ്ട്. മിതമായ പ്രദേശങ്ങളിൽ ഇലകൾ നിത്യഹരിതമാണ്.[8][9][13][14]പത്രങ്ങൾ ഐറിസ് കൺഫ്യൂസയേക്കാൾ വലുതാണ്[15][16]
എല്ലാ ക്രെസ്റ്റെഡ് ഐറിസ് ഇനങ്ങളടുെ കൂട്ടത്തിലെ ഏറ്റവും ഉയരമുള്ള ഇനമാണ് ഐറിസ് വാട്ടി.[6][17][18]
തടിച്ച, 'മുള പോലുള്ള' കാണ്ഡം[6]50–100 സെന്റിമീറ്റർ (20–39 ഇഞ്ച്) ഉയരവും 1-1.5 സെന്റിമീറ്റർ വീതിയും വരെ വളരുന്നു.[11][19] എന്നിരുന്നാലും, 200 സെന്റിമീറ്റർ (79 ഇഞ്ച്) വരെ ഉയരത്തിൽ വളരുമെന്ന് ചില ഉറവിടങ്ങൾ അവകാശപ്പെടുന്നു.[5][18][20] ഇതിന് 5-7 ഹ്രസ്വവും ദൃഢവുമായ ശാഖകളുണ്ട്.[3] പൂഞട്ടുകൾക്ക് 1.5—3 സെന്റിമീറ്റർ നീളം കാണപ്പെടുന്നു.[3][10]
ചെടികൾ വളരെ വേഗത്തിൽ വളരുകയും ഏപ്രിൽ അല്ലെങ്കിൽ മെയ് മുതൽ പുതിയ വളർച്ചയുണ്ടാകുന്നതായും കാണപ്പെടുന്നു.[11]
കാണ്ഡത്തിന് 3–5 സ്പാറ്റുകൾ (പുഷ്പ മുകുളത്തിന്റെ ഇലകൾ) കാണപ്പെടുന്നു. അവ പച്ചനിറത്തിൽ 1.5–2.5 സെന്റിമീറ്റർ നീളവും 1 സെന്റിമീറ്റർ വീതിയും നേർത്തതും ഇടുങ്ങിയതും അണ്ഡാകാരവുമാണ്.[3][10][12] കാണ്ഡത്തിൽ (പല ശാഖകളും) 2 മുതൽ 10 വരെ പൂക്കൾ ഉണ്ടാകുന്നു[2][3][10] വസന്തകാലത്തിൽ[4][6][21] അല്ലെങ്കിൽ വസന്തകാല വേനൽക്കാലത്ത്[8][9] ഏപ്രിൽ മുതൽ മെയ് വരെ [2][3] ഒരു ശാഖയിൽ 2-3 പൂക്കൾ ഉണ്ടാകുന്നു.[3][10] ഓസ്ട്രേലിയയിൽ, വർഷത്തിന്റെ തുടക്കത്തിലും ശൈത്യകാലത്തിന്റെ ആരംഭത്തിലും വസന്തത്തിന്റെ അവസാനത്തിലും ഇത് പൂവിടുന്നു.[18] 8 മുതൽ 10 ആഴ്ച വരെ സസ്യങ്ങളിൽ 50 വരെ പൂക്കൾ ഉണ്ടാകാം.[4][6]
7.5–8 സെന്റിമീറ്റർ (3–3 ഇഞ്ച്) വ്യാസത്തിലുള്ള പൂക്കൾ [4][3][6]ഇളം നീല നിറത്തിന്റെ ഛായകളിലും,[2][12][14] പൊടിനീല നിറത്തിലും[8][9]നീലലോഹിതവർണ്ണത്തിലും[19] നീല വയലറ്റ് നിറത്തിലും കാണപ്പെടുന്നു[3][7][15]. ഐറിസ് കോൺഫ്യൂസ [7][16] ഐറിസ് ജപ്പോണിക്ക എന്നിവയുടെ പൂക്കളേക്കാൾ വലിയ പൂക്കൾ ഇവയുടെ പ്രത്യേകതയാണ്.[19][21] സമാന നിറമുള്ള പൂക്കളാണ് പൊതുവേ കാണപ്പെടുന്നത്.[2]
ഇതിന് 2 ജോഡി ദളങ്ങൾ, 3 വലിയ വിദളങ്ങൾ (പുറം ദളങ്ങൾ) കാണപ്പെടുന്നു. അവ 'ഫാൾസ്' എന്നും 3 അകത്തെ ചെറിയ ദളങ്ങൾ സ്റ്റാൻഡേർഡ്സ് എന്നും അറിയപ്പെടുന്നു. ഫാൾസ് താഴോട്ട് ചായ്ഞ്ഞതും [16]അണ്‌ഡാകൃതിയായതും[3][10][11] അല്ലെങ്കിൽ സ്പൂൺ പോലുള്ളവയും [12]ആണ്. ഇവയ്ക്ക് 4.5–6 സെന്റിമീറ്റർ (2–2 ഇഞ്ച്) സെന്റിമീറ്റർ നീളവും 2.4–4 സെന്റിമീറ്റർ വീതിയുമുണ്ട്.[3][10]ഇവയ്ക്ക് ഇരുണ്ട ലോഹിതവർണ്ണവും, ആഴത്തിലുള്ള മഞ്ഞ, അല്ലെങ്കിൽ ഓറഞ്ച്-മഞ്ഞ നിറത്തിൽ കാണപ്പെടുന്നതിന്റെ മധ്യഭാഗത്ത് വെളുത്ത കുത്തുകൾ കാണപ്പെടുന്നു.[4][2][21]ദളത്തിന്റെ അരികുകൾ ചുരുണ്ടതോ, മടങ്ങിയതോ, ഞൊറിവുള്ളതോ ആണ്.[3][6]സ്റ്റാൻഡേർഡ്സ് വീതികുറഞ്ഞതും 3.5-4 സെന്റിമീറ്റർ (1-2 ഇഞ്ച്) നീളവും 1-1.3 സെന്റിമീറ്റർ വീതിയുമുള്ളവയാണ്.[3][10][12]മടങ്ങിയതോ അല്ലെങ്കിൽ ഞൊറിവുള്ളതോ ആയ അരികുകളും ഇതിന് കാണപ്പെടുന്നു.
ഇതിന് 1-2 സെന്റിമീറ്റർ നീളമുള്ള ജനിപുടവും [3][12] 3 സെന്റിമീറ്റർ നീളമുള്ള മഞ്ഞ കേസരങ്ങൾ, മഞ്ഞ പരാഗകേസരം, 7–8 മില്ലീമീറ്റർ നീളമുള്ള പച്ച, അണ്ഡാശയം എന്നിവ കാണപ്പെടുന്നു.[3]ഇതിന് 3 ഇളം നീല അല്ലെങ്കിൽ നീലലോഹിത വർണ്ണത്തിലും,[11] 3–3.5 സെന്റിമീറ്റർ നീളവും 8-10 മില്ലീമീറ്റർ വീതിയുമുള്ള ജനി ദണ്ഡും [3]വളവുള്ളതും [10][12]ഞൊറിവുള്ളതുമായ അരികുകളും[11] കാണപ്പെടുന്നു.
ഐറിസ് പൂവിട്ടതിനുശേഷം മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്ത്[3] കുഴലാകൃതിയിലുള്ള[10][12] (ക്രോസ്-സെക്ഷനിൽ ത്രികോണാകൃതി) [10][12] വിത്ത് കാപ്സ്യൂൾ ഉത്പാദിപ്പിക്കുന്നു. കൂർത്ത അരികുകളോടുകൂടിയ പൂക്കൾ 2.8–4.5 സെന്റിമീറ്റർ (1-2 ഇഞ്ച്) നീളവും 1.3–1.5 സെന്റിമീറ്റർ വീതിയുമുള്ളതാണ്. കാപ്സ്യൂളിനുള്ളിൽ, അർദ്ധ-വൃത്താകൃതിയിലുള്ള, തവിട്ടുനിറമുള്ള വിത്തുകൾ കാണപ്പെടുന്നു.[3]
2006-ൽ, ഐറിസ് ജപ്പോണിക്ക, ഐറിസ് വാട്ടി, ഐറിസ് സബ്ഡിക്കോട്ടോമ എന്നിവയുൾപ്പെടെ 13 ഇനം ഐറിസുകൾ ക്രോമസോം എണ്ണത്തിന്റെ സൈറ്റോളജിക്കൽ വിശകലനത്തിനായി പഠനവിധേയമാക്കി[22].
2009-ൽ ചൈനയിൽ നിന്നുള്ള പത്ത് ഐറിസ് ഇനങ്ങളെക്കുറിച്ച് ഒരു പഠനം നടത്തി. ഐറിസ് കോൺഫ്യൂസ, ഐറിസ് ജപ്പോണിക്ക, ഐറിസ് വാട്ടി എന്നിവയതിലുൾപ്പെടുന്നു. ഐറിസ് ജപ്പോണിക്കയും ഐറിസ് വാട്ടിയും തമ്മിൽ സാമ്യമുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഐറിസ് കോൺഫ്യൂസയുമായി യാതൊരു സാമ്യവും കണ്ടെത്താനായില്ല.[23]
രണ്ട് ഐറിസ് ക്രോമസോമുകളുള്ള മിക്ക ഐറിസുകളും ഡിപ്ലോയിഡ് ആയതിനാൽ, സങ്കരയിനങ്ങളെ തിരിച്ചറിയാനും ഗ്രൂപ്പിംഗുകളുടെ വർഗ്ഗീകരണത്തിനും ഇത് ഉപയോഗിക്കുന്നു. [24]2n = 30, സിമോനെറ്റ്, 1934, 2n = 30, ലെൻസ്, 1959, 2n = 30, ഛിംഫംബ, 1973 [10]ഉൾപ്പെടെ നിരവധി ക്രോമസോം എണ്ണങ്ങളുള്ളവ ഇതിൽ ഉൾപ്പെടുന്നു. ഇത് സാധാരണയായി 2n = 30 ആയി പ്രസിദ്ധീകരിച്ചിരിക്കുന്നു.[2][7][22]
'ബാംബൂ ഐറിസ്' എന്ന പൊതുനാമമുള്ള[8][14][15] (ഐറിസ് കോൺഫ്യൂസയെയും പലപ്പോഴും 'ബാംബൂ ഐറിസ്' എന്ന് വിളിക്കുന്നു',[15]) ഐറിസ് വാട്ടി ഫാൻ ഷേപ്ഡ് ഐറിസ് എന്നും അറിയപ്പെടുന്നു.[25]
ചൈനീസ് ലിപിയിൽ ഇത് 扇形鸢尾 എന്നും ചൈനയിലെ പിഡ്‌ജിനിൽ ഷാൻ സിംഗ് യുവാൻ വെയ് എന്നും അറിയപ്പെടുന്നു.[3][15][25]
എബ്രായ ഭാഷയിൽ ഇത് איריס ואט എന്ന് എഴുതിയിരിക്കുന്നു.[26]
ലാറ്റിൻ നിർദ്ദിഷ്ട എപ്പിറ്റെറ്റ് വാട്ടി, മണിപ്പൂരിലെ[11][27] ഖോൻഗുയി ഹില്ലിൽ ഈ ഇനത്തിന്റെ ഐറിസ് മാതൃക ശേഖരിച്ച ജോർജ്ജ് വാട്ടിനെ [11][28]പരാമർശിക്കുന്നു.
1892-ൽ 'ഹാൻഡ്‌ബുക്ക് ഓഫ് ഇറിഡേ' (ഹാൻഡ്‌ബ്. ഇറിഡ്.) പേജ് 17-ൽ ബേക്കർ ഇത് വിശദീകരിച്ചു. തുടർന്ന് ജെ.ഡി. ഹുക്കർ 'ഫ്ലോറ ഓഫ് ബ്രിട്ടീഷ് ഇന്ത്യ', (ഫ്ലൈ. ബ്രിട്ട് ഇന്ത്യ, ലണ്ടൻ) വാല്യം 6, ലക്കം 18, പേജ് 273 ജൂലൈ 1892-ൽ പ്രസിദ്ധീകരിച്ചു.[3][27][29]
പിന്നീട് 1935 ജൂൺ 22 ന് 'ഗാർഡനേഴ്‌സ് ക്രോണിക്കിൾ' മൂന്നാം സീരീസ് വാല്യം 97, പേജ് 411 ൽ പ്രസിദ്ധീകരിച്ചു. 1938 ജൂണിൽ ഇത് 'ജേണൽ ഓഫ് ദി റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റി' വാല്യം 63 ലക്കം 6 പേജ് 292 ൽ പ്രസിദ്ധീകരിച്ചു.[10]
ഐറിസിന്റെ ഒരു ചിത്രം, എവറാർഡും മോർലിയും ചേർന്ന് 'വൈൽഡ് ഫ്ലവേഴ്സ് ഓഫ് ദി വേൾഡ്', പ്ലേറ്റ് 107 ൽ 1970-ൽ പ്രസിദ്ധീകരിച്ചു.[30]
യുണൈറ്റഡ് സ്റ്റേറ്റ്സ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ അഗ്രികൾച്ചറൽ റിസർച്ച് സർവീസ് 2003 ഏപ്രിൽ 4 ന് ഇത് പരിശോധിച്ചു. തുടർന്ന് 2004 ഡിസംബർ 3 ന് അപ്‌ഡേറ്റുചെയ്‌തു.[25]
ആർഎച്ച്എസ് അംഗീകരിച്ച പേരാണ് ഐറിസ് വാട്ടി.[31]
ഐറിസ് വാട്ടി ഏഷ്യയിലെ മിതശീതോഷ്ണ, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ തദ്ദേശവാസിയാണ്.[25]
ഏഷ്യയിൽ, ചൈനയിൽ ഈ സസ്യം കാണപ്പെടുന്നു. [4][7][11]ചൈനീസ് പ്രവിശ്യകളായ ക്സിസാങ് [25]യുനാൻ [2][3][6]എന്നിവിടങ്ങളിലും കാണപ്പെടുന്നു.
ഇന്ത്യയിലും,[7][25](ആസമിൽ,[4][11][26] മണിപ്പൂർ, [12]), മ്യാൻമർ (അല്ലെങ്കിൽ ബർമ)[2][3][20] എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.
ജപ്പാൻ, [2] ഹിമാലയം, [17][31] , ടിബറ്റ് എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നു.[15]
സമുദ്രനിരപ്പിൽ നിന്ന് 1,800 മുതൽ 2,300 മീറ്റർ വരെ (5,900 മുതൽ 7,500 അടി വരെ) ഉയരത്തിൽ[2][3][10] പുൽമേടുകളിലും (പുൽത്തകിടുകളിലും) വനപരിധിയിലും നദികളുടെ അരികിലും ഈ സസ്യം വളരുന്നു.[2][3][7]
യുഎസ്‌ഡിഎ സോൺ 8 മുതൽ 10 വരെ ഈ സസ്യം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരുന്ന സസ്യമാണ്.[4][8][9][14]യൂറോപ്യൻ സോൺ എച്ച് 4 നും ഇത് ഹാർഡി സസ്യം ആണ്.[30] ഈ സസ്യം മിതമായ ശൈത്യകാലത്തെ അതിജീവിക്കുകയോ[6] അല്ലെങ്കിൽ പ്രത്യേകിച്ചും ചെടികൾ പുതയിടുകയാണെങ്കിൽ-16°C നേരിയ താപനിലയിൽ കുറവുള്ള തണുപ്പ് സഹിക്കുകയോ ചെയ്യുന്നു.[2][21]വടക്കൻ കാലാവസ്ഥയിൽ ഇത് ഹാർഡി അല്ല, അതിനാൽ ഇത് ഒരു ഹരിതഗൃഹത്തിലോ[32][16]അല്ലെങ്കിൽ ഒരു തണുത്ത ആൽപൈൻ വീട്ടിലോ വളർത്തണം.[11]
നന്നായി വരണ്ട, നേരിയ വളക്കൂറുള്ള (ജൈവമണ്ണ് അടങ്ങിയ) മണ്ണിൽ ഈ സസ്യം വളരുന്നു.[4][8][9][11].ന്യൂട്രൽ അല്ലെങ്കിൽ അസിഡിറ്റി ഉള്ള മണ്ണ് ഇതിന് അനുയോജ്യമാണ്.(6.5 മുതൽ 7.8 വരെ പിഎച്ച് അളവ്).[8][9][14] നല്ല സൂര്യപ്രകാശവും ഭാഗിക തണലും ഉള്ള സ്ഥലങ്ങൾ ഈ സസ്യം ഇഷ്ടപ്പെടുന്നു.[4][2][5][8][9][14][21] എന്നാൽ തുറന്ന ഇടങ്ങളും ചെടിയുടെ ഉയരം കാരണം കാറ്റത്ത് ചെടി ചരിയാൻ സാധ്യതയുള്ളതിനാൽ ഉയർന്ന കാറ്റിന് സാധ്യതയുള്ള സ്ഥലങ്ങളും ഈ സസ്യത്തിന് അനുയോജ്യമല്ല. [6]
വളരുന്ന സീസണിൽ ഇതിന് ശരാശരി ജലം ആവശ്യം വരുന്നു.[5][8][14] കെട്ടികിടക്കുന്ന ജലം ഇതിന് അനുയോജ്യമല്ല.[8][9] ശൈത്യകാലത്ത് നനഞ്ഞ അവസ്ഥ വേര് അഴുകിയേക്കാം[4][2].
കട്ട് പൂക്കൾ വേണ്ടി [8][9]'പ്രകൃതിദത്തമായ' തോപ്പുകളിൽ [4][9]മറ്റു പൂക്കളുമായി ഇടകലർത്തി ഇതിനെ വളർത്താം[4][8]ഇത് കണ്ടെയ്നറുകളിലും സംരക്ഷണവലയങ്ങളിലും വളർത്തുന്നതിന് അനുയോജ്യമാണ്.[5][8][9]
സ്ലഗ്ഗുകളും ഒച്ചുകളും ഇതിനെ ബാധിക്കുന്നു.[2] ചില ഐറിസ് കർഷകർ കാണ്ഡത്തിനു 'താങ്ങുകൊടുക്കണമെന്ന് അഭിപ്രായപ്പെടുന്നു. (ഉയരമുള്ള കാണ്ഡം വീഴുന്നത് തടയാൻ)[6] ഈ സസ്യം ഏകദേശം 10 വർഷം വരെ നിലനിന്നേക്കാം.[9]
വിഭജനം വഴി[14] അല്ലെങ്കിൽ വിത്ത് വഴിയും ഇതിനെ പ്രജനനം നടത്താം.[5][8][9] കാണ്ഡം മുറിച്ചു നടുന്നതിലൂടെയും വംശവർദ്ധനവ് നടത്താം. കാണ്ഡം വെട്ടിയെടുത്ത് 1-2 ആഴ്ചയ്ക്കുള്ളിൽ വെള്ളത്തിൽ മുക്കിവച്ചിരുന്നതിനു ശേഷം വേരുകൾ പുറത്തുവന്ന ഉടൻ പുതിയ ചെടി ആയി നട്ടുവളർത്താം. പിന്നീട് പൂന്തോട്ടത്തിനായി തയ്യാറാക്കാം.[6][19] വെള്ളത്തിൽ കരിക്കട്ട കഷണങ്ങൾ ഇട്ടുണ്ടെങ്കിൽ മികച്ച ഫലം ലഭിക്കും.[19]
വിത്തിൽ നിന്ന് വംശവർദ്ധനവ് നടത്തുന്നതിന്, കാപ്സ്യൂളുകളിൽ നിന്ന് വിത്ത് ശേഖരിക്കുകയും പാകമാകുമ്പോൾ വിത്ത് വായുസഞ്ചാരമുള്ള കണ്ടെയ്നറുകളിൽ, കോൾഡ്ഫ്രെയിമിനുള്ളിൽ അല്ലെങ്കിൽ ചൂടേല്ക്കാത്ത ഹരിതഗൃഹത്തിൽ വിതയ്ക്കുകയും ചെയ്യാവുന്നതാണ്.[14]
ഇതിന് നിരവധി സങ്കരയിനങ്ങളാണുള്ളത്.[16] കൾട്ടിവറുകളും [10]ഉൾപ്പെടുന്നു.
അറിയപ്പെടുന്ന മറ്റുള്ളവ - 'ബിശ്വത്', 'ഐസിസ്', 'ജോൺസ്റ്റൺ ക്ലോൺ', 'ദി എല്ലിസ് വാട്ടി', 'ട്രെങ്‌വെയ്‌ന്റൺ', 'വാർഡ്സ് ഫോം', 'വാട്ടി ആൽബ'[10]
മറ്റു പല ഐറിസുകളെയും പോലെ, ഈ ചെടിയുടെ മിക്ക ഭാഗങ്ങളും വിഷമാണ് (റൈസോം, ഇലകൾ), തെറ്റായി ആഹരിച്ചാൽ വയറുവേദനയ്ക്കും ഛർദ്ദിക്കും ഈ സസ്യഭാഗങ്ങൾ കാരണമാകുന്നു. ചെടി കൈകാര്യം ചെയ്യുന്നത് ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാക്കാനോ അലർജി ഉണ്ടാക്കാനോ ഇടയാക്കുന്നു.[14]
{{cite book}}
: CS1 maint: extra punctuation (link)
{{cite journal}}
: Cite journal requires |journal=
(help); Missing or empty |title=
(help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
{{cite journal}}
: Check date values in: |date=
(help)
{{cite journal}}
: Cite journal requires |journal=
(help); Missing or empty |title=
(help)CS1 maint: numeric names: authors list (link)
{{cite book}}
: CS1 maint: extra punctuation (link)