ഒക്ടാവിയ ഐഗ്നർ-റോളറ്റ് | |
---|---|
ജനനം | ഒക്ടാവിയ ഐഗ്നർ-റോളറ്റ് 23 മെയ്1877 |
മരണം | 22 മേയ് 1959 | (പ്രായം 81)
വിദ്യാഭ്യാസം | ഗ്രാസ് സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് (1905) |
കലാലയം | |
തൊഴിൽ | Doctor |
ജീവിതപങ്കാളി | വാൾട്ടർ ഐഗ്നർ (m. 1908) |
മാതാപിതാക്കൾ | അലക്സാണ്ടർ റോളറ്റ് |
ബന്ധുക്കൾ |
|
ഒക്ടാവിയ ഐഗ്നർ-റോളറ്റ് (മുമ്പ്, ഒക്ടാവിയ അഗസ്റ്റെ-റോളറ്റ്; 23 മെയ് 1877, ഗ്രാസ് - 22 മെയ് 1959, ഐബിഡ്.)[1] ഒരു ഓസ്ട്രിയൻ വൈദ്യനായിരുന്നു. ഗ്രാസ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ആദ്യ വനിതകളിൽ ഒരാളായിരുന്ന അവർ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആദ്യത്തെ വനിതാ ഡോക്ടറുംകൂടിയായിരുന്നു.[2][3]
1877 മെയ് 23 ന് സ്റ്റൈറിയയിലെ ഗ്രാസിലാണ് ഒക്ടാവിയ റോളറ്റ് ജനിച്ചത്. പ്രശസ്ത ഫിസിയോളജിസ്റ്റ് അലക്സാണ്ടർ റോളറ്റിന്റെ മൂത്ത മകളും പ്രസിദ്ധീകരണ വിദഗ്‌ദ്ധ എഡ്വിൻ റോളറ്റിന്റെ സഹോദരിയുമായിരുന്നു അവർ. ഗ്രാസിലെ ഫസ്റ്റ് സ്റ്റേറ്റ് ഹൈസ്കൂളിൽ (ഇന്നത്തെ അക്കാദമിഷെസ് ജിംനേഷ്യം) ഒരു ബാഹ്യ വിദ്യാർത്ഥിനിയായി പ്രവേശിച്ച് 1900-ൽ ഗ്രാസിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിതയെന്ന പേരിൽ അവർ അറിയപ്പെടുന്നു. ഗ്രാസ് സർവകലാശാലയുടെ റെക്ടറായിരുന്ന പിതാവ് അലക്സാണ്ടർ റോളറ്റ്, അവളെ സർവകലാശാലയിൽ പഠിക്കാൻ അനുവദിക്കാൻ ആദ്യം വിമുഖത കാണിച്ചിരുന്നു. 1905 ഡിസംബർ 9-ന് പുതിയ സർവ്വകലാശാലയുടെ ഓഡിറ്റോറിയത്തിൽ വെച്ച് അവർക്ക് വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നൽകപ്പെട്ടു. അവർക്ക് മുമ്പ്, വിയന്നയിൽ ജനിച്ച മരിയ ഷുമിസ്റ്റർ മാത്രമാണ് ഗ്രാസ് സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഇതിനുമുമ്പ് ബിരുദം നേടിയത്. 1906-ൽ ഒക്ടാവിയ റോളറ്റ് ഗ്രാസ് റീജിയണൽ ഹോസ്പിറ്റലിൽ ശമ്പളമില്ലാത്ത അസിസ്റ്റന്റ് ഡോക്ടറായി നിയമിക്കപ്പെട്ടു.[4][5]
ഗ്രാസിലെ ജനറൽ ഹോസ്പിറ്റലിൽ ശമ്പളം അനുവദിക്കാതെ അസിസ്റ്റന്റ് ഡോക്ടറായി ജോലി ചെയ്യുന്ന ആദ്യത്തെ ഡോക്ടറായിരുന്നു ഒക്ടാവിയ റോളറ്റ്. തുടർന്ന് (1906/1907ൽ) അന്ന ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ശസ്ത്രക്രിയാ വിഭാഗത്തിൽ അവർക്ക് സെക്കൻഡറി ഡോക്ടറായി ജോലി ലഭിച്ചു. 1907-ൽ, ഹംബോൾട്ട്‌സ്ട്രാസെ 17, ഗ്രാസിൽ ജനറൽ പ്രാക്ടീഷണറായി സ്വന്തം പ്രാക്ടീസ് ആരംഭിച്ച അവർ, 1952 വരെ അത് മുന്നോട്ട് കൊണ്ടുപോയി. 1908-ൽ അവൾ ശരീരശാസ്ത്രജ്ഞനായിരുന്ന വാൾട്ടർ ഐഗ്നറെ (1878 - 1950) വിവാഹം കഴിച്ചു. ഗണിതശാസ്ത്രജ്ഞൻ അലക്സാണ്ടർ ഐഗ്നർ (1909 - 1988), സൈക്കോളജിസ്റ്റും ഭൂമിശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ഹൈസ്കൂൾ അധ്യാപകനുമായിരുന്ന അഡാൽബെർട്ട് ഐഗ്നർ (1912 - 1979) ഉൾപ്പെടെ അവർക്ക് മുന്ന് കുട്ടികളുണ്ടായിരുന്നു. 1935-ൽ അവൾക്ക് മെഡിസിനൽറാറ്റ് എന്ന പദവി ലഭിച്ചു.[6][7]
ഒക്ടാവിയ റോളറ്റ് 1959 മെയ് 22-ന് അന്തരിച്ചു. ഗ്രേസർ സെൻട്രൽഫ്രീഡോഫിലെ (ഗ്രാസ് സെൻട്രൽ സെമിത്തേരി) കുടുംബ ശവകുടീരത്തിൽ മൃതദേഹം അടക്കം ചെയ്തു.[8]
{{cite book}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: url-status (link)
{{cite book}}
: CS1 maint: unrecognized language (link)
{{cite book}}
: CS1 maint: unrecognized language (link)
{{cite book}}
: CS1 maint: location missing publisher (link)
{{cite book}}
: CS1 maint: location missing publisher (link) CS1 maint: unrecognized language (link)