മലയാളി സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന അടിവസ്ത്രമാണ് ഒന്നര. ഇതിനു 5/6 മുഴം നീളവും 2/2.5 മുഴം വീതിയും കാണും. 1970കളുടെ മധ്യം വരെ വനിതകൾ ഒന്നര വ്യാപകമായി ഉടുത്തിരുന്നു. ഇപ്പോൾ തെക്കെ മലബാറിൽ സ്ത്രീകൾ ഉടുക്കുന്നു. ആരോഗ്യപരമായി ഒന്നര വളരെ നല്ലതായി കരുതുന്നു[അവലംബം ആവശ്യമാണ്]. പെൺകുട്ടികൾ വയസ്സറിയിക്കുന്ന അവസരത്തിൽ സാധാരണയായി ഒന്നര ഉടുപ്പിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു.
ഒന്നരയെ താർ എന്നും തെക്കൻ കേരളത്തിൽ ചില പ്രദേശങ്ങളിൽ പറയാറുണ്ട്. താർ ഉടുക്കുന്നതിനെ തറ്റുടുക്കുക എന്നും പറയുന്നുണ്ട്. ആണുങ്ങളും ചില പ്രത്യേക അവസരങ്ങളിൽ മേൽ വസ്ത്രമായി തറ്റുടുക്കാറുണ്ട്. പലതരത്തിലും താർ ഉടുക്കാറുണ്ട്.
മുൻകാലങ്ങളിൽ ഈറനായി ക്ഷേത്രദർശനത്തിനെത്തുന്ന സ്ത്രീകൾ ഒന്നര ഉടുക്കണമെന്നത് ആചാരമായിരുന്നു. സ്തീകൾ വീട്ടിലായിരിക്കുംപ്പോഴും പുറത്തു പോകുമ്പോഴും ഇത് ധരിക്കാറുണ്ട്.[1]