ഒപ്പം

ഒപ്പം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംപ്രിയദർശൻ
നിർമ്മാണംആന്റണി പെരുമ്പാവൂർ
കഥഗോവിന്ദ് വിജയൻ
തിരക്കഥപ്രിയദർശൻ
അഭിനേതാക്കൾമോഹൻലാൽ
സമുദ്രക്കനി
വിമല രാമൻ
അനുശ്രീ
ബേബി മീനാക്ഷി
നെടുമുടി വേണു
ഇന്നസെന്റ്
മാമുക്കോയ
സംഗീതംഫോർ ഫ്രെയിംസ്
ഛായാഗ്രഹണംഎൻ.കെ എകാംബരം
ചിത്രസംയോജനംഎം.എസ് അയ്യപ്പൻ നായർ
സ്റ്റുഡിയോആശിർവാദ് സിനിമാസ്
വിതരണംമാക്സ് ലാബ്‌ സിനിമാസ് & എന്റെർറ്റൈന്മെന്റ്സ്
റിലീസിങ് തീയതി
  • സെപ്റ്റംബർ 2016 (2016-09)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്6.5 കോടി (US$1.0 million)
സമയദൈർഘ്യം156 മിനിട്ടുകൾ
ആകെ65 കോടി (US$10 million) [1]

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചിത്രമാണ് ഒപ്പം.[2] മോഹൻലാൽ ഈ ചലച്ചിത്രത്തിൽ ജയരാമൻ എന്ന അന്ധനായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌[3]. ഈ ചലച്ചിത്രത്തിന്റെ കഥ ഗോവിന്ദ് വിജയനും തിരക്കഥ പ്രിയദർശനും ആണ് രചിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമേ സമുദ്രക്കനി, വിമല രാമൻ, അനുശ്രീ, ബേബി മീനാക്ഷി, നെടുമുടി വേണു, ഇന്നസെന്റ് , മാമുക്കോയ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയച്ചിരിക്കുന്നു. ക്യാമറ എൻ.കെ എകാംബരനും എഡിറ്റിംഗ് എം.എസ് അയ്യപ്പൻ നായരും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം 2016 ലെ ഓണ ചിത്രമായി തിയ്യറ്ററുകളിൽ എത്തിയ ഒപ്പം മികച്ച പ്രദർശനവിജയം നേടി[4]. അനുകൂലമായ പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[5].

കഥാസംഗ്രഹം

[തിരുത്തുക]

ഒരു റിട്ടയേർഡ് ജഡ്ജി ജയിലിൽ കിടക്കുന്ന ഒരു കുറ്റവാളിയിൽ നിന്ന് തന്റെ മകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു. പിന്നീട്, അയാൾ കൊല്ലപ്പെട്ടപ്പോൾ, കാഴ്ചയില്ലാത്ത ഒരാൾ അയാളുടെ മകളെ സംരക്ഷിക്കാൻ ശ്രമിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]

ചിത്രീകരണം

[തിരുത്തുക]

2016 മാർച്ചിലാണ് ഒപ്പത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്[6] . കൊച്ചി, ഊട്ടി എന്നിവിടങ്ങളിലായിരുന്നു പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്[7]. കൊച്ചിയിലെ തൃപ്പൂണിത്തുറ, തമ്മനം , മറൈൻഡ്രൈവ് എന്നിവിടങ്ങളിലായി മൂന്നാഴ്ച ചിത്രീകരണം നടന്നു[8] . മോഹൻലാൽ ഉൾപ്പെടുന്ന ഒരു പഞ്ചാബി ഗാനരംഗം മാർച്ചിൽ മൂന്നുദിവസം കൊണ്ട് കൊച്ചിയിൽ സെറ്റിട്ടാണ് ചിത്രീകരിച്ചത്[9]. വാഗമൺ , കാഞ്ഞാർ എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളായിരുന്നു[10].[11]. ഒപ്പത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്[12]. ജൂൺ 14 ഓടെ ഒപ്പത്തിന്റെ ചിത്രീകരണം പൂർത്തിയായി.

സംഗീതം

[തിരുത്തുക]

നാല് നവാഗത സംഗീതസംവിധായകരാണ് ഒപ്പത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, മധു വാസുദേവൻ, ഷാരോൺ ജോസഫ് എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഒപ്പത്തിലെ ഗാനങ്ങൾ 2016 ഓഗസ്റ്റ് 17 ന് സത്യം ഓഡിയോസ് വിപണിയിലെത്തിച്ചു.[13]

ഒപ്പം
Soundtrack album by 4 മ്യൂസിക്സ്
Released17 ഓഗസ്റ്റ് 2016 (2016-08-17)
Recorded2016
StudioNHQ Studio, Kochi
Length28:22
Languageമലയാളം
Labelസത്യം ഓഡിയോസ്
Producer4 Musics

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ്. 

# ഗാനംWriter(s)ആലപിച്ചവർ ദൈർഘ്യം
1. "ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ"  മധു വാസുദേവൻഎം.ജി. ശ്രീകുമാർ 4:06
2. "പല നാളായ്"  മധു വാസുദേവൻ, ഷാരോൺ ജോസഫ്എം.ജി. ശ്രീകുമാർ, നജിം അർഷദ്, അൻവർ സാദത്ത്, വിപിൻ സേവ്യർ, ബിബി മാത്യു, എം.പി ഗിരീഷ്കുമാർ, ഹരിത ബാലകൃഷ്ണൻ , ഷാരോൺ ജോസഫ്, അപർണ 5:50
3. "മിനുങ്ങും മിന്നാമിനുങ്ങേ" (Duet)ബി.കെ.ഹരിനാരായണൻഎം.ജി. ശ്രീകുമാർ, ശ്രേയ ജയദീപ് 5:14
4. "ചിരിമുകിലും" (Male version)ബി.കെ.ഹരിനാരായണൻഎം.ജി. ശ്രീകുമാർ 4:19
5. "മിനുങ്ങും മിന്നാമിനുങ്ങേ" (Female version)ബി.കെ.ഹരിനാരായണൻശ്രേയ ജയദീപ് 5:14
6. "ചിരിമുകിലും" (Female version)ബി.കെ.ഹരിനാരായണൻഹരിത ബാലകൃഷ്ണൻ 4:19
ആകെ ദൈർഘ്യം:
28:22

സ്വീകരണം

[തിരുത്തുക]

2016 സെപ്തംബർ 8 ന് കേരളത്തിലെ നൂറോളം തിയറ്ററുകളിൽ ഒപ്പം പ്രദർശനത്തിനെത്തി[14]. വളരെ അനുകൂലമായ പ്രതികരണമാണ് ഒപ്പത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[15]. മോഹൻലാൽ അവതരിപ്പിച്ച ജയരാമൻ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടു[16].

ബോക്സ് ഓഫീസ്

[തിരുത്തുക]

പ്രദർശനത്തിനെത്തി ആദ്യദിനം കേരളത്തിൽനിന്നും 1.56 കോടി രൂപയാണ് ഒപ്പം നേടിയത്.[17] പ്രദർശനത്തിനെത്തി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ 12.60 കോടി രൂപ നേടിയ ഒപ്പം ഏറ്റവും വേഗം 10 കോടി രൂപ നേടുന്ന മലയാള ചലച്ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കി.[18] 2015-ൽ പ്രദർശനത്തിനെത്തിയ പ്രേമം എന്ന ചലച്ചിത്രത്തിന്റെ റെക്കോഡാണ് ഒപ്പം മറികടന്നത്. 16 ദിവസം കൊണ്ട് 24 കോടി രൂപ നേടിയ ഒപ്പം ജേക്കബിന്റെ സ്വർഗരാജ്യത്തെ മറികടന്ന് 2016-ലെ ഏറ്റവും വലിയ വിജയചിത്രവുമായി.[19] 22 ദിവസം കൊണ്ട് 30 കോടി രൂപ നേടിയ ഒപ്പം ഏറ്റവും വേഗം 30 കോടി രൂപ നേടുന്ന മലയാള ചലച്ചിത്രം എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു[20]. എന്നാൽ ഒപ്പത്തിന്റെ ഈ നേട്ടം മോഹൻലാൽ ചിത്രമായ പുലിമുരുകൻ 2016 ഒക്ടോബറിൽ മറികടന്നു. 65 കോടിയോളം രൂപയാണ് ഒപ്പം ബോക്സ് ഓഫീസിൽ നേടിയത്.

ഇതു കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. വാരിയർ, ഉണ്ണി കെ. (3 February 2017). "മോഹൻലാൽ; 400 കോടീശ്വരൻ". മലയാള മനോരമ. Retrieved 3 February 2017.
  2. Menon, Akhila (6 November 2015). "WHAT! Mohanlal Says No To Priyadarshan?". Filmibeat. Retrieved 16 March 2016.
  3. Prakash, Asha (5 February 2016). "Vimala Raman as Mohanlal's heroine". The Times of India. Retrieved 24 March 2016.
  4. James, Anu (9 September 2016). "'Oppam' critics review: Comeback movie of Mohanlal, Priyadarshan duo". International Business Times. Retrieved 13 September 2016.
  5. Ragesh, G. (8 September 2016). "Oppam movie review". Malayala Manorama. Retrieved 13 September 2016.
  6. Sidhardhan, Sanjith (6 March 2016). "Mohanlal's Oppam starts filming in Kochi". The Times of India. Retrieved 16 March 2016.
  7. Onmanorama Staff (5 March 2016). "Mohanlal's 'Oppam' starts rolling". Malayala Manorama. Retrieved 13 June 2016.
  8. Sidhardhan, Sanjith (28 March 2016). "Oppam wraps up its Kochi schedule". The Times of India. Retrieved 13 June 2016.
  9. Sidhardhan, Sanjith (15 March 2016). "Mohanlal shoots a dance sequence for Oppam". The Times of India. Retrieved 16 March 2016.
  10. രാജേഷ്, എസ്. വി. (21 March 2016). "മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഇടുക്കിയിലേക്ക്". Malayala Manorama. Retrieved 25 March 2016.
  11. "Mohanlal visits Thiruvanchoor's house". Mathrubhumi. Kottayam. 13 May 2016. Retrieved 13 May 2016.[പ്രവർത്തിക്കാത്ത കണ്ണി]
  12. K. S., Aravind (13 June 2016). "Mohanlal and Priyadarshan in Thiruvananthapuram for Oppam". Deccan Chronicle. Retrieved 13 June 2016.
  13. Satyam Jukebox (17 August 2016). "Oppam Official Audio Jukebox | New Malayalam Film Songs". YouTube. Satyam Audios. Retrieved 17 August 2016.
  14. James, Anu (15 March 2016). "Mohanlal-Priyadarshan's 'Oppam' to be released on Onam; First look poster released". International Business Times. Retrieved 16 March 2016.
  15. James, Anu (9 September 2016). "'Oppam' critics review: Comeback movie of Mohanlal, Priyadarshan duo". International Business Times. Retrieved 13 September 2016.
  16. Ragesh, G. (8 September 2016). "Oppam movie review". Malayala Manorama. Retrieved 13 September 2016.
  17. James, Anu (10 September 2016). "Kerala box office: Check day 2 collection of 'Oppam','Oozham' and 'Iru Mugan' at Kochi multiplexes". International Business Times. Retrieved 10 September 2016.
  18. Upadhyaya, Prakash (15 September 2016). "'Oppam' box office collection: Mohanlal-starrer beats 'Premam' to become biggest first week (7 days) grosser in Kerala". International Business Times. Retrieved 15 September 2016.
  19. Nair, Sree Prasad (17 September 2016). "Kerala Box Office: Mohanlal's Oppam is now highest grosser of 2016, beats Jacobinte Swargarajyam". Catch News. Retrieved 24 September 2016.
  20. Nair, Krishna B. (1 October 2016). "Mohanlal's Oppam crosses 30 Crores Box-Office collection". Metromatinee.com. Archived from the original on 2016-10-02. Retrieved 1 October 2016.

പുറം കണ്ണികൾ

[തിരുത്തുക]