ഒരേ കടൽ | |
---|---|
![]() | |
സംവിധാനം | ശ്യാമപ്രസാദ് |
നിർമ്മാണം | വിന്ധ്യൻ |
രചന | ശ്യാമപ്രസാദ് |
അഭിനേതാക്കൾ | മമ്മൂട്ടി, മീര ജാസ്മിൻ, നരേൻ, രമ്യ കൃഷ്ണൻ |
സംഗീതം | ഔസേപ്പച്ചൻ |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | വിനോദ് സുകുമാരൻ |
റിലീസിങ് തീയതി | ഓഗസ്ത് 27, 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 100 മിനുട്ടുകൾ |
ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ഒരേ കടൽ. മമ്മൂട്ടി, മീര ജാസ്മിൻ, നരേൻ, രമ്യ കൃഷ്ണൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു[1]. ഈ ചിത്രത്തിലെ സംഗീതസംവിധാനത്തിനു ഔസേപ്പച്ചൻ മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഒരേ കടൽ | ||||
---|---|---|---|---|
Soundtrack album by ഔസേപ്പച്ചൻ | ||||
Released | 2007 | |||
Genre | Film soundtrack | |||
ഔസേപ്പച്ചൻ chronology | ||||
|
ഗിരീഷ് പുത്തഞ്ചേരി എഴുതി ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവ്വഹിച്ച അഞ്ചു ഗാനങ്ങളാണു ഈ ചിത്രത്തിലുള്ളത്. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശുഭപന്തുവരാളി രാഗത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിലെ സംഗീതത്തിനു ഔസേപ്പച്ചനു മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.
ഗാനം | പാടിയത് |
---|---|
"മനസ്സിന്റെ" | സുജാത മോഹൻ, ജി. വേണുഗോപാൽ |
"നഗരം വിദുരം" | വിനീത് ശ്രീനിവാസൻ |
"ഒരു കടലായ്" | നവീൻ അയ്യർ |
"പ്രണയ സന്ധ്യയൊരു" | ബോംബെ ജയശ്രീ |
"യമുന വെറുതെ" | ശ്വേത മോഹൻ |
"യമുന വെറുതേ" | ഔസേപ്പച്ചൻ |
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2007
ദുബായ് അമ്മ അവാർഡ് 2007
കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവം - 2007
ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2007
ഫിലിം ക്രിട്ടിക്സ് അവാർഡ് 2007
വനിത ഫിലിം അവാർഡ് 2007
ഫൊക്കാന ഫിലിം അവാർഡ് 2007
സിഫി അവാർഡ് 2007
അമൃത ഫിലിം അവാർഡ് 2007
മറ്റുള്ളവ