ഒറാങ്ങ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Darrang and Sonitpur districts, Assam, India |
Nearest city | Tezpur |
Coordinates | 26°33′41″N 92°19′00″E / 26.5614°N 92.3166°E |
Area | 78.81 കി.m2 (30.43 ച മൈ) |
Established | 1999 |
Governing body | Government of India, Government of Assam |
ഒറാങ്ങ് ദേശീയോദ്യാനം അപരനാമമായ രാജീവ് ഗാന്ധി ഒറാങ്ങ് ദേശീയോദ്യാനം എന്ന പേരിലും അറിയപ്പെടുന്നു. ഈ ദേശീയോദ്യാനം ഇന്ത്യയിൽ ആസാമിലെ ബ്രഹ്മപുത്ര നദിയുടെ വടക്കൻത്തീരത്ത് ദർരങ്ങ്, ഷോണിത്പുർ എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്നു. 1985-ൽ ഒരു വന്യമൃഗസങ്കേതമായിരുന്ന 78.81 ച. കി.മീ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം 1999 ഏപ്രിൽ 13 ന് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ഈ ദേശീയോദ്യാനം ചെറിയ കാസിരംഗ ദേശീയോദ്യാനം (IUCN site) എന്നറിയപ്പെടുന്നു. ബ്രഹ്മപുത്ര നദിയുടെ വടക്കൻത്തീരത്ത് സസ്യജന്തുജാലങ്ങളുടെ കൂട്ടത്തിൽ ധാരാളം കാണ്ടാമൃഗം കാണപ്പെടുന്നു.[1][2][3][4][5]
ഈ ദേശീയോദ്യാനത്തിൽ വിവിധതരത്തിലുള്ള സസ്യജന്തുജാലങ്ങൾ കാണപ്പെടുന്നു. 1900-ൽ ഇവിടെ ഗോത്രവർഗ്ഗക്കാർ കുടിയേറിപ്പാർത്തിരുന്നു.ഒരു ത്വക്ക് രോഗത്തിന്റെ ഫലമായി ഗോത്രവർഗ്ഗക്കാർക്ക് ഈ പ്രദേശം ഉപേക്ഷിക്കേണ്ടിവന്നു. എങ്ങനെയായിരുന്നാലും1919-ൽ ബ്രിട്ടീഷുകാർ ഈ ദേശീയോദ്യാനം ഒറാങ്ങ് ഗെയിം റിസർവ് (notice No. 2276/R dated May 31, 1915) ആയി പ്രഖ്യാപിച്ചു. പ്രൊജക്ട് ടൈഗറിന്റെ ആവശ്യങ്ങൾക്കായി സംസ്ഥാന വനം വകുപ്പിന്റെ വന്യമൃഗസംരക്ഷണത്തിന്റെ നിയന്ത്രണത്തിൻ കീഴിലായ ഗെയിം റിസർവ് നിലവിൽ വന്നു. 1985 -ൽ ഇത് വന്യമൃഗസംരക്ഷണകേന്ദ്രമായി (notification No. FRS 133/85/5 dated September 20, 1985) നിലവിൽവന്നു. എന്നാൽ1992 -ൽ ഈ ദേശീയോദ്യാനത്തിനെ രാജീവ് ഗാന്ധി ഒറാങ്ങ് ദേശീയോദ്യാനം എന്ന് പുനഃനാമകരണം ചെയ്തു. പുനഃനാമകരണം ചെയ്തതിനെ പൊതുജനങ്ങൾ എതിർത്തിരുന്നു. അവസാനം1999 -ൽ ഈ സങ്കേതത്തെ ദേശീയോദ്യാനമായി (notification No. FRW/28/90/154 April 8, 1999) പ്രഖ്യാപിച്ചു. [6]
പക്നോയി നദി, ബെൽസിരി നദി, ധൻസിരി നദി എന്നീ നദികൾ അതിരിട്ട് ബ്രഹ്മപുത്ര നദീതീരത്ത് 78.81ച. കി.മീ. വിസ്തീർണ്ണം വരുന്ന ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. മൺസൂൺ കാലത്ത് ഈ നദികൾ കരകവിഞ്ഞ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു. വെള്ളം കരകവിഞ്ഞൊഴുകിയ ഈ സമതലപ്രദേശം ഈ ദേശീയോദ്യാനത്തിൽ 12 തണ്ണീർത്തടങ്ങൾ സൃഷ്ടിക്കുന്നു. 26 മനുഷ്യനിർമ്മിത ജലസംഭരണികളുടെ ഉറവിടവുമാണ് ഈ ദേശീയോദ്യാനം. [7]
ഈ ദേശീയോദ്യാനത്തിൽ നിരവധി നദികളുടെ സാന്നിദ്ധ്യത്താൽ രൂപംകൊണ്ട എക്കൽമണ്ണ് നിറഞ്ഞ സമതലപ്രദേശം ഇൻഡോ-ബർമ്മ ജൈവവൈവിധ്യത്തിന്റെ പ്രധാന കേന്ദ്രമാണ്. ഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീർണ്ണത്തിൽ 15.85 ച. കി.മീ. വിസ്തീർണ്ണം ഈസ്റ്റേൺ ഹിമാലയാസ് മോയിസ്റ്റ് ഡെസിഡൂയസ് ഫോറസ്റ്റ്, 3.28 ച. കി.മീ. വിസ്തീർണ്ണം ഈസ്റ്റേൺ സീസണൽ സ്വാംപ് ഫോറസ്റ്റ്, 8.33 ച. കി.മീ. വിസ്തീർണ്ണം ഈസ്റ്റേൺ വെറ്റ് അലൂവിയൽ ഗ്രാസ്സ് ലാൻഡ്സ്, 18.17 ച. കി.മീ. വിസ്തീർണ്ണം സാവന്ന ഗ്രാസ്സ് ലാൻഡ്സ്, 10.36 ച. കി.മീ. വിസ്തീർണ്ണം പുൽപ്രദേശങ്ങൾ, 6.13 ച. കി.മീ. വിസ്തീർണ്ണം ജലം, 2.66 ച. കി.മീ. വിസ്തീർണ്ണം ഈർപ്പമുള്ള മണൽ പ്രദേശങ്ങൾ, 4.02 ച. കി.മീ. വിസ്തീർണ്ണം വരണ്ട മണൽ പ്രദേശങ്ങൾ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. 45 മുതൽ 70 മീറ്റർ വരെ ഈ പ്രദേശം ഉയർന്ന് കാണപ്പെടുന്നു. തെക്കും കിഴക്കുമായി ഈ ദേശീയോദ്യാനത്തെ ചുറ്റപ്പെട്ടുകിടക്കുന്ന ദ്വീപിലേയ്ക്ക് നദിയിൽനിന്ന് ചാനലുകൾ കാണപ്പെടുന്നു. എക്കൽമണ്ണ് നിറഞ്ഞ സമതലപ്രദേശം രണ്ടുഭാഗങ്ങളായി കാണപ്പെടുന്നു. ബ്രഹ്മപുത്ര നദീതീരത്ത് അടുത്തകാലത്ത് രൂപംകൊണ്ട താഴ്ന്ന പ്രദേശവും വടക്ക് ഉയർന്ന ഭാഗം ദേശീയോദ്യാനത്തിലേയ്ക്ക് കിടക്കുന്ന നദീതടവുമായി വേർതിരിക്കുന്നു. ഉദ്യോനത്തിനുചുറ്റുമായി ഗ്രാമവാസികൾ കുടിയേറി പാർക്കുന്നുണ്ട്. ഈ ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഗ്രാമവാസികൾ ഫോക്സ് ഹോൾസ് നിർമ്മിച്ചിട്ടുണ്ട്.
വേനൽക്കാലം, മൺസൂൺകാലം, മഞ്ഞുകാലം എന്നിങ്ങനെ മൂന്നുകാലാവസ്ഥകളാണ് ഉദ്യാനത്തിൽ അനുഭവപ്പെടുന്നത്. ഉപോഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് ഇവിടെ സാധാരണയായി കണ്ടുവരുന്നത്. മേയ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് മഴലഭിക്കുന്നത്. ശരാശരി വാർഷിക മഴ 3,000 മില്ലിമീറ്റർ ആണ്. മഞ്ഞുകാലത്ത് താപനില ഒക്ടോംബർ മുതൽ മാർച്ച് വരെ രാവിലെ 5–15 °C (41–59 °F) ഉം ഉച്ചയ്ക്കുശേഷം 20–25 °C (68–77 °F) ആണ്. ഏപ്രിൽ മാസമാകുമ്പേഴേയ്ക്കും താപനില രാവിലെ 12–25 °C (54–77 °F) ഉം ഉച്ചയ്ക്കുശേഷം 25–30 °C (77–86 °F) ആയിരിയ്ക്കും. വേനൽക്കാലത്ത് മേയ് മുതൽ ജൂൺ വരെ താപനില രാവിലെ 20–28 °C (68–82 °F) ഉം ഉച്ചയ്ക്കുശേഷം 30–32 °C (86–90 °F) ആയിരിയ്ക്കും. ഹുമിഡിറ്റി 66% മുതൽ 95% ആണ് അനുഭവപ്പെടുന്നത്.
ധാരാളം സസ്തനജീവികളുടെ വർഗ്ഗങ്ങൾ ഇവിടെ കാണപ്പെടുന്നു. ഈ ദേശീയോദ്യാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട വർഗ്ഗം ഒറ്റക്കൊമ്പുള്ള ഇന്ത്യൻ കാണ്ടാമൃഗമാണ്. ഇതുകൂടാതെ ബംഗാൾ കടുവ (Panthera tigris), ഏഷ്യൻ ആന, പിഗ്മിഹോഗ്, കാട്ടുപന്നി, ഹെയിലാഫസ് എന്നിവയും കാണപ്പെടുന്നു. [8] IUCN ലിസ്റ്റിലുള്ള വംശനാശഭീഷണിനേരിടുന്ന പിഗ്മിഹോഗ്, പന്നികളുടെ സ്പീഷിസിൽപ്പെടുന്ന ഇവ വടക്കു-പടിഞ്ഞാറൻ ആസ്സാമിലും, ഒറാങ്ങ് ദേശീയോദ്യാനത്തിലും മറ്റുചില പ്രദേശങ്ങളിലും ആകെ 75 എണ്ണം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. [9] റീസസ് കുരങ്ങ്, ഗംഗാ ഡോൾഫിൻ, ഈനാമ്പേച്ചി, പോർകുപിൻ, കുറുക്കൻ, സ്മാൾ ഇൻഡ്യൻ സിവെറ്റ്, നീർനായ, പുലിപ്പൂച്ച, മീൻപിടിയൻ പൂച്ച, കാട്ടുപൂച്ച എന്നീ സസ്തനികളും ഇവിടെ കണ്ടുവരുന്നു. [10]
നദികളിലും ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ചാനലിലുമായി 50 -ൽപ്പരം വർഗ്ഗത്തിലുള്ള മത്സ്യങ്ങളെ കണ്ടുവരുന്നു. 7 വർഗ്ഗത്തിൽപ്പെട്ട ആമകളും ഇവിടെ കാണപ്പെടുന്നു. [11]
വിവിധതരം ദേശാടനപക്ഷികൾ, ജലപക്ഷികൾ, ഇരപിടിയൻ പക്ഷികൾ, മാംസംതീനി പക്ഷികൾ, ഗെയിം ബേർഡ്സ് എന്നിവയും ഇവിടെ വാസസ്ഥലമൊരുക്കിയിരിക്കുന്നു. 47കുടുംബങ്ങളിൽപ്പെട്ടവയും 222 വർഗ്ഗത്തിൽപ്പെട്ടവയും പക്ഷിജാലങ്ങളിൽപ്പെടുന്നു. വെൺ കൊതുമ്പന്നം, വലിയ വയൽനായ്ക്കൻ, ചക്രവാകം, ഗ്യാഡ്വാൾ, പുള്ളിച്ചുണ്ടൻ കൊതുമ്പന്നം, വേഴാമ്പൽ, മരംകൊത്തി, പൊന്മാൻ എന്നീ പക്ഷിയിനങ്ങളും കാണപ്പെടുന്നു.[12]
{{cite book}}
: |work=
ignored (help)