ഒറാവോൺ

ബീഹാർ, ബംഗാൾ, ഒറീസ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ താമസിക്കുന്ന ഒരു ആദിവാസി വർഗ്ഗമാണ് ഒറാവോൺ അഥവാ ഖുരുക്ക്. ബീഹാറിൽ ചോട്ടാനാഗ്പൂരിലാണ് ഇവരെ ഏറ്റവും അധികം കാണുന്നത്. കുറുഖുകൾ എന്നു സ്വയം വിളിക്കുന്ന ഈ ജനവിഭാഗം ഗോണ്ഡിയോടും ഡക്കാണിലെ മറ്റു ഗിരിവർഗ ഭാഷയോടും സാദൃശ്യമുള്ള ഒറാവോൺ എന്ന ദ്രാവിട ഭാഷയാണ് സംസാരിക്കുന്നത്. ഒറാവോൺ വർഗക്കാർ ഒരുകാലത്ത് റോത്താസ് പീഠഭൂമിയിൽ നിവസിച്ചിരുന്നെങ്കിലും മറ്റുജനവിഭാഗങ്ങൾ അവരെ അവിടെനിന്നും ആട്ടിയോടിച്ചു. തത്ഭലമായി അവർ ചോട്ടാനാഗ്പൂരിലേക്കു കുടിയേറുകയും മുണ്ഡാഭാഷ സംസാരിക്കുന്ന വർഗക്കാരുടെ പ്രാന്തപ്രദേശങ്ങളിൽ അധിവാസം ഉറപ്പിക്കുകയും ചെയ്തു. 1971-ലെ സെൻസസ് അനുസരിച്ച് ഒറാവോൺ വർഗക്കാരുടെ ജനസംഖ്യ പത്തുലക്ഷത്തിൽധികമാണ്. 1951-ൽ 4,61,203-ഉം 1961-ൽ 8,00,000-ഉം ആയിരുന്നു അവരുടെ ജനസംഖ്യ. ഇവരിൽ നല്ലൊരു ശതമാനം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ്. മതപരിവർത്തനം ചെയ്യപ്പെട്ടവർ പൊതുവേ വിദ്യാസമ്പന്നരുമാണ്. പട്ടണപ്രദേശങ്ങളിൽ തമസിക്കുന്നവരും ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടവരുമായ ഒറാവോണുകൾ തങ്ങളുടെ മാതൃഭാഷയായി ഹിന്ദിയാണ് സ്വീകരിച്ചിട്ടുള്ളത്.[1]

ഭരണകാര്യങ്ങൾ

[തിരുത്തുക]

ജന്തുക്കൾ, ചെടികൾ, ധതുക്കൾ തുടങ്ങിയ കുല ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി ഒറാവോൺ വർഗത്തെ പല ഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്. ഒരേ ഗോത്രത്തിൽ പെട്ടവർ പരസ്പരം വിവാഹബന്ധത്തിൽ ഏർപ്പെടരുതെന്നാണ് ആചാരം. ഓരോ ഗ്രാമത്തിനും ഓരോ ഗ്രാമത്തലവനും പുരോഹിതനും ഉണ്ട്. പൗരോഹിത്യത്തിനുള്ള അവകാശം പരമ്പരാഗതമായാണ് ലഭിക്കുക. അടുത്തടുത്തുള്ള ഗ്രാമങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഗ്രാമക്കൂട്ടം പറ (Parha) എന്ന പേരിൽ അറിയപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിലാണ് ഇതിന്റെ ഭരണകാര്യങ്ങൾ നിർ‌‌വഹിക്കുന്നത്. സാമൂഹ്യജീവിതത്തിലെ ഒരു സവിശേഷതയാണ് അവിവാഹിതരായ പുരുഷന്മാർക്കുവേണ്ടി മാത്രമുള്ള ശയ്യാഗൃഹം (dormitory).[2]

മതപരമായ വിശ്വാസങ്ങൾ

[തിരുത്തുക]

ഒറാവോണുകൾ പർമ്പരാഗതമായി വിശ്വസിച്ചുപോരുന്ന മതം അനുസരിച്ച് 'ധർമേ' ആണ് അവരുടെ പ്രധാന ആരാധനാ മൂർത്തി. ചില ദുർദ്ദേവതകളും അവരുടെ ആരാധനാപാത്രങ്ങളായുണ്ട് അഭിചാരം ദുർമന്ത്രവാദം എന്നിവയിൽ ഇവർ അങ്ങേയറ്റം വിശ്വസിക്കുന്നു. ഇവരുടെ മതാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും ഹിന്ദുമതം സ്വാധീനിച്ചിട്ടുണ്ട്. ഒറാവോണുകളുടെ പർമ്പരാഗതമായ മത സമ്പ്രദായത്തിനുള്ളിൽ, കിസ്തുമതത്തിൽ നിന്നും ബ്രാഹ്മണമതത്തിൽ നിന്നും പ്രചോതനം ഉൾക്കൊണ്ട് സാമ്പത്തിക ക്ലേശങ്ങൾ പരിഹരിക്കുക, മതപരിഷ്കരണം സാധിക്കുക എന്നി ലക്ഷ്യങ്ങൾ മുൻന്നിറുത്തി അനവധി നിക്കങ്ങൾ നടക്കുകയുണ്ടായി. ആധുനിക വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റേയും ആവിർഭാവത്തോടുകൂടി സാക്ഷർത്വം നേടിയ ഒറാവോണുകൾ ബംഗാളിന്റെയും ബീഹാറിന്റെയും ഒറീസയുടെയും ഗിരിവർഗ പ്രദേശങ്ങൾ ചേർത്ത് തങ്ങൾക്കു സ്വയംഭരണാധികാരമുള്ള ഒരു പ്രദേശം അനുവദിച്ചു കിട്ടണമെന്ന് വദിച്ചു തുടങ്ങിയിട്ടുണ്ട്.[3]

അവലംബം

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]