Ottaal | |
---|---|
![]() Theatrical poster | |
സംവിധാനം | ജയരാജ് |
കഥ | ജോഷി മംഗലത്ത് |
തിരക്കഥ | ജോഷി മംഗലത്ത് |
ആസ്പദമാക്കിയത് | വാങ്ക by ആന്റൺ ചെഖോവ് |
അഭിനേതാക്കൾ |
|
സംഗീതം | കാവാലം നാരായണപ്പണിക്കർ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | ബി. അജിത്കുമാർ |
സ്റ്റുഡിയോ | Director Cutz Film Company Ltd]] |
വിതരണം | Qube India Reelmonk |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം ഇംഗ്ലീഷ് |
സമയദൈർഘ്യം | 81 മിനിട്ട് |
ജയരാജ് സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒറ്റാൽ.[൧] 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരവും, മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു. വിനോദ് വിജയൻ, സെവൻ ആർട്സ് മോഹൻ എന്നിവർ ചേർന്നാണു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.[1] ആന്റൺ ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണു ഈ ചിത്രം[2].
കുട്ടനാട്ടിലെ താറാവു കർഷകരുടെ പശ്ചാത്തലത്തിൽ ഒരു താറാവു കർഷകന്റെയും കൊച്ചു കുട്ടിയുടെയും ജീവിതമാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഗ്രാമീണ ജീവിതവും ബാലവേലയുമാണ് ചിത്രത്തിലെ പ്രതിപാദ്യവിഷയങ്ങൾ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ താറാവു കർഷകനെ അവതരിപ്പിക്കുന്നത് പുതുമുഖമായ കുമരകം വാസുദേവൻ എന്ന മത്സ്യത്തൊഴിലാളിയാണ്.[2].
ഈ ചിത്രത്തിലെ ആ മാനത്തിലിരുന്ന് എന്നു തുടങ്ങുന്ന ഗാനം രചിച്ചത് കാവാലം നാരായണപ്പണിക്കരായിരുന്നു.[3][4]
2015 നവംബർ 6-ന് കേരളത്തിലെ തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തി. ഒരേ സമയം തീയറ്ററുകളിലും ഇന്റർനെറ്റിലും പ്രദർശനത്തിനെത്തിയ ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.[5][6][7][8]
൧ ^ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഒരു തരം കെണിയാണ് ഒറ്റാൽ.
{{cite news}}
: Check date values in: |accessdate=
(help)