ഒസാസ് ഇഗോദാരോ | |
---|---|
![]() Ighodaro co-hosting the Africa Magic Viewers Choice Awards in Lagos (2014) | |
ജനനം | ഒസാരിമെൻ മാർത്ത എലിസബത്ത് ഇഗോഡാരോ October 26th |
ദേശീയത | നൈജീരിയൻ-അമേരിക്കൻ |
കലാലയം | |
തൊഴിൽ(കൾ) |
|
സജീവ കാലം | 2005–present |
ജീവിതപങ്കാളി | |
കുട്ടികൾ | 1 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഒരു നൈജീരിയൻ അമേരിക്കൻ നടിയും നിർമ്മാതാവും, ആതിഥേയയും, മനുഷ്യസ്‌നേഹിയുമാണ് ഒസാസ് ഇഗോദാരോ.(ജനനം. ഒസാരിമെൻ മാർത്ത എലിസബത്ത് ഇഗോദാരോ; ഒക്ടോബർ 26) 2010-ൽ മിസ് ബ്ലാക്ക് യുഎസ്‌എ മത്സരത്തിൽ വിജയിച്ച അവർ മലേറിയയ്‌ക്കെതിരായ പോരാട്ടത്തിൽ ഫണ്ട് ശേഖരിക്കുന്നതിനും അവബോധം വളർത്തുന്നതിനും ദ ജോയ്ഫുൾ ജോയ് ഫൗണ്ടേഷൻ സ്ഥാപിച്ചു.[1][2]കൂടാതെ, 2014-ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡ്ദാനച്ചടങ്ങിൽ അവർ സഹആതിഥേയത്വം വഹിച്ചു. ടിൻസൽ എന്ന സോപ്പ് ഓപ്പറയിൽ അദന്ന (ഡാനി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർ 2014-ലെ എലോയ് അവാർഡിലെ മികച്ച ടിവി നടിക്കുള്ള പുരസ്കാരം നേടി. [3][4] 2018-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ നോളിവുഡ് നടിയായി ഒസാസ് മാറി.[5]
അമേരിക്കയിലെ ന്യൂയോർക്കിലെ ബ്രോങ്ക്സിൽ എഡോ സ്റ്റേറ്റിൽ നിന്നുള്ള നൈജീരിയൻ മാതാപിതാക്കൾക്ക് ഇഗോഡാരോ ജനിച്ചു. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബ്രോഡ്കാസ്റ്റിങ് ജേണലിസത്തിൽ അവർ ആദ്യ ബിരുദം നേടുകയും പേസ് യൂണിവേഴ്സിറ്റിയിലെ ആക്ടേഴ്സ് സ്റ്റുഡിയോ നാടക സ്കൂളിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. വെറും ആറുമാസം ചെലവഴിച്ച് അമേരിക്കയിലേക്ക് മടങ്ങാനുള്ള പദ്ധതിയുമായി 2012-ൽ അവർ നൈജീരിയയിലേക്ക് മാറുകയും ടിൻസൽ TV പരമ്പരയിൽ അഭിനയിക്കുന്നതിനിടെ മറ്റു പല ജോലികളും ചെയ്തു. അവർ മാൾട്ടിന ഡാൻസ് ഓൾ റിയാലിറ്റി ഷോയിൽ ആതിഥേയത്വം വഹിച്ചിരുന്നു.[6][7] അവർ ജോയ്ഫുൾ ജോയ് ഫൗണ്ടേഷന്റെ സ്ഥാപകയുമാണ്.[8][9] കൂടാതെ ആൽഫ കാപ്പ ആൽഫ സോറോറിറ്റിയിലെ അംഗവുമാണ്.
ഇഗോദാരോയും ഫോളു സ്റ്റോംസും ചേർന്ന് 2019 ഒക്ടോബറിൽ എംടിവി ഷുഗയുടെ നാലാമത്തെ പരമ്പരയിൽ പങ്കെടുത്തു.[10]
2015 ജൂണിൽ അവർ ഗ്ബെൻറോ അജിബാഡെയെ വിവാഹം കഴിച്ചു. [11]2016-ൽ അവർക്ക് ആദ്യത്തെ കുട്ടിയുണ്ടായി. താമസിയാതെ അവർ വിവാഹമോചനം നേടി.[12]
Year | Title | Role |
---|---|---|
2020 | നമസ്‌തേ വഹാല[13] | പ്രീമോ |
2020 | ബാഡ് കമെന്റ്സ് | ഹിൽഡ |
2020 | മാമാ ഡ്രാമ | മേന |
2020 | രത്‌നിക് | സാറാ ബെല്ലോ |
2019 | യുവർ എക്സലൻസി | കാൻഡി |
2019 | ബ്ലിംഗ് ലാഗോസിയൻസ് | ഡെമിഡൺ |
2018 | കിങ് ഓഫ് ബോയ്സ് | സേഡ് ബെല്ലോ |
2018 | മേരി മെൻ: ദി റീയൽ യോരൂബ ഡെമൺസ് | ചിഡിൻമ |
2018 | ന്യൂമണി | ഏഞ്ചല നവാചുക്വ |
2016 | എ വാൽക് ഇൻ ദി വിൻഡ് | മേരി |
2016 | എൻട്രീറ്റ് | മാർഗരറ്റ് |
2016 | പുട്ട് എ റിങ്ങ് ഓൺ ഇറ്റ് | എക്കി |
2015 | ഗ്ബൊമൊ ഗ്ബൊമൊ എക്സ്പ്രസ് | Cassandra |
2015 | വേർ ചിൽഡ്രൺ പേ | നിയാ |
2015 | ദി ഡിപ്പാർട്ട്മെന്റ് | Tolu [14] |
2011 | റെസ്റ്റ്ലെസ് സിറ്റി | അഡിനികെ |
2009 | ദി ടെസ്റ്റെഡ് | ഷീന |
2008 | കാഡില്ലാക് റിക്കോർഡ്സ് | വീട്ടുജോലിക്കാരി |
2008 | എക്രോസ് എ ബ്ലഡീഡ് ഓഷൻ | നഫീസ |
2006 | കില്ല സീസൺ | ഷിനെയ് |
Year | Title | Role |
---|---|---|
2020 | സ്മാർട്ട് മണി വുമൺ TV സീരീസ് | സൂരി |
2020 | അസിസ്റ്റന്റ് മാഡംസ് | ചിയോമ |
2019 | എംടിവി ഷുഗ | സർജന്റ് ആലീസ് ഇയാനു |
2018 | EVE (Africa Magic) | സിൽവിയ |
2013-2015 | മാൾട്ടിന ഡാൻസ് ആൾ | ഹോസ്റ്റ് |
2012-2014 | ടിൻസൽ | അദന്ന |
2013 | പാരലെൽസ്- ദി വെബ്സീരീസ് | രൂത്ത് |
2012 | 12 സ്റ്റെപ്സ് ടു റിക്കവറി | ജെല്ലി ബീൻ |
2010 | മീറ്റ് ദി ബ്രൗൺസ് | നഴ്സ് മിലീൻ |
2006 | കൺവിക്ഷൻ | കൂട്ടുകാരി |