ഓ ഫാബി | |
---|---|
![]() | |
സംവിധാനം | ശ്രീകുമാർ കൃഷ്ണൻ നായർ (കെ. ശ്രീകുട്ടൻ) |
നിർമ്മാണം | സൈമൺ തരകൻ |
രചന | സൈമൺ തരകൻ |
അഭിനേതാക്കൾ | നാഗേഷ് തിലകൻ ശ്രിവിദ്യ റോക്ക് തരകൻ അശോകൻ മനോജ് കെ. ജയൻ |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
വിതരണം | ജെൻഷെർ പിക്ചേർസ് |
റിലീസിങ് തീയതി | 27 ഓഗസ്റ്റ് 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 1.4 crores[1] |
കെ. ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് ഓ ഫാബി. അനിമേഷൻ കഥാപാത്രം ഒരു പ്രധാനവേഷത്തിൽ വന്ന സിനിമയായിരുന്നു ഓ ഫാബി. 1993 -ലായിരുന്നു ഇത് റിലീസ് ചെയ്തത്. ബിച്ചു തിരുമലയുടെ വരികൾക്ക്ജോൺസൺ സംഗീതം നൽകിയ അഞ്ച് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ട്. കെ. ജെ. യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, കെ. എസ്. ചിത്ര എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
സെൽ ആനിമേഷൻ (CEL - സെല്ലുലോയിഡ് എന്നതിന്റെ ചുരുക്കം) എന്ന പാരമ്പര്യ 2ഡി ആനിമേഷൻ സങ്കേതമുപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ചിത്രമായിരുന്നു ഇത്. കമ്പ്യൂട്ടർ സഹായമില്ലാതെ സെല്ലുലോയിഡ് പേപ്പറിൽ അനിമേഷൻ ക്യാരക്റ്ററിന്റെ ഓരോ ചലനങ്ങളും വരച്ചുണ്ടാക്കുകയാണ് ഈ സങ്കേതത്തിൽ ചെയ്യുന്നത്. വളരെയേറെ പ്രയത്നവും ചെലവും ആവശ്യമായ പ്രക്രിയ ആണിത്.