ഓച്ചിറ ദക്ഷിണ കാശി | |
---|---|
പട്ടണം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 690526 |
Telephone code | 0476 |
വാഹന റെജിസ്ട്രേഷൻ | KL-02& KL23 |
അടുത്തുള്ള നഗരം | Kollam City- കൊല്ലം (32 km), Karunagappally Town -കരുനാഗപ്പള്ളി. Kayamkulam Town - കായംകുളം( Alappuzha Dist.) |
Lok Sabha Constituency | Alappuzha |
Legislative Assembly | Karunagapally (Kollam ജില്ല) |
Climate | good weather all seasons (Köppen) |
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഓച്ചിറ. ഓച്ചിറ ഗ്രാമപഞ്ചായത്ത് 1953 ലാണ് നിലവിൽ വന്നത്. [1]ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കരുനാഗപ്പള്ളി താലൂക്കിലാണ്. ഓച്ചിറ, കുലശേഖരപുരം, തഴവ, ക്ലാപ്പന എന്നീ ഗ്രാമപഞ്ചായത്തുകൾ ഓച്ചിറ ബ്ലോക്കിലാണുൾപ്പെടുന്നത്. അതിപുരാതനകാലം മുതൽ ഓച്ചിറ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. കൊല്ലം ജില്ലയുടേയും ആലപ്പുഴ ജില്ലയുടേയും അതിർത്തിയിൽ വരുന്ന പ്രദേശമാണിത്. [2]പ്രശസ്തമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം ഇവിടെയാണു്.