Odayil Ninnu | |
---|---|
സംവിധാനം | കെ എസ് സേതുമാധവൻ |
നിർമ്മാണം | പി രാമസ്വാമി |
രചന | പി. കേശവദേവ് |
ആസ്പദമാക്കിയത് | ഓടയിൽ നിന്ന്(നോവൽ) by പി. കേശവദേവ് |
അഭിനേതാക്കൾ | സത്യൻ, പ്രേംനസീർ, |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ്മ |
ഛായാഗ്രഹണം | പി രാമസ്വാമി |
സ്റ്റുഡിയോ | തിരുമുരുകൻ പിക്ചേർസ് |
വിതരണം | തിരുമുരുകൻ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1965-ൽ സത്യൻ നായകനായി പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓടയിൽ നിന്ന്. കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി. കേശവദേവിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. കെ എസ് സേതുമാധവൻ ഈ നോവലിന്റെ തമിഴ് പതിപ്പ് വായിച്ചാണ് കഥയിൽ ആകൃഷ്ടനായതും സിനിമ ചെയ്യണമെന്നുറച്ചതും.[1]
യുറ്റ്യൂബിൽ ചലച്ചിത്രം കാണാം ഓടയിൽ നിന്ന്