ഹൈഡ്രജൻ ബോംബിന്റെ പരീക്ഷണത്തിന് ബ്രിട്ടൻ നൽകിയ പേരുകളാണ് ഓപ്പറേഷൻ ഗ്രാപ്പിൾ , ഓപ്പറേഷൻ ഗ്രാപ്പിൾ എക്സ് , ഓപ്പറേഷൻ ഗ്രാപ്പിൾ വൈ, ഓപ്പറേഷൻ ഗ്രാപ്പിൾ ഇസഡ് എന്നിവയെല്ലാം. പസഫിക് സമുദ്രത്തിലെ ക്രിസ്തുമസ് ദ്വീപിലും , മാല്ടെൻ ദ്വീപിലും 1956-1958 ലാണ് നടന്നത് . ഇവയെല്ലാം അന്തരീക്ഷത്തിൽ വെച്ചാണ് നടത്തിയത്.
ഗ്രാപ്പിൾ ഒന്നിന്റെ പരീക്ഷണം പൂർണമായും പരാജയമായിരുന്നു. 1957-ലാണ് ആദ്യമായി ഗ്രാപ്പിൾ പരീക്ഷണം നടത്തിയത്. വികേഴ്സ് വാലിയന്റ് എന്ന വിമാനത്തിൽ നിന്ന് കെന്നത് ഹൊബ്ബാർഡ് എന്ന പൈലറ്റ് ആണ് ബോംബ് വിക്ഷേപിച്ചത്. മാൽഡേൺ ദ്വീപിൽ വച്ചായിരുന്നു ഈ പരീക്ഷണം