ഓവിയ | |
---|---|
ജനനം | ഹെലൻ നെൽസൺ 29 ഏപ്രിൽ 1991 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി, എഴുത്തുകാരി, മോഡൽ |
സജീവ കാലം | 2007–തുടരുന്നു |
ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ഓവിയ (ജനനം: 1991 ഏപ്രിൽ 29). ഹെലൻ നെൽസൺ എന്നാണ് ഇവരുടെ യഥാർത്ഥ പേര്.[1] പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്രങ്ങളിലാണ് ഓവിയ അഭിനയിച്ചിട്ടുള്ളത്. കളവാണി (2010), മരീന (2012), കലകലപ്പ് (2012), മൂഡാർ കൂടം (2013), മദയാനൈക്കൂട്ടം (2013), യാമിരുക്ക ഭയമേ (2014) എന്നിവയാണ് ഓവിയ അഭിനയിച്ചിട്ടുള്ള പ്രധാന തമിഴ് ചലച്ചിത്രങ്ങൾ. പുതിയ മുഖം, മനുഷ്യമൃഗം എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2017-ൽ കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിലൂടെയാണ് ഓവിയ പ്രശസ്തയായത്.[2][3]
കങ്കാരു (2007), പുതിയ മുഖം (2007), അപൂർവ (2009) എന്നീ മലയാള ചലച്ചിത്രങ്ങളിലൂടെയാണ് ഓവിയ അഭിനയരംഗത്തേക്കു കടന്നുവരുന്നത്.[4] തൃശ്ശൂരിലെ വിമലാ കോളേജിൽ ബി.എ. ഇംഗ്ലീഷിനു പഠിക്കുന്ന സമയത്ത് കളവാണി എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു.[5] വിമൽ നായകനായ ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി.[6][7] ചിത്രത്തിലെ ഓവിയയുടെ അഭിനയം ഏറെ നിരൂപകപ്രശംസ നേടുകയും ചെയ്തു.[8][9] ഈ ചിത്രത്തിനു ശേഷം അമര, വേങ്കൈ, മുഖം നീ അകം നാൻ, സെവനു, മുത്തുക്കു മുത്താക എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.[10][11][12][13][14] പിന്നീട് തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും ചെറിയ ഒരു ഇടവേളയെടുത്ത ഓവിയ പുതിയ മുഖം, മനുഷ്യമൃഗം എന്നീ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.[15][16][17] 2010-ൽ കമൽ ഹാസൻ, ആർ. മാധവൻ എന്നിവർ അഭിനയിച്ച മൻമദൻ അൻപ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു.[18] പിന്നീട് നിരവധി ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തു.
2017-ൽ സ്റ്റാർ വിജയ് ചാനലിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിലൂടെയാണ് ഓവിയ ശ്രദ്ധേയയായത്.[19][20][19][21][22][23] ഈ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് ആരവ് എന്ന നടനുമായി ഓവിയ പ്രണയത്തിലായിരുന്നു. ഈ ബന്ധം തുടരുവാൻ കഴിയാതെ വന്നതോടെ ഓവിയ ആത്മഹത്യയ്ക്കു ശ്രമിച്ചു.[24][25][26][27][28][29][30]
Film
Year | Film | Role | Language | Notes |
---|---|---|---|---|
2007 | Kangaroo | Susanna | Malayalam | |
2008 | Apoorva | Pooja | Malayalam | |
2009 | Puthiya Mukham | Meera | Malayalam | |
2010 | Kalavani | Maheswari | Tamil | |
Manmadan Ambu | Sunanda | Tamil | ||
Puthumukhangal | Varsha | Malayalam | ||
2011 | Muthukku Muthaaga | Shwetha | Tamil | |
Kirataka | Nethra | Kannada | ||
Manushyamrugam | Sophie | Malayalam | ||
2012 | Marina | Sopnasundari | Tamil | |
Kalakalappu | Maya Ammu | Tamil | ||
2013 | Sillunu Oru Sandhippu | Geetha | Tamil | |
Moodar Koodam | Karpagavalli Sonia | Tamil | ||
Madha Yaanai Koottam | Ritu | Tamil | ||
2014 | Pulivaal | Monica | Tamil | |
Yaamirukka Bayamey | Sharanya | Tamil | ||
2015 | Sandamarutham | Minmini (Rekha) | Tamil | |
Yeh Ishq Sarfira | Riya | Hindi | ||
144 | Kalyani | Tamil | ||
2016 | Hello Naan Pei Pesuren | Sridevi | Tamil | |
Mr. Mommaga | Karthika | Kannada | ||
2018 | Idi Naa Love Story | Abhinaya | Telugu | |
Muni 4: Kanchana 3 | Tamil | Filming[31] | ||
Oviyava Vitta Yaaru: Seeni | Tamil | Post Production
| ||
Silukkuvarupatti Singam | Gowri Kayak | Tamil | Post Production | |
Kalavani 2 | Tamil | Filming[32][33] | ||
90 ML | Tamil | Filming[34] | ||
Ganesha Meendum Santhipom | Tamil | Post Production[35][36] |
Television
Year | Title | Role | Notes |
---|---|---|---|
2017 | Bigg Boss Tamil (season 1) | Contestant | Reality TV Series[37] |
Year | Film | Song | Language | Composer |
---|---|---|---|---|
2018 | 90 ML | "Marana Matta"[38] | Tamil | Silambarasan[39] |
Year | Award | Category | Film | Result |
---|---|---|---|---|
2010 | 5th Vijay Awards | Best Debut Actress | kalavani | നാമനിർദ്ദേശം |
2011 | Variety Film Awards[40] | Best Actress | Muthukku Muthaaga | വിജയിച്ചു |
2012 | Edison Awards | Best Female Rising Star | Kalakalappu | വിജയിച്ചു |
2013 | FETNA Awards [41] | Shining Star Award | Kalakalappu | വിജയിച്ചു |
2018 | JFW Golden Divas Awards | JFW Golden Diva | വിജയിച്ചു | |
2018 | Aval Awards | Darling of Tamilnadu | വിജയിച്ചു |