ഓവൻ ഡേവിസ് | |
---|---|
ജനനം | ഓവൻ ഗൗൾഡ് ഡേവിസ് ജനുവരി 29, 1874 പോർട്ട്ലാൻറ്, മെയ്ൻ, യു.എസ്. |
മരണം | ഒക്ടോബർ 14, 1956 ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്. | (പ്രായം 82)
തൂലികാ നാമം | ജോൺ ഒലിവർ |
തൊഴിൽ | നാടകകൃത്ത്, തിരക്കഥാകൃത്ത് |
പഠിച്ച വിദ്യാലയം | ഹാർവാർഡ് സർവകലാശാല |
അവാർഡുകൾ | നാടകത്തിനുള്ള പുലിറ്റ്സർ സമ്മാനം (1923) |
പങ്കാളി | എലിസബത്ത് ബ്രെയർ |
കുട്ടികൾ | ഓവൻ ഡേവിസ് ജൂനിയർ ഡോണാൾഡ് ഡേവിസ് |
ഓവൻ ഗൗൾഡ് ഡേവിസ് (ജീവിതകാലം: ജനുവരി 29, 1874 - ഒക്ടോബർ 14, 1956) 200-ലധികം നാടകങ്ങൾ എഴുതിയതിനും ഏറ്റവും കൂടുതൽ നാടകങ്ങൾ നിർമ്മിച്ചതിനും പേരുകേട്ട ഒരു അമേരിക്കൻ നാടകകൃത്തായിരുന്നു. 1919-ൽ അദ്ദേഹം ഡ്രാമാറ്റിസ്റ്റ് ഗിൽഡ് ഓഫ് അമേരിക്കയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി നിയമിതനായി. അദ്ദേഹത്തിന്റെ ഐസ്ബൗണ്ട്[1] എന്ന നാടകത്തിന് നാടകത്തിനുള്ള 1923-ലെ പുലിറ്റ്സർ സമ്മാനം ലഭിച്ച അദ്ദേഹത്തിന്റെ നാടകങ്ങളും തിരക്കഥകളും റേഡിയോ, സിനിമ എന്നവയ്ക്കുവേണ്ടിയും ഉപയോഗിക്കപ്പെട്ടു.