കകവിൻ രാമായണ കകവിൻ സംഗീതനിബന്ധനയോടു കൂടിയ പ്രാചീന ജാവാനീസിലുള്ള സംസ്കൃത രാമായണത്തിന്റെ തർജ്ജമയാണ്.
മ്പു സിന്ദോക്കിന്റെ കീഴിലുണ്ടായിരുന്ന മെദാങ് സാമ്രാജ്യത്തിന്റെ ഭരണകാലമായിരുന്ന ഏകദേശം 870 സി. ഇ കാലഘട്ടത്തിൽ മധ്യ ജാവയിലാണ് (ആധുനിക ഇന്തോനേഷ്യ) ഇത് എഴുതപ്പെട്ടത് എന്നു കരുതപ്പെടുന്നു. [1]സംസ്കൃതത്തിലെ കാവ്യത്തിനു സമാനമാണ് ജാവയിലെ കാകവിൻ. പരമ്പരാഗതമായ സംസ്കൃതത്തിന്റെ രീതിയിലാണിത് രചിക്കപ്പെട്ടത്.
ജാവക്കാരുടെയിടയിൽ കാകവിൻ രാമായണ(രാമായണ കാവ്യം) ത്തിന് കലാവിഷ്കാരത്തിൽ അഗ്രിമസ്ഥാനമാണുള്ളത്. ഇതിനെ ആധാരമാക്കി ഒട്ടേറെ കൈയെഴുത്തുപ്രതികൾ ഇതിന്റെ ബഹുജനസമ്മതിക്കു നിദാനമാണ്. ജാവയുടെ ഹിന്ദു-ബുദ്ധ കാലഘട്ടത്തിലെ പഴയ ജാവയിലെ കകവിനുകളിൽ(കാവ്യങ്ങളിൽ) ഏറ്റവും നീളംകൂടിയതാണിത്.
യധാർഥ ഹിന്ദു രാമായണരൂപത്തിൽ നിന്നും അടിസ്ഥാനപരമായിത്തന്നെ വളരെ വ്യത്യസ്തമാണ് ജാവയിലെ രാമായണം. ഇതിന്റെ ആദ്യഭാഗം സംസ്കൃതത്തിലെ രാമായണകഥയുമായി വളരെ സാമ്യമുണ്ട്. എന്നാൽ ഇതിന്റെ രണ്ടാം ഭാഗം യഥാർഥ രാമായണകഥയിൽനിന്നും വളരെയധികം മാറിയതായി കാണാനാകും. ഇന്ത്യയിലെ പണ്ഡിതന്മാർക്ക് ഈ മാറ്റം തിരിച്ചറിയാനായിട്ടില്ല. ഇതിലേറ്റവും പ്രധാനമായ മാറ്റം ആതിശക്തനായ പ്രാദേശിക ദേവനായി ആരാധിക്കപ്പെടുന്ന ജാവയിലെ വിശ്വാസമനുസരിച്ചുള്ള സെമാർ ആകുന്നു.(ബാലി ഭാഷയിൽ ഈ ദേവനെ ത്വാലെൻ എന്നു വിളിക്കുന്നു.) അയാളുടെ കൂടെ അരൂപികളായ മക്കളായ, ഗാരെഗ്, പെറ്റ്രുക്ക്, ബഗോങ്, പുനോകവാൻ എന്നിവരുമുണ്ട്. ഇവരെല്ലാം ചേർന്ന് രാമായണകഥയുടെ രണ്ടാം ഭാഗം മാറ്റിമറിക്കുന്നു. വയാങ്ങ് പാവകളിയിൽ ഇവരാണു പ്രധാന കഥാപാത്രങ്ങൾ. [2] [3][4][5][6][7][8][9][10][11][12]
6 സി. ഇ യ്ക്കും 7 സി ഇയ്ക്കും ഇടയിൽ ജീവിച്ചിരുന്ന ഇന്ത്യൻ കവിയായിരുന്ന ഭട്ടിയുടെ സംസ്കൃത കാവ്യമായ രാവണവധ അല്ലെങ്കിൽ ഭട്ടികാവ്യ എന്ന കൃതിയായിരിക്കണം പഴയ ജാവാഭാഷയിലെ രാമായണ കാവ്യമായ കകവിൻ രാമായണത്തിന്റെ പാഠസ്രോതസ്സ് എന്നു സാഹിത്യ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കകവിൻ രാമായണത്തിന്റെ ആദ്യഭാഗം ഭട്ടികാവ്യത്തിന്റെ അതേ രൂപം വഹിക്കുന്നുവെന്നത് ഇതിനു തെളിവാണ്.
അയോധ്യയിലെ ദശരഥനു നാലു മക്കൾ ഉണ്ടായിരുന്നു: രാമ, ഭരത, ലക്ഷ്മണ, സത്രുഗ്ന. ഒരു ദിവസം മഹർഷി ആയിരുന്ന വിശ്വാമിത്ര ദശരഥനോടു തന്റെ ആശ്രമത്തെ ആക്രമിച്ച ഒരു രാക്ഷസനെ ഓടിക്കാൻ അഭ്യർഥിക്കുന്നു. രാമനും ലക്ഷ്മണനും അപ്പോൾ അവിടം വിട്ടുപോയി.
ആശ്രമത്തിലെത്തിയ രാമനും ലക്ഷ്മണനും രാക്ഷസന്മാരെ ഓടിക്കുകയും അവിടെനിന്നും മിഥില രാജ്യത്തു നടക്കുന്ന സ്വയംവരത്തിൽ പങ്കെടുക്കാനായി പോവുകയും ചെയ്തു. സ്വയംവരത്തിൽ പങ്കെടുക്കുന്നവർക്ക് അവിടത്തെ രാജാവിന്റെ മകളായ സീതയെ വിവാഹം കഴിച്ചു നൽകും. സിത ജനിച്ചപ്പോൾ അവളെ അനുഗമിച്ചതായ ഒരു വില്ലു പങ്കെടുത്തവരോട് എടുക്കാൻ പറയും. രാമനൊഴിച്ച് ഒരാൾക്കും അതിൽ വിജയിക്കാൻ കഴിഞ്ഞില്ല. പിന്നെ സീതയും രാമനും തമ്മിൽ വിവാഹിതരാവുകയും അയോധ്യയിലേയ്ക്കു മടങ്ങിവരുകയും ചെയ്തു. മൂത്ത പുത്രനായതിനാൽ അയൊധ്യയിൽ വച്ച് രാമനെ രാജാവായി വാഴിക്കാനായുള്ള ഒരുക്കങ്ങൾ തുടങ്ങി.
എങ്കിലും പണ്ടെടുത്ത ഒരു ശപഥം ഓർമ്മിപ്പിച്ചുകോണ്ട് തന്റെ മകനായ ഭരതനെ രാജാവായി വാഴിക്കാൻ ദശരഥന്റെ മറ്റൊരു ഭാര്യയായ കൈകേയി ദശരഥനോട് ആവശ്യപ്പെട്ടു. ഖിന്നതയോടെയാണെങ്കിലും ദശരഥൻ ഭരതന് രാജപദവി നൽകി തന്റെ ശപഥം നിറവേറ്റി. രാമനും ലക്ഷ്മണനും സീതയും കൊട്ടരം വിടാൻ നിർബന്ധിതരായിത്തീർന്നു. അതിയായ ദുഖഃഭാരത്താൽ ദശരഥൻ മരണപ്പെട്ടു. തുട്ർന്ന് രാമനും സീതയും ലക്ഷ്മണനും വനവാസത്തിനു പോകുകയും ഹനൂമാന്റെ സഹായത്താൽ രാവണനെ കൊല്ലുകയും സീതയുമായി തിരികെ അയോധ്യയിലെത്തി ഭരതനിൽ നിന്നും രാജ്യഭാരം ഏറ്റെടുക്കുകയും ചെയ്തു.
http://www.joglosemar.co.id/semar.html Archived 2009-07-11 at the Wayback Machine