കഗാൻ താഴ്‌വര کاغان Upper Pakhli | |
---|---|
Kaghan photographed during autumn, c. | |
Coordinates: 34°50′N 73°31′E / 34.833°N 73.517°E | |
Country | Pakistan |
Province | Khyber Pakhtunkhwa |
District | Mansehra |
Tehsil | Balakot |
ഉയരം | 2,500 മീ(8,200 അടി) |
സമയമേഖല | UTC+5 (PST) |
കഗാൻ താഴ്‌വര പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മൻസെഹ്‌റ ജില്ലയിൽ ബാലാകോട്ട് തെഹ്‌സിലിൽ സ്ഥിതിചെയ്യുന്ന ഒരു ആൽപൈൻ താഴ്‌വരയാണ് (ഹിന്ദ്‌കോ, ഉറുദു: وادی کاغان).[1][2] ഈ താഴ്‌വര വടക്കൻ പാകിസ്ഥാനിലുടനീളം ഏകദേശം 155 കിലോമീറ്റർ (96 മൈൽ)[3] ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു, അതിൻ്റെ ഏറ്റവും താഴ്ന്ന ഉയരമായ 650 മീറ്റർ (2,134 അടി) മുതൽ ഏകദേശം 4,170 മീറ്റർ (13,690 അടി) ഉയരത്തിൽ ബാബുസർ ചുരത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്തേക്ക് ഇത് വ്യാപിച്ചുകിടക്കുന്നു. 2005 ലെ വിനാശകരമായ കാശ്മീർ ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലുകൾ താഴ്‌വരയിലേക്ക് നയിക്കുന്ന നിരവധി ചുരങ്ങൾ നശിപ്പിച്ചു, എന്നിരുന്നാലും പാതകൾ പുനർനിർമ്മിക്കപ്പെട്ടു. പാക്കിസ്ഥാനിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കഗാൻ താഴ്‌വര.[4][5][6]
പാക്കിസ്ഥാനിലെ ഹസാര മേഖലയിൽ സ്ഥിതി ചെയ്യുന്ന കഗാൻ താഴ്‌വര[7] യഥാക്രമം വടക്കും കിഴക്കുമായി ഗിൽജിത്-ബാൾട്ടിസ്ഥാൻ, ആസാദ് കശ്മീർ എന്നീ പാകിസ്താന് അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളുടെ അതിർത്തിയാണ്. ഇവിടെ നിന്നാണ് മൻസെഹ്‌റ-നാരൺ-ജൽഖാദ് (എംഎൻജെ) പാത ഗിൽജിത് ബാൾട്ടിസ്ഥാനിലേക്ക് പോകുന്നത്.[8] 155 കിലോമീറ്റർ ദൈർഘ്യമുള്ള താഴ്‌വര നിമ്ന്ന ഹിമാലയൻ പർവതനിരകളാൽ പൊതിഞ്ഞതാണ്, അതിൻ്റെ ഫലമായി ആൽപൈൻ കാലാവസ്ഥയും പൈൻ വനങ്ങളും ആൽപൈൻ പുൽമേടുകളും ഇവിടെ വ്യാപിക്കുന്നു.[9] കുൻഹാർ നദിയുടെ ഒഴുക്കിനൊപ്പം, താഴ്വരയിൽ ഹിമാനികൾ, കണ്ണാടി പോലെ തെളിഞ്ഞ തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മഞ്ഞുമൂടിയ പർവത അരുവികൾ എന്നിവയുണ്ട്.
താഴ്‌വരയിലെ സ്വാഭാവിക ശുദ്ധജല തടാകങ്ങളായ സൈഫുൽ മുലുക്ക്, പ്യാല തടാകം, അൻസൂ തടാകം, ലുലുസർ തടാകം, ധരംസർ തടാകം, ദുദിപത്സർ തടാകം, സിരി തടാകം, പേയി തടാകം എന്നിവ എല്ലാ വർഷവും വിനോദസഞ്ചാരികളെ ഹഠാദാകർഷിക്കുന്നു. ഇവിടുത്തെ മറ്റ് ചില തടാകങ്ങൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. താഴ്‌വരയുടെ താഴ്ന്ന ഭാഗങ്ങളിൽ നരൻ മേഖലയും സൈഫുൽ മുലൂക് ദേശീയോദ്യാനവും സൈഫുൽ മുലുക്ക് തടാകവും ഉൾക്കൊള്ളുമ്പോൾ, വടക്കുവശം ലുലുസാർ-ദുദിപത്സർ ദേശീയോദ്യാനം നാരൺ-ചിലസ് റോഡിനോട് ചേർന്നുള്ള ധ്രാംസർ, ദുദിപത്സർ, ലുലുസാർ എന്നിവയും ഹിമാലയൻ പർവതനിരകളിലെ മറ്റ് ആറ് തടാകങ്ങളും കുന്നിൻ പ്രദേശങ്ങളും കൂടി ഉൾക്കൊള്ളുന്നതാണ്. പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ട കഗാൻ താഴ്വര പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇടയിൽ ഒരു വേനൽക്കാല റിസോർട്ട് എന്ന നിലയിൽ പ്രശസ്തമാണ്.[10]
സയ്യിദ്, പത്താൻ ഖാൻ, ദുറാനി (ജാദൂൺ), മുഗൾ, സ്വാതി, ഗുജ്ജർ ഈ പ്രദേശത്ത് താമസിക്കുന്ന ഭൂരിഭാഗം സമൂഹങ്ങളും അവരുടെ പൂർവ്വികരുടെ കാലത്ത് ഇവിടെ സ്ഥിരതാമസമാക്കിയവരാണ്.
മൻസെഹ്‌റ, അബോട്ടാബാദ് പട്ടണങ്ങളിലൂടെ ബാലാകോട്ട് വഴി റോഡ് മാർഗം കഗാൻ താഴ്‌വരയിലെത്താം. ബാലാകോട്ടിൽ, താഴ്‌വരയിലേക്ക് പോകാൻ പൊതു ബസുകളും മറ്റ് വാഹന ഗതാഗതവും ഉപയോഗിക്കാം. കൂടാതെ, പെഷവാറിൽ നിന്നോ ദേശീയ തലസ്ഥാനമായോ ഇസ്ലാമാബാദിൽ നിന്നോ അബോട്ടാബാദിലേക്കോ മൻസെറയിലേക്കോ ഒരു കാർ വാടകയ്‌ക്ക് എടുത്തോ അല്ലെങ്കിൽ ലഭ്യമായ മറ്റ് പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചോ കഗാൻ താഴ്‌വരയിൽ എത്തിച്ചേരാവുന്നതാണ്.
വേനൽക്കാലത്ത് എല്ലായ്പ്പോഴും താഴ്‌വരയിലേയ്ക്കുള്ള പ്രവേശനം സാധ്യമാണെങ്കിലും ശൈത്യകാലത്ത് സന്ദർശകർക്ക് നേരേ പാത അടച്ചിരിക്കുന്നു. കാരണം, മഞ്ഞുകാലത്ത് ഹിമാനികൾ കഗാൻ താഴ്വരയിലേക്കുള്ള റോഡുകളിൽ തടസം സൃഷ്ടിക്കുന്നു, എന്നിരുന്നാലും ഈ ഹിമാനികൾ സാധാരണയായി ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്ത് ഉരുകുന്നു. മെയ് മുതൽ സെപ്തംബർ അവസാനം വരെ റോഡുകളും ബാബുസർ ചുരവും തുറന്നിരിക്കും. മെയ് മാസത്തിൽ ഇവിടുത്തെ താപനില 11 °C (52 °F) വരെ എത്തുകയും 3 °C (37 °F) വരെ കുറയുകയും ചെയ്യുന്നു.[12]