വൻകിട തോട്ടങ്ങളിൽ അഞ്ച് പതിറ്റാണ്ട് മുൻപ് വരെ നിലനിന്നിരുന്ന തൊഴിൽ സമ്പ്രദായമാണ് കങ്കാണി സമ്പ്രദായം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽപക്ക സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ ജോലിക്കെത്തിച്ചിരുന്നവരാണ് കങ്കാണിമാർ. ഇവർ തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിച്ചിരുന്നു. ഇംഗ്ലീഷുകാരായ മാനേജ്മെന്റിൽ നിന്ന് തൊഴിലാളികൾക്കുള്ള കൂലിയും അവരെ എത്തിച്ചതിന്റെ കമ്മീഷനുമൊക്കെ കങ്കാണിമാർ കൈപ്പറ്റുമായിരുന്നു. അധ്വാനത്തിന്റെ സിംഹഭാഗവും കമ്മീഷനായി കൈക്കലാക്കിയിരുന്നത് കങ്കാണിമാരായിരുന്നു. അധ്വാനത്തിൽ കുറവുണ്ടായാൽ ശിക്ഷാനടപടികൾ കൽപിച്ച് നടപ്പാക്കിയിരുന്നതും ഇവർ തന്നെ. മാനേജ്മെന്റ് കൊടുക്കുന്ന കൂലിയിൽ നിന്ന് കങ്കാണിമാർ അവരുടെ വിഹിതവും എടുത്ത ശേഷമാണ് പണിയെടുക്കുന്നവർക്ക് പ്രതിഫലം നൽകിയിരുന്നത്. തമിഴ്നാട്ടിൽ നിന്നും വ്യാപകമായി സിലോണിലേക്കും മലേഷ്യയിലേക്കും കേരളത്തിലേക്കും അവിദഗ്ദ്ധ തൊഴിലാളികളെത്തിയത് ഈ സമ്പ്രദായത്തിൽ പണിയെടുക്കുവാനായിരുന്നു. 1910 നു മുമ്പ് 50000 നും 80000 നും ഇടയ്ക്ക് ഇന്ത്യൻ തൊഴിലാളികൾ ആ സമ്പ്രദായ പ്രകാരം ജോലി ചെയ്യാൻ മലേഷ്യയിലേക്ക് പോയി.[1]
ശുദ്ധവായുവും വെളിച്ചവും പോലുമില്ലാത്ത കുടുസുമുറികളായിരുന്നു തൊഴിലാളികൾക്ക് അനുവദിച്ചിരുന്നത്. ട്രേഡ് യൂണിയനുകളിൽ അംഗങ്ങളാവാനും ന്യായമായ അവകാശം ചോദിക്കാനും തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നില്ല.തോട്ടം മേഖലയിൽ നിന്ന് കങ്കാണി സമ്പ്രദായം ഒഴിവാക്കി തൊഴിലാളികളെ ചൂഷണ മുക്തരാക്കാൻ ട്രേഡ് യൂണിയനുകൾ എണ്ണമറ്റ പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്.
നിലവിൽ ഈ സമ്പ്രദായം അവസാനിപ്പിച്ചെങ്കിലും ധാരാളം അന്യ സംസ്ഥാന തൊഴിലാളികളെത്തി തുടങ്ങിയതോടെ വീണ്ടും നടപ്പിലായി തുടങ്ങിയിട്ടുണ്ട്.[2]
{{cite news}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]