കടത്തുകാരൻ | |
---|---|
![]() | |
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | എ.കെ. ബാലസുബ്രഹ്മണ്യം |
രചന | കെ. പത്മനാഭൻ നായർ |
തിരക്കഥ | കെ. പത്മനാഭൻ നായർ |
അഭിനേതാക്കൾ | സത്യൻ പ്രേം നവാസ് ജി.കെ. പിള്ള അടൂർ ഭാസി ഷീല അംബിക അടൂർ പങ്കജം |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | വയലാർ |
ചിത്രസംയോജനം | കെ.ഡി. ജോർജ് |
വിതരണം | ജിയോപിക്ചേഴ്സ് |
റിലീസിങ് തീയതി | 12/03/1965 |
രാജ്യം | ![]() |
ഭാഷ | മലയാളം |
1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കടത്തുകാരൻ. ശരവണഭവ പിക്ചേഴ്സ് (പ്രൈവറ്റ് ലിമിറ്റഡിനു) വേണ്ടി എ.കെ. ബാലസുബ്രഹ്മണ്യം നിർമിച്ച ചിത്രമാണിത്. 1965 മാർച്ച് 12-നു കേരളത്തിൽ പ്രദർശനം തുടങ്ങിയ ചിത്രം വിതരണം ചെയ്തത് കോട്ടയം ജിയോപിക്ചേഴ്സാണ്.[1]
കടത്തുകാരനായ രാമു തന്റെ അനുജൻ ചന്ദ്രനെ പഠിപ്പിച്ച് ഉദ്യോഗസ്ഥ്നാക്കാൻ പാടുപെടുന്നു. ഇതേസമയം ഡി.എസ്.പി.യുടെ മകൾ ചന്ദ്രികയുമായി ചന്ദ്രൻ പ്രണയത്തിലാകുന്നു. ഡി എസ് പിയുടെ മരുമകൻ മുകുന്ദനും ചന്ദ്രികയെ നോട്ടമിട്ടിട്ടുണ്ട്. കള്ളക്കടത്തു മേധാവി രാജന്റെ കൂടെയാണ് മുകുന്ദൻ. തന്റെ ജോലി നഷ്ടപ്പെട്ട മുകുന്ദൻ ചന്ദ്രനു കിട്ടുന്ന സബ് ഇൻസ്പെക്റ്റർ ജോലിയിൽ അസൂയയുണ്ട്. ഇതിനിടെ കള്ളക്കടത്ത് ജോലിയിൽ പെട്ടുപോയ രാമു വെടിയേറ്റ് ആശുപത്രിയിലായി. പിന്നീട് തന്റെ വിവാഹനിശ്ചയാഘോഷത്തിൽ രാമുവിനെ വിലങ്ങു വയ്ക്കേണ്ടി വന്നു ചന്ദ്രന്. രാമു ജീവനിൽ ഭയന്ന് കള്ളക്കടത്തു രഹസ്യങ്ങൾ വെളിവാക്കുന്നില്ല. ഡി എസ് പി തന്ത്രപൂവ്വം രാമുവിനെ ജെയിലിൽ നിന്നും പുറത്താക്കുന്നു. രാമു കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടി. ഡി എസ് പിയും സംഘവും തക്ക സമയത്ത് അവിടെയെത്തി അവരെയൊക്കെ പിടി കൂടുന്നു.[2]