കടവൂർ, കൊല്ലം

കടവൂർ എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കടവൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കടവൂർ (വിവക്ഷകൾ)
കടവൂറിനെയും കൊല്ലം നഗരത്തെയും ബന്ധിപ്പിക്കുന്ന തേവള്ളിപ്പാലം

കൊല്ലം നഗരത്തിന്റെ വടക്കു-കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന പെരിനാട് ഗ്രാമത്തിലെ തൃക്കടവൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ്‌ കടവൂർ. അഷ്ടമുടി കായൽ കൊല്ലം ടൌണിനെയും കടവൂരിനെയും വേർതിരിക്കുന്നു. കായലിന് കുറുകെയുള്ള തേവള്ളിപ്പാലം കടവൂറിനെയും തേവള്ളിയെയും ബന്ധിപ്പിക്കുന്നു. മൂന്നുഭാഗവും അഷ്ടമുടി കായലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ടൂറിസം പ്രാധാന്യമുള്ളതുമാണ്. [1] കടവുരിന്റെ അയൽപ്രദേശമായ നീരാവീൽ ഗ്രാമം സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്. പനയം, തൃക്കരുവ എന്നിവ സമീപസ്ഥ പഞ്ചായത്തുകളാണ്.

പരമ്പരാഗത തൊഴിൽ മേഖലയായ കയർമേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും. ഇപ്പോൾ "കച്ചിപ്പടം" എന്നറിയപ്പെടുന്ന വൈക്കോൽ കരകൗശല വിദ്യയും (Hay Art / Straw Art) ഈ പ്രദേശത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. [2]. കൊല്ലം നഗരത്തിന്റെ പ്രാന്തപ്രദേശം എന്ന നിലയിലും അഷ്ടമുടിക്കായലിന്റെ തീരമെന്ന നിലയിലും ടൂറിസം വ്യവസായവും സമീപകാലത്തായി ഇവിടെ വളർന്നു വരുന്നു.

ഇവിടെ നിന്നുമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവ് കടവൂർ ശിവദാസൻ വിവിധ കോൺഗ്രസ്സ് ഗവൺമെന്റുകളിൽ മന്ത്രിപദം വഹിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്മാരായ പാരീസ് വിശ്വനാഥനും ജയപാലപ്പണിക്കരും ഈ പ്രദേശത്തുകാരാണ്.

ഇവിടുത്തെ തൃക്കടവൂർ ശിവക്ഷേത്രവും അവിടുത്തെ എടുപ്പുകുതിരകളെ ആനയിച്ചുകൊണ്ടുള്ള ഉത്സവവും ഏറെ പ്രശസ്തമാണ്‌. പ്രത്യേകം പ്രതിഷ്ഠകളില്ലാത്ത ക്ഷേത്രമെന്ന ഖ്യാതിയും ഇതിനുണ്ട്. [3] ഒരു കത്തോലിക്ക തീർത്ഥാടന കേന്ദ്രമായ കടവൂർ സെന്റ് കസ്‌മിർ ദേവാലയം ഇവിടെയാണ്. ഏപ്രിൽ മാസത്തിൽ നടക്കുന്ന വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ അനേകം വിശ്വാസികളെ ആകർഷിക്കുന്ന ഒന്നാണ്. [4]

കൊല്ലം ബൈ പാസിലെ കടവൂർ ജംഗ്ഷൻ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-28. Retrieved 2011-09-09.
  2. http://www.hindu.com/2010/09/09/stories/2010090951480200.htm[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.skyscrapercity.com/showthread.php?t=754306&page=7
  4. കൊല്ലം രൂപത Archived 2022-12-20 at the Wayback Machine. കടവൂർ ഫൊറോന