![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||||||
![]() | |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
Owner/Operator | Kannur International Airport Limited (KIAL) | ||||||||||||||
Serves | കണ്ണൂർ, തലശ്ശേരി, വടകര, വയനാട്, കാസർഗോഡ്, മൈസൂർ, കൊടക് | ||||||||||||||
സ്ഥലം | മൂർഖൻ പറമ്പ്, മട്ടന്നൂർ, കണ്ണൂർ,കേരളം | ||||||||||||||
തുറന്നത് | 9 ഡിസംബർ 2018 | ||||||||||||||
നിർദ്ദേശാങ്കം | 11°55′N 75°33′E / 11.92°N 75.55°E | ||||||||||||||
വെബ്സൈറ്റ് | kannurairport.aero | ||||||||||||||
റൺവേകൾ | |||||||||||||||
|
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ ഉള്ള വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം(IATA: CNN, ICAO: VOKN)[2]. കണ്ണൂർ,തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം. റൺവേയുടെ നീളം 3050 മീറ്റർ ആണ്. . 2018 ഡിസംബർ 9 കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.കണ്ണൂരിൽ നിന്നുളള ആദ്യവിമാനം10.10 ഓടെ പറന്നുയർന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക്കുളള വിമാനമാണ് ആദ്യം പുറപ്പെട്ടത്. എയർപോർട്ട് ടെർമിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോടും മറ്റ് മന്ത്രിമാരോടും ഒപ്പം നിർവ്വഹിച്ചു.പ്രശസ്ത രാജ്യാന്തര എയർലൈനായ ഗോഎയർ ന്റെ ഇന്ത്യയിലെ അഞ്ച് പ്രധാന ഹബ്ബുകളിൽ ഒന്നാണ് കണ്ണൂർ വിമാനത്താവളം[3]
വിദേശ വിമാനങ്ങൾക്കുള്ള അനുമതി കിട്ടുന്ന മുറയ്ക്ക് വിമാനത്താവളം അതിന്റെ പൂർണതയിലേക്ക് എത്തും
എയർ ലൈൻസ് | സ്ഥലങ്ങൾ |
---|---|
എയർ ഇന്ത്യ | കരിപ്പൂർ, ഡൽഹി |
എയർ ഇന്ത്യ എക്സ്പ്രസ് | അബുദാബി, ബഹ്‌റൈൻ, ദോഹ, കുവൈറ്റ് , മസ്കറ്റ്, റിയാദ്, ഷാർജ |
ഗോ എയർ | അബുദാബി , ദമാം , ദുബായ്, മുംബൈ, മസ്‌കറ്റ് |
ഇൻഡിഗോ എയർലൈൻസ് | തിരുവനന്തപുരം , ബാംഗ്ലൂർ, ചെന്നൈ, ദോഹ, ഗോവ , ഹൈദരാബാദ്, കൊച്ചി |
ഇന്ത്യയിലേക്കും തന്നെ ഏറ്റവും വലിയ ഭൂമി നിരപ്പാക്കൽ ആണ് ഇവടെ നടക്കുന്നത്.[അവലംബം ആവശ്യമാണ്] ഏതാണ്ട് 3,000 ഏക്കർ ഭൂമി വീമാനതാവളത്തിനായി നിരത്തുന്നത്. ഈ വിമാനത്താവളം വരുന്നതോടെ കൊച്ചിയെ പിന്തള്ളി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ആയി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാറും.[അവലംബം ആവശ്യമാണ്]
കണ്ണൂർ, തലശ്ശേരി പട്ടണത്തിൽനിന്ന് 25 കിലോമീറ്റർ കിഴക്കായും ഇരിട്ടി, പേരാവൂർ പട്ടണത്തിൽ നിന്ന് 17KM പടിഞ്ഞാറായും ഈ വിമാനത്താവളം നിലകൊള്ളുന്നു. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കണ്ണൂരും തലശ്ശേരിയും ആണ്.സംസ്ഥാന പാതകളായ SH 30(കണ്ണൂർ-മട്ടന്നൂർ), SH 36(തലശ്ശേരി-സംസ്ഥാന അതിര്ത്തിയിലെ വളവുപാറ) എന്നിവ വിമാനത്താവളത്തിന് സമീപമായി കടന്നു പോകുന്നു.[5]
മറ്റു വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്.[അവലംബം ആവശ്യമാണ്] പദ്ധതി പ്രദേശത്തിന്റെ പരിസ്ഥിതി ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനു നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ന്യൂഡൽഹിയിലെ എൻവയൺമെന്റൽ എൻജിനീയേഴ്സ് ആൻഡ് കൺസൽറ്റന്റ്സും തിരുവനന്തപുരത്തെ സെൻട്രൽ എൻവയൺമെന്റൽ സയൻസ് സ്റ്റഡീസും ചേർന്നാണ് പരിസ്ഥിതി സർവേ നടത്തിയത്. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.[അവലംബം ആവശ്യമാണ്]
ഗോവ, നവിമുംബൈ എന്നിവയാണ് നിർമ്മാണത്തിലുള്ള മറ്റു രണ്ടു ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ. വ്യോമയാനപ്രവർത്തന മേഖല, യാത്രക്കാരുടെ മേഖല, സാങ്കേതിക മേഖല, കാർഗോ മേഖല, വിമാനങ്ങൾ സർവീസ് ചെയ്യുന്ന സ്ഥലം, കയറ്റിറക്കുമതി മേഖല, സ്വതന്ത്രവ്യാപാര മേഖല എന്നിവ സംബന്ധിച്ചും പഠനം നടത്തുകയുണ്ടായി. രാജ്യാന്തര യാത്രക്കാർ വർഷത്തിൽ ശരാശരി 13 ലക്ഷം പേർ എന്നാണ് കണക്കാക്കിയത്. ദിവസവും 27 വിമാനങ്ങൾ സർവീസ് നടത്തുമെന്നും തിട്ടപ്പെടുത്തി.
110 കിലോ ലീറ്റർ വെള്ളം ദിനംപ്രതി ആവശ്യമുണ്ടാകും. കുടിവെള്ളം മാത്രമായി 68 കിലോ ലീറ്റർ വേണം. മലിനജലം പുറന്തള്ളുന്നത് ദിനംപ്രതി ശരാശരി 46 കിലോ ലീറ്ററും മലിനജല ശുദ്ധീകരണ ശേഷി ദിവസം 42 കിലോ ലീറ്ററും എന്നാണ് കണക്കാക്കിയത്. 517 കിലോഗ്രാം ഖരമാലിന്യങ്ങൾ ദിവസേന ഉണ്ടാകും. 2500 കിലോവാട്ട് വൈദ്യുതിയും വേണ്ടിവരും. മലനിരകളും കൊച്ചു വനപ്രദേശവുമായിരുന്ന മൂർഖൻപറമ്പിലെ മരങ്ങൾ മുറിച്ചുമാറ്റിയതിനാൽ പരിസ്ഥിതിക്കു കോട്ടം തട്ടാതിരിക്കാൻ സമീപ പ്രദേശങ്ങളിൽ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയുണ്ടായി.[അവലംബം ആവശ്യമാണ്]