കദംബ ലിപി | |
---|---|
ഇനം | ആബുഗിഡ |
ഭാഷ(കൾ) | കന്നഡ, സംസ്കൃതം, കൊങ്കണി, മറാഠി |
കാലഘട്ടം | 5-10 നൂറ്റാണ്ട് വരെയുള്ള കാലഘട്ടം |
Note: This page may contain IPA phonetic symbols in Unicode. |
കദംബ ലിപി (അഥവാ പ്രാചീന കന്നഡ ലിപി) കന്നഡ ഭാഷയിൽ സ്വതന്ത്രമായ ഒരു ലിപിയുടെ സാന്നിദ്ധ്യത്തിന് തുടക്കം കുറിക്കുന്നു. ആബുഗിഡ വർഗ്ഗത്തിൽ പെട്ട ബ്രാഹ്മി ലിപിയിൽ ജന്യമാണ് കദംബ ലിപി. [1] കളിംഗ ലിപിയോട് വളരെ അടുത്തതാണ് കദംബ ലിപി.[2] ക്രിസ്ത്വബ്ദം4-6 നൂറ്റാണ്ട് കാലഘട്ടത്തിലെ കദംബ രാജഭരണ കാളത്താണ് കദംബ ലിപി രൂപംകൊണ്ടത്. പിൽക്കാലത്ത് കദംബ ലിപി കദംബരുടെ ഭരണത്തിന് അന്യമായ പ്രദേശങ്ങളിൽ വ്യാപിക്കുകയും ഇന്ന് ഗോവ സംസ്ഥാനം എന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിൽ കന്നഡ കൂടാതെ സംസ്കൃതം, കൊങ്കണി, മറാഠി തുടങ്ങിയ ഭാഷകൾ എഴുതാൻ ഈ ലിപിയാണ് ഉപയോഗിച്ചച്ചിരുന്നത്.
കദംബ ലിപി ബ്രാഹ്മി ലിപിയിൽ നിന്ന് ഉണ്ടായ ലിപികളിൽ വെച്ച് ഏറ്റവും കൂടുതൽ പഴക്കം ഉള്ള ലിപിയാണ്. ക്രിസ്ത്വബ്ദം അഞ്ചാം നൂറ്റാണ്ടോടെ കദംബ ലിപി ബ്രാഹ്മിയിൽ നിന്ന് വേർതിരിയുകയും ഇന്നത്തെ കർണാടകയും ആന്ധ്രയും ആകുന്ന ഭൂപ്രദേശങ്ങളിൽ എഴുത്തിൽ ഉപയോഗിക്കപ്പെട്ടു. ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ടോടെ ഈ ലിപി പഴയ കന്നഡ ലിപി എന്ന് അറിയപ്പെട്ട് കന്നഡയും തെലുങ്കും എഴുതാൻ ഉപയോഗിക്കപ്പെട്ടു.[3][4]
പ്യൂ ലിപിയെ പോലുള്ള പല ലിപികൾ കദംബ ലിപിയിൽ നിന്ന് രൂപപ്പെട്ടു.
ക്രിസ്ത്വബ്ദം 325 തൊട്ട് 550 വരെയുള്ള കാലഘട്ടത്തിൽ കദംബ ഭരണത്തിനിടെ ബ്രാഹ്മി ലിപിയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ച് കദംബ-കന്നഡ ലിപി നിലവിൽ വന്നു. ഇങ്ങനെ ഉണ്ടായ പുതിയ ലിപിയിൽ അക്ഷരങ്ങൾ ചെറിയതും ഉരുണ്ടവയും ആയിരുന്നു. ക്രിസ്ത്വബ്ദം 325 തൊട്ട് 1000 വരെയുള്ള ഗംഗ രാജഭരണ കാലത്തിൽ കർണാടകയിലെ തെക്കൻ ഭാഗങ്ങളിലെ ശിലാശാസനങ്ങളിലും ചെമ്പോല എഴുത്തുകളിലും വിഭിന്നമായി (ഗംഗ ലിപിയെന്നും പേരുണ്ട്) ഉപയോഗിക്കപ്പെട്ടു.
ക്രിസ്ത്വബ്ദം ആറ് തൊട്ട് പത്താം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ കന്നഡ ലിപി ബാദാമി ചാലുക്യരുടെയും [5]) രാഷ്ട്രകൂടരുടെയും[6] ഭരണത്തിനിടെ ചാലുക്യ ലിപി എന്ന പേരും പ്രാപിച്ച് ഏതാണ് ഒരു രൂപത്തിൽ നിലനിന്നു.
പഴയ കന്നഡ അല്ലെങ്കിൽ ഹളഗന്നഡ ലിപി തെലുങ്കും എഴുതാൻ ഉപയോഗിച്ചിരുന്ന കദംബ ലിപിയുടെ തുടർച്ച തന്നെയായിരുന്നു. പഴയ കന്നഡ ലിപിയ്ക്ക് തെലുഗു-കന്നഡ ലിപി എന്ന പേരും ഉണ്ടായിരുന്നു.[7]
ബ്രാഹ്മി ലിപി -> കദംബ ലിപി -> പഴയ കന്നഡ ലിപി -> കന്നഡ, തെലുഗു സ്വതന്ത്ര ലിപികൾ[8]
സിന്ധൂ ലിഖിതങ്ങളിൽ ഉപയോഗിക്കപ്പെട്ട ലിപിയുമായി കന്നഡ, തെലുങ്ക്, തമിഴ്, സംസ്കൃതം, പ്രാകൃതം എന്നിങ്ങനെയുള്ള ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന ലിപികൾക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇത്തരം ഭാഷകളിലെ വ്യഞ്ജനങ്ങൾക്ക് (മെയ്യെഴുത്തുക്കൾ) സിന്ധൂ ലിപിയിലെ വ്യഞ്ജനങ്ങളുമായി സാദൃശ്യമുണ്ടെന്ന് വിദഗ്ദ്ധർക്ക് അഭിപ്രായമുണ്ട്. ഇത്തരം ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന ലിപികളുടെ സ്രോതസ്സ് വാസ്തവത്തിൽ സിന്ധൂ ലിപിയിലാണ്. കന്നഡയിലെയും തമിഴിലെയും സങ്കേതങ്ങൾ സിന്ധൂ ലിപിയിൽ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. comb and arrow signs identified with medial vowel signs in Kannada. സിന്ധൂ ലിപിയിലെയും കന്നഡയിലെയും മത്സ്യ മാതൃകയിലുള്ള സങ്കേതങ്ങൾക്ക് തമ്മിൽ സാദൃശ്യമൂണ്ടെന്ന് കാണിച്ചുതരുന്നു.[9]
കദംബ ലിപിയുമായി ഗോയ്ക്കനദി, ഭട്ടിപ്രോളു ലിപി, ശാലന്കായന ലിപി, [10] പല്ലവ ലിപി, ഗുപ്ത ലിപി[11] എന്നിവ കൂടാതെ തുളു ലിപി ഉൾപ്പെടുന്ന ആല്ഫാസിലബറികൾ അല്ലെങ്കിൽ ആബുഗിഡ എന്ന് അറിപ്പെടുന്ന ഭാഷാസമൂഹത്തിലെ ചില ഭാഷകളുടെ ലിപികൾക്ക് സാദൃശ്യമുള്ളത് തെളിഞ്ഞിട്ടുണ്ട്. [12]
സിംഹള ലിപി ഗ്രന്ഥ ലിപിയോടും പഴയ ഖമേർ (കദംബ-പല്ലവ ലിപിയോട് വളരെ അടുത്തതായ) [13] ലിപിയോടും ബന്ധപ്പെട്ടതാണ്. കദംബ ലിപിയിലെ പല അംശങ്ങൾ സിംഹള ലിപി കടം കൊണ്ടു.[14]
ഇന്ത്യൻ എഴുത്തു വിധാനങ്ങൾ തമ്മിലെ തുലനം[15]
പല്ലവ ഭരണാധികാരികൾ ബ്രാഹ്മി ലിപിയിൽ അധിഷ്ഠിതമായ ആകാര സൌഷ്ടവത്തിലും എഴുത്തിലും ബ്രാഹ്മി ലിപിയോട് സാമ്യമുള്ള ഒരു പുതിയ ലിപി ആവിഷ്കരിച്ചു. ഇതാണ് കദംബ-പല്ലവ ലിപി. പിൽക്കാലത്ത് പ്രശസ്തമായ പല്ലവ ലിപിയോട് അടുത്ത ബന്ധമുള്ളതാണ് കദംബ-പല്ലവ ലിപി. ചാലുക്യരുടെ കാലത്തും,[16]കദംബരുടെ കാലത്തും, ഇൿഷ്വാകു രാജഭരണ കാലത്തെ വെംഗിയിലും കദംബ-പല്ലവ ലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു. ബ്രാഹ്മി അക്ഷരവിന്യാസം ചോളരുടെയും, പാണ്ഡ്യരുതെയും, ചേരരുടെയും ലിപികളിൽ നിന്ന് വ്യത്യസ്തമായിരുന്നു. മതപരവും രാജനൈതികവുമായ എല്ലാ വിധത്തിലുള്ള എഴുത്തുകൾക്കും യോജിച്ച ലിപിയായിരുന്നു കദംബ-പല്ലവ ലിപി ലിപി. കദംബ-പല്ലവ ലിപിയാണ് [17] പിൽക്കാലത്ത് തെലുഗു-കന്നഡ ലിപി എന്ന് അറിയപ്പെട്ട പഴയ കന്നഡ ലിപിയിലേക്ക് രൂപാന്തരം കൊണ്ടത്. ഇലകളിലും കടലാസിലും എഴുത്തുന്ന ശീലം വർദ്ധിച്ചതോടെ അക്ഷരങ്ങൾ കൂടുതൽ ഉരുണ്ടവയും കൂട്ടക്ഷരങ്ങളുമായി മാറി. പല്ലവ രാജഭരണ കാലത്ത് കദംബ-പല്ലവ ലിപിയെ സന്തൻമാരും ശാസ്ത്രജ്ഞൻമാരും വ്യാപാരികളും തെക്ക്-കിഴക്ക് ഏഷ്യയിലേക്ക് പ്രസരിപ്പിച്ചു.
പ്യൂ ലിപി കദംബ-പല്ലവ ലിപിയിൽ നിന്ന് ഉണ്ടായ ഒരു ലിപിയാണ്.[18] അത് കൂടാതെ മോണ് ഭാഷ, കാവി ഭാഷ, ലന്ന, ഥാം, ഖോം, ഖമേർ, ഥായി, ലാവൊ, തായ് ല്യൂ എന്നീ ഭാഷകളുടെ ലിപികളും കദംബ-പല്ലവ ലിപിയിൽ നിന്ന് രൂപാന്തരപ്പെട്ട ലിപികളാണ് ഉപയോഗിക്കുന്നത്.[19]
ദക്ഷിണേന്ത്യയിലെയും ബന്ധപ്പെട്ടവയുമായുള്ള ലിപികൾ