പുരന്ദരദാസന്റെ സമകാലീനനായ സംഗീത വിദ്വാനും ഭക്തകവിയുമായിരുന്നകനകദാസൻകർണ്ണാടകയിലെ ധാർവാഡിൽ ബാഡ എന്ന ഗ്രാമത്തിലാണ് ജനിച്ചത്.(1509 നവംബർ 6 – 1609)[1] തിമ്മപ്പ നായക എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലനാമം.സുഹൃത്തായ പുരന്ദരദാസനെ അനുകരിച്ചാണ് അദ്ദേഹം കനകദാസൻ എന്ന പേർ പിന്നീട് സ്വീകരിച്ചത്.സംഗീതവിദ്വാനായിരുന്ന വ്യാസരായന്റെ ശിഷ്യരിൽ പ്രമുഖനായിരുന്നു കനകദാസൻ.